Image

റംസാന്‍ വ്രതം ഇന്ന്‌ ആരംഭിക്കുന്നു

Published on 01 August, 2011
റംസാന്‍ വ്രതം ഇന്ന്‌ ആരംഭിക്കുന്നു
കോഴിക്കോട്‌: റംസാന്‍ നോമ്പിന്‌ ഇന്ന്‌ തുടക്കം. വ്രതശുദ്ധിയുടെ ഉലയില്‍ വാര്‍ത്തെടുക്കുന്ന വിശ്വാസികളെ അഗ്‌നിശുദ്ധിക്ക്‌ വിധേയമാക്കി ഏതു പരിതസ്ഥിതികളിലേക്കും പറ്റുന്നവിധം പരുവപ്പെടുത്തിയെടുക്കുകയാണ്‌ വ്രതം അഥവാ നോമ്പിലൂടെ ഉദ്ദേശിക്കുന്നത്‌. ആത്മാവിനോടൊപ്പം സകല ശാരീരികാവയവങ്ങളും പങ്കുചേരുന്ന, ഭക്തിയും ശക്തിയും, വിരക്തിയും ഒരുമിക്കുന്ന ഉത്‌കൃഷ്ടാരാധനയാണ്‌ വ്രതം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവന്‌ വ്രതാനുഷ്‌ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ്‌ സഹിക്കുക എന്നതല്ല മറിച്ച്‌ മനുഷ്യന്റെ ശുദ്ധീകരണമാണ്‌ ഒരു മാസക്കാലം പകല്‍സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഈ കര്‍മം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ഒരു മാസക്കാലം വിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട്‌ മുഖരിതവും.
Join WhatsApp News
Mathai P.Das Panikkadavil 2018-08-27 03:38:45
Our thoughts and prayers are with you Kurien,Betsy and Tony and the sorrowing family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക