Image

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപാകയുണ്ടായി: വക്കം

Published on 04 August, 2011
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപാകയുണ്ടായി: വക്കം
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപാകമൂലമാണ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ പല മണ്‌ഡലത്തിലും തോല്‍വിക്കിടയാക്കിയതെന്ന്‌ വക്കം പുരുഷോത്തമന്‍ കമ്മിറ്റി കണ്ടെത്തി. കേരളത്തിലെ പല മണ്ഡലങ്ങളിലും യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ കാലുവാരല്‍ നടന്നുവെന്നും കമ്മിറ്റി വിലയിരുത്തി.

തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെക്കുറിച്ച്‌ പഠിക്കാനാണ്‌ വക്കം അധ്യക്ഷനായ സമിതിയെ കെ.പി.സി.സി. നിയോഗിച്ചത്‌.

നിയസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നടത്തുന്നതിലും സംഘനാപരമായ ദൗര്‍ബല്യം പ്രകടമായിരുന്നുവെന്നും ഇത്‌ സംബന്ധിച്ച്‌ പലയിടത്ത്‌ നിന്നും നൂറ്‌ കണക്കിന്‌ പരാതികള്‍ ലഭിച്ചതായും വക്കം പുരുഷോത്തമന്‍ പറഞ്ഞു. റിപ്പോര്‍ട്ട്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക