Image

വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളി: വിശുദ്ധ മൂറോന്‍ കൂദാശയും പെരുന്നാളും 19,20 തീയതികളില്‍

Published on 09 August, 2011
വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളി: വിശുദ്ധ മൂറോന്‍ കൂദാശയും പെരുന്നാളും 19,20 തീയതികളില്‍

ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയാസിസിന്റെ കീഴിലുള്ള പുതുക്കിപ്പണിഞ്ഞ വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സംയുക്തമായി ആഗസ്റ്റ് 19,20 (വെള്ളി, ശനി) തീയതികളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മലങ്കര ആര്‍ച്ച് ഡയാസിസ് അധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദേ മോമ തീത്തോസ് തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.

ആഗസ്റ്റ് 19-ാം തീയതി വെള്ളിയാഴ്ച 5.30ന് അഭിവന്ദ്യ യല്‍ദോ മോമ തീത്തോസ് മെത്രാപ്പോലീത്തക്ക് ഉജ്ജ്വല സ്വീകരണം നല്‍കും. 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ദേവാലയ മൂറോന്‍ കൂദാശയുടെ ഒന്നാം ഭാഗവും നടക്കും. പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ തുടര്‍ന്ന് നടക്കും. ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും 9 മണിക്ക് മൂറോന്‍ കൂദാശയുടെ രണ്ടാം ഭാഗവും നടക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നില്‍ മേല്‍ കുര്‍ബ്ബാന. ചെണ്ട-വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, വിഭവസമൃദ്ധമായ സദ്യ എന്നിവയാണ് ഇതര ചടങ്ങുകള്‍ .

ഇടവക വികാരിമാരായ വെരി.റവ. ഫാദര്‍.ഗീവര്‍ഗീസ് ചട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ അലക്‌സ്-മേലേത്ത്(സെക്ട്ടറി), ജോസഫ് ഐസക്ക്(ട്രസ്റ്റി) എന്നിവരുള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ /കൂദാശ ചടങ്ങളുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

1990 ല്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ രൂപീകൃതമായ റോക്ക്‌ലാന്റ് കൗണ്ടിയിലെ സെന്റ് മേരീസ് ദേവാലയം ഇടവകാംഗങ്ങളുടെ ഒത്തൊരുമയുടെയും പരിശ്രമത്തിന്റെയും ഫലമായി 1993 ല്‍ വെസ്റ്റ് നയാക്കിലെ ടംപ്കിന്‍സ് അവന്യൂവിലെ ദേവാലയം സ്വന്തമാക്കി. വന്ദ്യ വര്‍ക്കി മുണ്ടക്കല്‍ കോറെപ്പിസ്‌ക്കോപ്പ സ്ഥാപക വികാരിയുമായി സേവനമനുഷ്ഠിക്കുന്നു. റവ.ഫാദര്‍.ഗീവര്‍ഗീസ് തോമസ് കശ്ശീശ ഇടവകയുടെ വികാരിയായി ആത്മീയ നേതൃത്വം നല്‍കി വരുന്നു. 2001 ല്‍ ഉണ്ടായ ചില നിര്‍ഭാഗ്യ സംഭവങ്ങള്‍ ഇടവകയെ നീണ്ട സിവില്‍ കേസിലേക്ക് നയിച്ചു എങ്കിലും സുറിയാനി ഓര്‍ത്തഡോക്‌സ് സഭാതലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെയും, പാത്രിയര്‍ക്കാ സ്ഥാനപതിയും ആര്‍ച്ച് ബിഷപ്പുമായ ഇടവക മെത്രാപ്പോലീത്തയുടെയും അനിഷേധ്യ നേതൃത്വവും ആത്മീയ പരമാധികാരവും അരക്കിട്ടുറപ്പിച്ച് 2006 ലെ കോടതിവിധിയോടെ തര്‍ക്കങ്ങള്‍ക്ക് വിരാമമായി.

ഇടവകാംഗങ്ങളുടെ വിശ്വാസസ്ഥിരതയുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും പരിശ്രമത്തിന്റേയും ഫലമായി ഒന്നരവര്‍ഷം മുന്‍പ് പള്ളിയുടെ സമുദ്ധാരണത്തിന് ആരംഭം കുറിച്ചു. ആത്മീയ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന വിശുദ്ധ മദ്ബഹയും, സുറിയാനി പാരമ്പര്യത്തില്‍ തീര്‍ത്ത ദേവാലയത്തിന്റെ ഉള്‍ഭാഗവും എല്ലാം അതിമനോഹരമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് വിശുദ്ധ മൂറോനഭിഷേകത്തിനായി തയ്യാറായിരിക്കുന്നത്.

അനുഗ്രഹീത ശുശ്രൂഷയില്‍ വിശ്വാസിസമൂഹം ഭക്തിയോടെ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്

1.വെരി.റവ.വര്‍ക്കി മുണ്ടക്കല്‍ കോറെപ്പിസ്‌ക്കോപ്പ (845)517-5340
2.റവ.ഫാദര്‍ . ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍(518) 928-6261
3.അലക്‌സ് മേലേത്ത്(സെക്രട്ടറി)(914)260-2269
4.ജോസഫ് ഐസക്ക്(ട്രഷറര്‍)(201)939-8944

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.
വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളി: വിശുദ്ധ മൂറോന്‍ കൂദാശയും പെരുന്നാളും 19,20 തീയതികളില്‍വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളി: വിശുദ്ധ മൂറോന്‍ കൂദാശയും പെരുന്നാളും 19,20 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക