Image

ബോര്‍ഡ്‌ വിഭജനം 16-ന്‌ പൂര്‍ത്തിയാക്കും: പി.പി. തങ്കച്ചന്‍

Published on 01 August, 2011
ബോര്‍ഡ്‌ വിഭജനം 16-ന്‌ പൂര്‍ത്തിയാക്കും: പി.പി. തങ്കച്ചന്‍
തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജനം ഈമാസം 16-ന്‌ പൂര്‍ത്തിയാക്കുമെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. മദ്യനയത്തെക്കുറിച്ച്‌ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി നയത്തില്‍ മാറ്റം വരുത്തുമെന്നും ഇന്ന്‌ ചേര്‍ന്ന യു.ഡി.എഫ്‌. യോഗതീരുമാനം അറിയിച്ചുകൊണ്ട്‌ തങ്കച്ചന്‍ പറഞ്ഞു. ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥികളുടെ നിരക്ക്‌ വര്‍ധന വേണ്ടെന്നും വൈദ്യുത ചാര്‍ജ്‌ വര്‍ധന നീട്ടിവെക്കാനും യോഗത്തില്‍ ധാരണയായി. വൈദ്യുതി സര്‍ചാര്‍ജ്‌ വര്‍ധന ഒക്ടോബര്‍ മാസം വരെ നീട്ടിവെക്കാന്‍ റെഗുലേറ്ററി ബോര്‍ഡിനോട്‌ ആവശ്യപ്പെടും. ആര്‍.ബാലകൃഷ്‌ണപിള്ളയുടെ പരോള്‍ നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ അദ്ദേഹത്തോട്‌ അനുകമ്പയാണുള്ളതെന്നും എന്നാല്‍ മുന്നണിയല്ല മന്ത്രിസഭയാണ്‌ പിള്ളയുടെ ശിക്ഷാ കാലാവധി ഇളവ്‌ ചെയ്യുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക