Image

സുനന്ദ നായര്‍ക്ക്‌ അഭിനയ ശിരോമണി, കലാസാഗര പുരസ്‌ക്കാരങ്ങള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 May, 2011
സുനന്ദ നായര്‍ക്ക്‌ അഭിനയ ശിരോമണി, കലാസാഗര പുരസ്‌ക്കാരങ്ങള്‍
മൊയ്‌തീന്‍ പുത്തന്‍ചിറ
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവസാന്നിദ്ധ്യമായ സുനന്ദ നായര്‍ വ്യത്യസ്ഥങ്ങളായ രണ്ട്‌ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചതിന്റെ തിളക്കത്തിലാണ്‌. പ്രശസ്‌ത കഥകളി ആചാര്യനും മൃദംഗ വിദ്വാനുമായ കലാമണ്ഡലം കൃഷ്‌ണന്‍കുട്ടി പൊതുവാളിന്റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2010ലെ കലാസാഗര അവാര്‍ഡിനും, സെന്റ്‌ ലൂയീസില്‍ വച്ചു നടന്ന നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവലിന്റെ അഭിനയ ശിരോമണി പുരസ്‌ക്കാരത്തിനും അര്‍ഹയായ സുനന്ദ ഇരട്ടിമധുരത്തിന്റെ സംതൃപ്‌തിയിലാണ്‌.

കഥകളി, മോഹിനിയാട്ടം തുടങ്ങിയ ദൃശ്യകലാ രംഗങ്ങളിലെ പ്രതിഭകള്‍ക്കുള്ള കലാസാഗര അവാര്‍ഡ്‌ കലാമണ്ഡലത്തില്‍ വച്ചാണ്‌ പ്രഖ്യാപിച്ചത്‌. നൃത്ത-നൃത്യ-വാദ്യ രംഗങ്ങളിലെ പ്രമുഖരടങ്ങിയ ജഡ്‌ജിമാരുടെ പാനലാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തിയത്‌.

പത്മശ്രീ ഡോ. കനക റെയ്‌ലയുടെ ശിഷ്യയായി മോഹിനിയാട്ടം അഭ്യസിച്ച സുനന്ദ, നളന്ദ നൃത്യകലാ മഹാ വിദ്യാലത്തില്‍ നിന്നും മോഹിനിയാട്ടത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്‌. ലൂസിയാനയിലും ടെക്‌സാസിലുമായി ശാഖകളുള്ള സുനന്ദാസ്‌ സ്‌കൂള്‍ ഓഫ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്ട്‌സിന്‌ മോഹിനിയാട്ടത്തില്‍ ബിരുദം നല്‌കുന്നതിന്‌ ചെന്നൈയിലുള്ള അളഗപ്പാ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരവുമുണ്ട്‌.

ഫൊക്കാനയുടേയും, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും ധാരാളം പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള സുനന്ദ നായര്‍ക്ക്‌ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹങ്ങളില്‍ ധാരാളം ശിഷ്യഗണങ്ങളുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.sunandanair.com
സുനന്ദ നായര്‍ക്ക്‌ അഭിനയ ശിരോമണി, കലാസാഗര പുരസ്‌ക്കാരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക