Image

കൈയ്യേറ്റക്കാര്‍ക്കെതിരേ നിയമത്തിന്റെ ബുള്‍ഡോസര്‍: തിരുവഞ്ചൂര്‍

Published on 14 June, 2011
കൈയ്യേറ്റക്കാര്‍ക്കെതിരേ നിയമത്തിന്റെ ബുള്‍ഡോസര്‍: തിരുവഞ്ചൂര്‍
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരേ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിക്കേണ്ടിവരുമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ വളരെ ഗൗരവപ്പെട്ടതാണെന്ന്‌ തനിക്ക്‌ കാണാന്‍ കഴിഞ്ഞു. ഇതിനെതിരെ കര്‍ക്കശമായ നടപടികളാണ്‌ സര്‍ക്കാര്‍ എടുക്കുക. ഇന്ന്‌ രാവിലെ മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ ആനയിറങ്ങലില്‍ സ്വകാര്യ വ്യക്തി ഹെലിപ്പാഡ്‌ നിര്‍മ്മിച്ചതായി ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട്‌ നാളെ മുഖ്യമന്ത്രിക്ക്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക