Image

വിദ്യാഭ്യാസ രംഗത്ത്‌ അമേരിക്ക പിന്നോക്കം പോകുന്നു: ഒബാമ

Published on 10 August, 2011
വിദ്യാഭ്യാസ രംഗത്ത്‌ അമേരിക്ക പിന്നോക്കം പോകുന്നു: ഒബാമ
വാഷിംഗ്‌ടണ്‍: വിദ്യാഭ്യാസ രംഗത്ത്‌ അമേരിക്ക പിന്നോക്കം പോകുന്നതായി അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വെളിപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതകള്‍ മൂലം ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളോടു മല്‍സരിക്കാന്‍ അമേരിക്കന്‍ കുട്ടികള്‍ക്കു കഴിയുന്നില്ല. അതിനാല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്‌മകള്‍ അടിയന്തരമായി പരിഹരിക്കപ്പെടണമെന്ന്‌ ഒബാമ പറഞ്ഞു. ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത്‌ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന്‌ അമേരിക്കയോട്‌ മല്‍സരിക്കുന്നു. വന്‍തോതില്‍ എന്‍ജിനീയര്‍മാരെയും ശാസ്‌ത്രജ്‌ഞരെയും ഈ രാജ്യങ്ങള്‍ സൃഷ്‌ടിക്കുന്നു. കൂടുതല്‍ മികവ്‌ നേടാന്‍ കഴിയുന്ന തരത്തില്‍ യുഎസ്‌ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്‌. ഇതിനായി സ്‌കൂളുകള്‍ക്കു കൂടുതല്‍ പണം നല്‍കും. എന്നാല്‍, അതിന്റെ പ്രയോജനം ഉണ്ടായി എന്ന്‌ ഉറപ്പുവരുത്തണമെന്നും ഒബാമ പറഞ്ഞു. മുപ്പതോ നല്‍പതോ വര്‍ഷം മുമ്പ്‌ സങ്കല്‍പിക്കാതിരുന്ന കാര്യമാണിത്‌. ഈ രാജ്യങ്ങള്‍ക്കു വന്‍തോതില്‍ തൊഴിലാളി സമ്പത്തുണ്ട്‌. അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക