Image

ഫൊക്കാന നാഷണല്‍ യൂത്ത് കണ്‍വന്‍ഷന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം

പി.പി.ചെറിയാന്‍ Published on 06 August, 2011
ഫൊക്കാന നാഷണല്‍ യൂത്ത് കണ്‍വന്‍ഷന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം

ഡാളസ് : ഹൂസ്റ്റണില്‍ 2012 ല്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ മുന്നോടിയായി നടക്കുന്ന നാഷണല്‍ ഫൊക്കാന യൂത്ത് കണ്‍വന്‍ഷന് ഇന്ന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം.

ആഗസ്റ്റ് 5,6,7 തീയ്യതികളില്‍ ഡാളസ് ജൂപിറ്റര്‍ റോഡിലുള്ള റാഡിസണ്‍ ഹോട്ടലിലാണ് കണ്‍വന്‍ഷന് വേദിയൊരുങ്ങിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാതാപിതാക്കളോടൊപ്പമാണ് പല യുവജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിട്ടുള്ളത്.

റജിസ്‌ട്രേഷനു ശേഷം ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ടിഫിനി ആന്റണി അമേരിക്കന്‍ ദേശീയ ഗാനവും, ബെന്‍സി ബോബന്‍ , എന്നിവര്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. മെല്‍വിന്‍ അബ്രഹാം സ്വാഗതം ആശംസിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ള പ്രതിനിധികളെ അദിസംബോധന ചെയ്ത് സംസാരിച്ചു. പ്രവാസി മലയാളി സമൂഹത്തില്‍ വളര്‍ന്നു വരുന്ന യുവജനങ്ങളില്‍ സാമൂഹ്യപ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനാണ് ഫൊക്കാന ഇത്തരം കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. ജി.കെ.പിള്ള പറഞ്ഞു. പ്രതിനിധികള്‍ പരസ്പരം പരിചയപ്പെടുത്തല്‍ ചടങ്ങു നടന്നു. ഫൊക്കാന റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ അറിയിച്ചു. പ്രതിനിധികള്‍ക്കായുള്ള പിക്ക്‌നിക്ക് പരിപാടിയായിരുന്നു അടുത്ത ഇനം. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പുതിയതായി വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്ത് തയ്യാറാക്കിയ ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്‌സില്‍ യുവജനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുത്തത്.

പുതിയ ഫെസിലിറ്റിയിലേക്ക് എത്തിചേര്‍ന്ന പ്രതിനിധികളെ ഐ.വര്‍ഗ്ഗീസ്, പ്രസിഡന്റ് മാത്യൂ കോശി, പീറ്റര്‍ നെറ്റൊ, രാജന്‍ ഐസക്ക്, ജോസ് ഓച്ചാലില്‍ , ടോണി നെല്ലുവേലില്‍ , ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ആഥിത്വം നല്‍കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്രതിനിധികള്‍ക്കു വിപുലമായ സൗകര്യങ്ങളും പരിപാടികളുമാണ് ഒരുക്കിയിരുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 10 മണിയോടെ ഡിന്നറിനു ശേഷം ആദ്യ ദിവസത്തെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു. ഫൊക്കാന ഭാരവാഹികളായ ഷാജി.കെ.ജോണ്‍ , രമണികുമാര്‍ , അലക്‌സ് തോമസ്, അനു ജോസഫ്, തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.
ഫൊക്കാന നാഷണല്‍ യൂത്ത് കണ്‍വന്‍ഷന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക