Image

ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അന്നാ ഹസാരെ.

Published on 01 August, 2011
ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അന്നാ ഹസാരെ.
ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അന്നാ ഹസാരെ. ജന്തര്‍മന്തറില്‍ തന്നെ നിരാഹാര സമരം നടത്തണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. സമരവേദിയെക്കാള്‍ പ്രാധാന്യം താന്‍ ഉന്നയിക്കുന്ന വിഷയത്തിനാണെന്ന് ഹസാരെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതിന് മന്‍മോഹന്‍സിങ് നല്‍കിയ ന്യായീകരണം തൃപ്തികരമല്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി വിരുദ്ധനും സത്യസന്ധനുമാണെന്നാണ് ഇതുവരെ കരുതിയതെന്ന് ഹസാരെ പറഞ്ഞു. തന്റെ സമരം സര്‍ക്കാരിന് എതിരെയാണ്. പാര്‍ലമെന്റിന് എതിരെയല്ല. മന്ത്രിസഭയിലെ പലരും പറയുന്നകാര്യങ്ങള്‍ കള്ളമാണെന്നും ഹസാരെ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക