ചെന്നൈ: ഭൂമിതട്ടിപ്പുകേസില്‍ സേലത്ത് വീണ്ടും നാല് ഡി.എം.കെ നേതാക്കള്‍
കൂടി അറസ്റ്റിലായി. ഈറോഡിലെ മേയര്‍ കുമാര്‍ മുരുകേഷ്, ഡി.എം.കെ
മുന്‍മന്ത്രി എന്‍.കെ.കെ.പി രാജ, ഈറോഡ് ഡെപ്യൂട്ടി സെക്രട്ടറി ഒ.സി
വിശ്വനാഥന്, രാജേന്ദ്രന് എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്.
പെരുന്തുറയിലുള്ള രണ്ടുകോടി വിലമതിക്കുന്ന ഭൂമി അനധികൃതമായി
കൈക്കലാക്കിയതിനാണ് അറസ്റ്റ്.