Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ വന്‍വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ വന്‍വിജയം
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രഥമ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ആകര്‍ഷകങ്ങളായ പരിപാടികളോടെ നടത്തപ്പെട്ടു. മില്ലര്‍ ഫീല്‍ഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടന്ന പിക്‌നിക്കില്‍ സ്റ്റാറ്റന്‍ഐലന്റിലെ ബഹുഭൂരിപക്ഷം മലയാളികളും പങ്കുചേര്‍ന്നു. സാബു സ്‌കറിയ ആയിരുന്നു പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍.

തനി കേരളീയ വിഭവങ്ങള്‍ വിളമ്പിയ പ്രഭാത ഭക്ഷണത്തോടെയാണ്‌ പിക്‌നിക്ക്‌ ആരംഭിച്ചത്‌. വി.എ. ഏബ്രഹാം കോര്‍ഡിനേറ്ററായുള്ള റിഫ്രഷ്‌മെന്റ്‌ കമ്മിറ്റി വൈവിധ്യമാര്‍ന്ന ബാര്‍ബിക്യൂ വിഭവങ്ങള്‍ ഒരുക്കി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതുമയുള്ള കായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ റെജി വര്‍ഗീസ്‌, തോമസ്‌ മാത്യു (വൈസ്‌ പ്രസിഡന്റ്‌), സഹോദര സംഘടനയായ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ നേതാക്കളായ കൊച്ചുമ്മന്‍ കാമ്പിയില്‍, ജോയിക്കുട്ടി എന്നിവര്‍ വിതരണം ചെയ്‌തു. പ്രമുഖ സ്‌പോര്‍ട്‌സ്‌ താരമായിരുന്ന റോബിന്‍ മാമ്മന്റെ ഓര്‍മ്മയ്‌ക്കായി റോഷന്‍ മാമ്മന്‍ ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടി നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റില്‍ സാബു സ്‌കറിയ ക്യാപ്‌റ്റനായുള്ള ടീം വിജയികളായി.

പ്രമുഖ മലയാളി സാഹിത്യകാരനായ സക്കറിയയുടെ സാന്നിധ്യം ഈവര്‍ഷത്തെ പിക്‌നിക്കിനെ ഏറെ ധന്യമാക്കി. ഒട്ടനവധി സാഹിത്യ പ്രതിഭകളും, സാമൂഹ്യ ദേശീയ സംഘടനാ നേതാക്കളും ആത്മീയ മേഖലയിലെ ആചാര്യശ്രേഷ്‌ഠരും പങ്കുചേര്‍ന്ന പിക്‌നിക്ക്‌ വര്‍ധിച്ച ജനപ്രാതിനിധ്യംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.

തോമസ്‌ കീപ്പനശ്ശേരില്‍, രാജു മൈലപ്ര, ജേക്കബ്‌ മാത്യു, ജോസ്‌ വര്‍ഗീസ്‌, തോമസ്‌ മാത്യു, റോഷന്‍ മാമ്മന്‍, വി.എ. ഏബ്രഹാം, ജോസഫ്‌ ജേക്കബ്‌, ജെമിനി തോമസ്‌, അലക്‌സ്‌ വലിയവീടന്‍സ്‌, ജോസ്‌ ഏബ്രഹാം, റെജി വര്‍ഗീസ്‌, ബിജു ചെറിയാന്‍ എന്നിവരായിരുന്നു പിക്‌നിക്കിന്റെ സ്‌പോണ്‍സര്‍മാര്‍.

റെജി വര്‍ഗീസ്‌ (പ്രസിസിഡന്റ്‌), ജോസ്‌ ഏബ്രഹാം (സെക്രട്ടറി), തോമസ്‌ മാത്യു (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍), അലക്‌സ്‌ വി (ജോയിന്റ്‌ സെക്രട്ടറി), സാബു സ്‌കറിയ (കോര്‍ഡിനേറ്റര്‍), എസ്‌.എസ്‌. പ്രകാശ്‌ (സ്‌പോര്‍ട്‌സ്‌-ഗെയിംസ്‌), വി.എ. ഏബ്രഹാം (റിഫ്രഷ്‌മെന്റ്‌) എന്നിവരോടൊപ്പം ഇതര കമ്മിറ്റിയംഗങ്ങളായ ബേബി തിരുവല്ല, സദാശിവന്‍ നായര്‍, റോസമ്മ ചാക്കോ, ഫ്രെഡ്‌ കൊച്ചിന്‍, അന്നമ്മ സ്‌കറിയ, ഡെയ്‌സി തോമസ്‌, തോമസ്‌ തോമസ്‌, ജോസഫ്‌ സഖറിയ, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഷാജി എഡ്വേര്‍ഡ്‌, ബാബു പീറ്റര്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക