ന്യൂയോര്‍ക്ക്: ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2011-ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബഫല്ലോ സോള്‍ജിയേഴ്സിന് റോക്ക്ലാന്റ് ഓറഞ്ച് മലയാളി അസോസിയേഷന് സ്വീകരണം നല്കി. റോമായുടെ പ്രസിഡന്റ് തോമസ് ജോര്‍ജിന്റെ ഭവനത്തിലാണ് ഈ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.
ഇത് മൂന്നാം തവണയാണ് ബഫല്ലോ സോള്‍ജിയേഴ്സ് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. മറ്റൊരു പ്രമുഖ വോളിബോള്‍ ടൂര്‍ണമെന്റായ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിലും ബഫല്ലോ സോള്‍ജിയേഴ്സ് മൂന്നുവര്‍ഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ പ്രദേശത്തെ മലയാളി സംഘടനകളുടെ കൂട്ടത്തില്‍ നിന്നും 'റോമാ' ആണ് ഈ ക്ലബിന് അഭിനന്ദനം അര്‍പ്പിക്കാനും പിന്തുണ അര്‍പ്പിക്കാനും ആദ്യമായി സന്നദ്ധത കാണിച്ചതെന്നും മറ്റ് സംഘടനകളും ഇവരെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാഗതപ്രസംഗത്തില്‍ പ്രസിഡന്റ് തോമസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
ബഫല്ലോ സോള്‍ജിയേഴ്സ് ക്യാപ്റ്റന്‍ ചാള്‍സ് മാത്യുവും ടീം കോച്ച് തോമസ് ചാക്കോയും ഈ സ്വീകരണം ഏര്‍പ്പെടുത്തിയ റോമയുടെ നേതാക്കന്മാര്ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിക്കുകയും ഭാവിയിലും പിന്തുണ നല്കണമെന്നഭ്യര്ത്ഥിക്കുകയും ചെയ്തു.
ബഫല്ലോ സോള്‍ജിയേഴ്സിന്റെ ടീമംഗങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
ചാള്‍സ് മാത്യു(ക്യാപ്റ്റന്‍), തോമസ് ചാക്കോ(കോച്ച്), ഷാജന് തോട്ടക്കര(മാനേജര്‍),സെനോ ജോസഫ്(വൈസ് ക്യാപ്റ്റന്‍), അരുണ്‍ തോമസ്, ജോണി മാത്യൂ, ജോതിസ് ജേക്കബ്, ജയ്സണ്‍ ജോര്‍ജ്, സുനു കോശി, സിജോ ജോസഫ്, സച്ചിന് തോമസ്, ജോജിന്‍ തോമസ്, ജോബി കുര്യന്.
റോയി ചെങ്ങന്നൂര്‍(റോമാ, വൈസ് പ്രസിഡന്റ്),അലക്സ്അബ്രഹാം(റോമാ,എക്സിക്യൂട്ടീവ്), രാജേഷ് കൈന്താന്, അലക്സ് തോമസ്, ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ഈ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു.
ന്യൂയോര്‍ക്കില്‍ ചെസ്റ്റ് നറ്റ് റിഡ്ജിലുള്ള എഡ്വിന് ഗോള്‍ഡ് അക്കാഡമിയില്‍ ഈ ടീമംഗങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രാക്ടീസ് ചെയ്തു വരുന്നു. ഈ ക്ലബില്‍ ചേരാനും പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.
തോമസ് ചാക്കോ- tchacko82@optonline.net