ഇന്ത്യയുടെ അടിത്തറ ഭദ്രം, മാന്ദ്യം ബാധിക്കില്ല: പ്രണാബ് മുഖര്‍ജി
Published on 08 August, 2011
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിത്തറ ഭദ്രമെന്നും കടുത്ത സാമ്പത്തിക വെല്ലുവിളികള്‍
നേരിടാന്‍ പോലും ശക്തമാണെന്നും കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി
വെളിപ്പെടുത്തി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞത് ആഗോളവിപണിയില്‍ ചില
പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഈ
വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു പ്രണാബ്
മുഖര്‍ജി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല