Image

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ്‌ 14-ന്‌ കൊണ്ടാടുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ്‌ 14-ന്‌ കൊണ്ടാടുന്നു
സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. ഫ്രീമോണ്ട്‌ സൗത്ത്‌ ബേ കമ്യൂണിറ്റി ചര്‍ച്ചില്‍ വെച്ചാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്‌.

ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4.30-ന്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന്‌ തുടക്കമാകും. തുടര്‍ന്ന്‌ നിരവധി വൈദീകരാല്‍ നടത്തപ്പെടുന്ന ലദീഞ്ഞ്‌, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓരോ വര്‍ഷവും അനുഗ്രഹപ്രാപ്‌തികൊണ്ടും, ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌.

ഫിലിപ്പ്‌ കറുകപ്പറമ്പില്‍, സിറിയക്‌ തോട്ടം, ജോര്‍ജ്‌ ചെറുകര, രാജു മേലുവള്ളില്‍ എന്നിവരാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. മിഷന്റെ പേരിലുള്ള പ്രഥമ വെബ്‌സൈറ്റ്‌ തിരുനാള്‍ ദിവസം ഉദ്‌ഘാടനം ചെയ്യുന്നതാണ്‌.

മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ലൂക്കോസ്‌ ചെമ്മരപ്പള്ളില്‍, ജോസ്‌ പാറശ്ശേരില്‍, ജോസ്‌ മാമ്പിള്ളില്‍, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിമന്‍സ്‌ ഫോറം അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

തിരുനാള്‍ ദിവസം എല്ലാ വിശ്വാസികളും വന്നുചേര്‍ന്ന്‌ തിരുനാള്‍ തിരുകര്‍മ്മങ്ങളിലും മറ്റും പങ്കുചേര്‍ന്നും, കഴുന്ന്‌, മുടി മറ്റ്‌ നേര്‍ച്ചകാഴ്‌ചകളില്‍ സംബന്ധിച്ചും മാതാവിന്റെ പ്രത്യേക അനുഗ്രഹം ലഭ്യമാക്കുവാന്‍ തിരുനാള്‍ പ്രസുദേന്തിമാരും, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും ക്ഷണിക്കുന്നു. ജോസ്‌ മാമ്പിള്ളില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ്‌ 14-ന്‌ കൊണ്ടാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക