Image

മോഷ്‌ടാക്കളെന്നു കരുതി 9 യുവാക്കളെ അടിച്ചുകൊന്നു

Published on 02 August, 2011
മോഷ്‌ടാക്കളെന്നു കരുതി 9 യുവാക്കളെ അടിച്ചുകൊന്നു
ബാംഗളൂര്‍: മോഷ്‌ടാക്കളെന്നു തെറ്റിദ്ധരിച്ച്‌ ഗ്രാമീണര്‍ രണ്ട്‌ സ്ഥലങ്ങളില്‍ 9 യുവാക്കളെ അടിച്ചുകൊന്നു. ബാംഗളൂരിനടുത്ത്‌ ചിക്കബല്ലാഗുര ജില്ലയിലെ ചിന്താമണി താലൂക്കിലാണ്‌ സംഭവം. ഒരു സംഭവത്തില്‍ മൂന്നും മറ്റൊന്നില്‍ ആറും പേരെയാണു ഗ്രാമീണര്‍ വക വരുത്തിയത്‌. ഇവര്‍ സഞ്ചരിച്ച വാഹനവും കത്തിച്ചു. മോഷ്‌ടാക്കളുടെ ശല്യം രൂക്ഷമായ പ്രദേശത്ത്‌ നാട്ടുകാര്‍ നിത്യവും നടത്തുന്ന പരിശോധന നടത്തിവരവെയാണ്‌ ഇവരെ സംശയാസ്‌പദമായ രീതിയില്‍ കണ്ടതെന്ന്‌ ഗ്രാമവാസികള്‍ പറഞ്ഞു. പോലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക