Image

ആന്‍ഡ്രൂസ് പാപ്പച്ചന് സ്വീകരണം നല്‍കി.

ഷാജി രാമപുരം Published on 14 June, 2011
ആന്‍ഡ്രൂസ് പാപ്പച്ചന് സ്വീകരണം നല്‍കി.
ഡാളസ്:വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് വൈസ് ചെയര്‍മാന് ജോര്‍ജ് ആന്‍ഡ്രൂസിന്റെ ഷഷ്ഠി പൂര്‍ത്തി പ്രമാണിച്ചു സംഘടിപ്പിച്ച യോഗത്തില്‍ ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാനും 2012 കോണ്‍ഫറന്‍സു എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ശ്രീ.ആന്‍ഡ്രൂസ് പാപ്പച്ചന് ഹാര്‍ദവമായ സ്വീകരണം നല്‍കി.

പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ.പി.സി.മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാല പിള്ള, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായി സന്നിഹിതരായിരുന്നു. ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റും കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനറുമായ ഏലിയാസുകുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, ഗ്ലോബല്‍ വനിതാ ഫോറം പ്രസിഡന്റ് ജോണ്‍ കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.

2012-ല്‍ ഡാളസില്‍ വച്ചു നടത്തുവാനിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഇരു പ്രൊവിന്‍സ് നേതാക്കളും, റീജിയന്‍, ഗ്ലോബല്‍ നേതാക്കളും പ്രവര്‍ത്തിക്കണമെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സിബിഷന്‍ പുതുമയും ആകര്‍ഷകവും ആക്കിമാറ്റണമെന്നും ആന്‍ഡ്രൂസ് പാപ്പച്ചന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പ്രൊവിന്‍സ് സെക്രട്ടറി ഷാജി രാമപുരം സ്വാഗതവും ട്രഷറാര്‍ സെസില്‍ ചെറിയാന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
ആന്‍ഡ്രൂസ് പാപ്പച്ചന് സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക