വിതുര പെണ്‍വാണിഭ കേസിന്റെ വിചാരണാ നടപടികള്‍ ഒരുമാസത്തേക്ക് ഹൈക്കോടതി സ്റ്റേചെയ്തു.
കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ രാവിലെ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
22 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഴ് കേസുകളില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ ഒഴിവാക്കണം. ഒരു കുടുംബിനിയായി കഴിയുന്ന തന്റെ കുടുംബജീവിതത്തെ ഇത് ബാധിക്കും. ഓരോ തവണയും കോടതിയില്‍ ഹാജരാകുന്നത് പീഡനത്തിന് സമാനമായ അനുഭവമാണ്.