Image

കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു.

Published on 04 August, 2011
കര്‍ണാടകയുടെ  മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു.
ബാംഗളൂര്‍ ‍: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയില്‍ ഗൗഡയുടെ എതിര്‍ വിഭാഗം നേതാവായ ജഗദീഷ് ഷെട്ടറും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ ഷെട്ടറെ പരാജയപ്പെടുത്തിയാണ് ഗൗഡ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജഗദീഷ് ഷെട്ടര്‍ നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രി മാത്രമാണ് ഇന്ന് അധികാരമേറ്റത്. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച്.എന്‍.അനന്ത്കുമാര്‍, സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഈശ്വരപ്പ, സംസ്ഥാന വക്താവും ജനറല്‍ സെക്രട്ടറിയുമായ സി.ടി.രവി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

ചിക്കമഗളൂരിന്‍ നിന്നുള്ള ലോക്‌സഭാംഗംമാണ് സദാനന്ദ ഗൗഡ. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു സദാനന്ദ ഗൗഡ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക