നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരതാമസക്കാരായ കിഴക്കയില്‍, ചവണിക്കാമണ്ണില്‍,
വല്ല്യവീട്ടില്‍, മോടയില്‍ എന്നീ കുടുംബങ്ങളുടെ സംയുക്ത കുടുംബ മഹാസമ്മേളനം
ഓഗസ്റ്റ് 6-ന് ശനിയാഴ്ച നടത്തപ്പെടുന്നു.
അമേരിക്കയുടെ വിവിധ
പ്രദേശങ്ങളില്‍ വെച്ച് നടന്നുവരുന്ന കുടുംബ സംഗമം കഴിഞ്ഞവര്‍ഷം ഫിലാഡലഫിയയില്
വെച്ചാണ് നടന്നത്. 2011-ലെ സംഗമം കേരളത്തിലെ നെടുങ്ങാടപ്പള്ളില്‍ വെച്ച് വളരെ
വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്.
ഓഗസ്റ്റ് 6-ന് ശനിയാഴ്ച രാവിലെ
8.30 മുതല്‍ വൈകിട്ട് 4.30 വരെ നെടുങ്ങാടപ്പള്ളി സി.എസ്.ഐ ഹാളില്‍ വെച്ച്
നടക്കുന്ന സംഗമത്തില്‍, മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. തോമസ് കെ.
ഉമ്മന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന സംഗമത്തില്‍ പി.ജെ. കുര്യന് എംപി, ആന്റോ
ആന്റണി എംപി, മാത്യു ടി. തോമസ് എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ തുടങ്ങിയ
പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ഈ സംയുക്ത കൂട്ടായ്മയിലേക്ക് എല്ലാ
കുടുംബാംഗങ്ങളേയും, വിവാഹംകഴിച്ചയച്ച പെണ്മക്കളേയും, അവരുടെ കുടുംബാംഗങ്ങളേയും
സംഘാടകര്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ കുടുംബ കൂട്ടായ്മ
(our kudumbayogam, Inc) പ്രസിഡന്റ് കോശി ജോര്‍ജ് ഒരു പത്രക്കുറിപ്പിലൂടെ
അറിയിച്ചതാണിത്. (718 314 8171) ഇമെയില്‍: koshygeorge47@gmail.com