Image

നിലവറകളില്‍ പ്രവേശിക്കുന്നത്‌ ഭരണസംവിധാനത്തിന്‌ തന്നെ ദോഷമുണ്ടാക്കും: പ്രശ്‌നവിധി

Published on 09 August, 2011
നിലവറകളില്‍ പ്രവേശിക്കുന്നത്‌ ഭരണസംവിധാനത്തിന്‌ തന്നെ ദോഷമുണ്ടാക്കും: പ്രശ്‌നവിധി
തിരുവനന്തപുരം: ശ്രീപത്‌്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ പ്രവേശിക്കുന്നത്‌ രാജ്യത്തിന്റെ ഭരണസംവിധാനത്തിനു തന്നെ ദോഷമുണ്ടാക്കുമെന്ന്‌ ഇന്ന്‌ നടന്ന പ്രശ്‌നവിധിയില്‍ വെളിപ്പെട്ടതായി പ്രശ്‌നവിധികര്‍ത്താക്കളായ മാധൂര്‍ നാരായണ രംഗഭട്ടും ഇരിങ്ങാലക്കുട പദ്‌മനാഭ ശര്‍മ്മയും പറഞ്ഞു. ഇങ്ങനെ നിലവറകളില്‍ പ്രവേശിക്കുന്നത്‌ ക്ഷേത്രചൈതന്യത്തിന്‌ ദോഷമുണ്ടാക്കും.

ഇതുമൂലം സര്‍ക്കാറുകള്‍ക്ക്‌ അഞ്ച്‌ വര്‍ഷം കാലാവധി തികക്കാന്‍ സാധിക്കാതെ പോകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലും നിയന്ത്രിക്കാനാകാത്തനിലയില്‍ അനീതികളും അക്രമങ്ങളും ഉണ്ടാകുമെന്നും താംബൂല പ്രശ്‌നത്തില്‍ കണ്ടെത്തി. ഈ അനിഷ്ടങ്ങളും ദോഷങ്ങളും ആരംഭിച്ചുകഴിഞ്ഞതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നാളെ നടക്കുന്ന പ്രശ്‌നവിധിയില്‍ കൂടുടല്‍ വ്യക്തതയുണ്ടാകും. രാശിപൂജകഴിഞ്ഞ്‌ ആരൂഡങ്ങള്‍ കണ്ടെത്തിയപ്പോള്‍ നിര്‍ദ്ദേശിച്ച മൃത്യൂഞ്‌ജയപൂജ അടക്കമുള്ള പരിഹാരങ്ങള്‍ നാളെ തന്നെ തുടങ്ങണമെന്നും തന്ത്രി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനോട്‌ നിര്‍ദ്ദേശിച്ചതായും പ്രശ്‌നകര്‍ത്താക്കള്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക