Image

നടന്‍ ചിരഞ്‌ജീവിയുടെ കോണ്‍ഗ്രസ്‌ പ്രവേശനം ഓഗസ്റ്റ്‌ 10-ന്‌

Published on 02 August, 2011
നടന്‍ ചിരഞ്‌ജീവിയുടെ കോണ്‍ഗ്രസ്‌ പ്രവേശനം ഓഗസ്റ്റ്‌ 10-ന്‌
ഹൈദരാബാദ്‌: പ്രശസ്‌ത സിനിമാതാരവും എം.എല്‍.എയുമായ ചിരഞ്‌ജീവിയുടെ പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിക്കും. ഓഗസ്‌ത്‌ 10 ന്‌ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം നല്‍കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതിനു മുന്നോടിയായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായി ഈമാസം ഏഴിന്‌ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡ്‌ ഈ തീരുമാനത്തിന്‌ അനുകൂല നിലപാടെടുത്തുകഴിഞ്ഞു. പ്രജാരാജ്യം പാര്‍ട്ടി ഇതിനകം കോണ്‍ഗ്രസ്‌ മുന്നണിയ്‌ക്കൊപ്പമാണ്‌. ലയനത്തിന്‌ ഇനി ഔപചാരിക നടപടികള്‍ മാത്രമേ ബാക്കിയുള്ളൂ. ചിരഞ്‌ജീവിയുമായി സോണിയാഗാന്ധി ചൊവ്വാഴ്‌ച്ച ഫോണിലൂടെ കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നടത്തി. തിരുപ്പതിയില്‍ നിന്നുള്ള നിയമസഭാംഗമാണ്‌ ചിരഞ്‌ജീവി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക