ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തില്‍
ഡസ്പ്ലെയിന്‍സിലുള്ള ഡാം 2 വുഡ്സ് പാര്‍ക്കില്‍ വെച്ച് പിക്നിക്ക് നടത്തി.
അസോസിയേഷന് പ്രവര്‍ത്തകരും, മറ്റു സംഘടനാ പ്രതിനിധികളും പക്നിക്കില്
പങ്കെടുത്തു. ഫോമയുടേയും ഫൊക്കാനയുടേയും പ്രതിനിധികളായ സ്റ്റാന്‍ലി കളരിക്കമുറിയും,
മറിയാമ്മ പിള്ളയും ചേര്‍ന്ന് പിക്നിക്ക് ഉദ്ഘാടനം ചെയ്തു.
പിക്നിക്കിനോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു.
മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 17-ന് നടത്തുന്ന ഓണാഘോഷ ചടങ്ങില്‍
വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. പിക്നിക്കില്‍ സംബന്ധിച്ച ഏവരേയും
പ്രസിഡന്റ് സൈമണ്‍ ചാക്കോ വാളാച്ചേരില്‍ സ്വാഗതം ചെയ്തു. പിക്നിക്കിന്റെ
നടത്തിപ്പിന് ഹെറാള്‍ഡ് ഫിഗരേദോ, വര്‍ഗീസ് പാലമലയില്‍, പീറ്റര്‍ കുളങ്ങര,
പ്രസാദ് പിള്ള, അരവിന്ദ് പിള്ള, ജോര്‍ജ് ചാക്കോ, സതീശന് നായര്‍ തുടങ്ങിയവര്‍
നേതൃത്വം നല്കി. സെക്രട്ടറി അജി പിള്ള പിക്നിക്കില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി
രേഖപ്പെടുത്തി. സതീശന് നായര്‍ അറിയിച്ചതാണിത്.