Image

നക്‌സല്‍ വര്‍ഗീസ് വധം: ലക്ഷ്മണയുടെശിക്ഷ ശരിവെച്ചു

Published on 14 June, 2011
നക്‌സല്‍ വര്‍ഗീസ് വധം: ലക്ഷ്മണയുടെശിക്ഷ ശരിവെച്ചു
കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ.ജി കെ.ലക്ഷ്മണയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈകോടതി ശരിവെച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ലക്ഷ്മണയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. വര്‍ഗീസ് വധക്കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്മണയെ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസില്‍ മൂന്നാം പ്രതിയായിരുന്ന മുന്‍ ഡിജി.പി പി. വിജയനെ വെറുതെ വിട്ട നടപടിയും ഹൈകോടതി ശരിവെച്ചു. നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസിനെ അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശ പ്രകാരം വെടിവെച്ച് കൊല്ലുകയായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഐ.ജിയുടെ നിര്‍ദേശപ്രകാരം വെടിവെച്ച് കൊന്നതാണെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക