Image

വിസ്‌മയം 2011-മായി ലോക പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2011
വിസ്‌മയം 2011-മായി ലോക പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: 2011-ലെ ഏറ്റവും വലിയ ഇന്ദ്രജാല വിസ്‌മയം ന്യൂജേഴ്‌സിയില്‍ അരങ്ങേറ്റത്തിന്‌ തയാറെടുക്കുന്നു.

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ ദേവാലയ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം 2011 ഓഗസ്റ്റ്‌ 27-ന്‌ വൈകുന്നേരം 6 മണിക്ക്‌ ലോഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ലോകപ്രശസ്‌ത മജീഷ്യന്‍, 2011-ലെ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവ്‌ ഗോപിനാഥ്‌ മുതുകാടും സംഘവും അവതരിപ്പിക്കുന്ന മാന്ത്രിക വിസ്‌മയ കലാസന്ധ്യ `വിസ്‌മയം 2011'-ന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നുവരുന്നുവെന്ന്‌ വികാരി ഫാ. തോമസ്‌ കറുകപ്പിള്ളി അറിയിച്ചു.

തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബു, ഹാസ്യരാജാക്കന്മാരായ ഷാജോണ്‍ കലാഭവന്‍, മനോജ്‌ ഗിന്നസ്‌, മലയാള ചലച്ചിത്രലോകത്തെ പുതിയ വാഗ്‌ദാനം ശ്രുതി ലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്‌ `വിസ്‌മയം 2011' അമേരിക്കയില്‍ നടത്തപ്പെടുന്ന ഷോകളില്‍ ആദ്യത്തേതും, ന്യൂജേഴ്‌സിയിലെ ഏക ഷോയും ആയിരിക്കുമെന്ന്‌ പ്രധാന സംഘാടകരായ ടോം പെരുമ്പായിലും, സണ്ണി വാളിയപ്ലാക്കലും അറിയിച്ചു.

`വിസ്‌മയം 2011'-ന്റെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ടോം പെരുമ്പായില്‍ (646 326 3708), സണ്ണി വാളിയപ്ലാക്കല്‍ (908 966 3701), അജിത്‌ ചിറയില്‍ (609 537 4007), സിറിയക്‌ ആന്റണി (908 531 9002), വിന്‍സെന്റ്‌ തോമസ്‌ (732 617 7287), തോമസ്‌ ചെറിയാന്‍ (908 906 1709), റോയി മാത്യു (908 418 8133), റെജിമോന്‍ ഏബ്രഹാം (908 240 3780), ജെയിംസ്‌ മുക്കാടന്‍ (609 213 0301).

പ്രോഗ്രാം സ്‌പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും ബന്ധപ്പെടുക: കുര്യന്‍ നെല്ലിക്കുന്നേല്‍ (732 618 2117), മോളി നെല്ലിക്കുന്നേല്‍ (732 618 2122).

`വിസ്‌മയം 2011'-ന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ മീഡിയ സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
വിസ്‌മയം 2011-മായി ലോക പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക