ചിക്കാഗോ: കോട്ടയം അതിരൂപതയുടെ നൂറാം ജന്മദിനവും, സെന്റ് തോമസ് സീറോ മലബാര്‍
രൂപതയുടെ പത്താം വാര്‍ഷികവും സംയുക്തമായി ചിക്കാഗോയില്‍ ആഘോഷിച്ചു. ക്നാനായ
കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ
കാത്തലിക് ദൈവാലയത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ കോട്ടയം അതിരൂപത ആര്‍ച്ച്
ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥി ആയിരുന്നു.
ജൂണ്‍ പത്താം
തീയതി വെള്ളിയാഴ്ച 7 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനായി
അര്‍പ്പിച്ച ദിവ്യബലിയില്‍ റീജിയണ്‍ ഡയറക്ടര്‍ മോണ്‍ എബ്രഹാം മുത്തോലത്ത്, ഫാ.
ജോസ് ശൗരിയാമാക്കീല്, ഫാ. തോമസ് മുളവനാല്‍, ഫാ. എബി വടക്കേക്കര, ഫാ. മാത്യു
മേലേടം, ഫാ. ഡൊമനിക്ക് മഠത്തില്‍ക്കളത്തില്‍, ഫാ. പത്രോസ് ചമ്പക്കര, ഫാ. ജോസ്
തറയ്ക്കല്‍, ഫാ. ജെയിംസ് പൊങ്ങാനയില്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ.
സ്റ്റീഫന്‍ വെട്ടുവേലി, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ. ജോസ് കുടിലില്‍,
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സാബു മാലിത്തുരുത്തേല്‍, ഫാ. ലല്ലു കൈതാരം, ഫാ.
റെജി തണ്ടാശ്ശേരില്‍, ഫാ. ജോസ് കുറുപ്പന്തറ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ.
ജോര്‍ജ് വെള്ളൂരാറ്റില്‍, ഫാ. തോമസ് കടുതോടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശുഭ്രവസ്ത്രധാരികളായെത്തിയ മതബോധന
വിദ്യാര്‍ത്ഥികളുടെ ഏഞ്ചല്മീറ്റ്, 2011 ല്‍ വിവാഹത്തിന്റെ 10, 25, 50 വര്‍ഷം
ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കല്‍, 70 വയസ്സിന് മുകളില്‍ പ്രായമായ മാതാപിതാക്കളെ
ആദരിക്കല്‍, ഈ വര്‍ഷം 8, 12 ഗ്രേഡുകളില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്യുന്നവരെ
ആദരിക്കലും നടത്തപ്പെട്ടു.
സേക്രട്ട് ഹാര്‍ട്ട്, ക്നാനായ കാത്തലിക് ഇടവ,
സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക കമ്മറ്റി അംഗങ്ങളായ ജോണ്‍ പാട്ടപ്പതി,
ഫിലിപ്പ് കണ്ണോത്തറ, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് താഴത്തുവെട്ടം, സാജു
കണ്ണമ്പള്ളി, റോയി നെടുംചിറ, ജോണി തെക്കേപ്പറമ്പില്‍, സജി പൂതൃക്കയില്‍, ടോണി
പുല്ലാപ്പള്ളില്‍, സാലി കിഴക്കേക്കുറ്റ്, മനീഷ് കൈമൂലയില്‍ എന്നിവര്‍
ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. ജോണ്‍ ഇലയ്ക്കാട്, ജെയിംസ് പുത്തന്‍പുര
എന്നിവര്‍ നൈറ്റ് ഓഫ് കൊളമ്പസ്സിന് നേതൃത്വം നല്കി.
ഡെന്നി ഊരാളില്‍,
സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, പോള്‍സണ്‍ കുളങ്ങര,
ജോണ്‍ പാട്ടപ്പതി എന്നിവര്‍ ശതാബ്ദി ആഘോഷങ്ങളുടെ സ്പോണ്‍സേഴ്സായിരുന്നു.
ജോര്‍ജ് തോട്ടപ്പുറം അറിയിച്ചതാണിത്.