Image

അടുത്തവര്‍ഷം പകുതി സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കും: ജയരാജന്‍

Published on 13 June, 2011
അടുത്തവര്‍ഷം പകുതി സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കും: ജയരാജന്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ 50 ശതമാനം മെഡിക്കല്‍ പി.ജി സീറ്റുകള്‍ അടുത്ത വര്‍ഷം സര്‍ക്കാരിന്‌ വിട്ടുനല്‍കുമെന്ന്‌ ചെയര്‍മാന്‍ എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷമാണ്‌ സര്‍ക്കാര്‍ ക്വാട്ട കര്‍ശനമാക്കാന്‍ തുടങ്ങിയതെന്നതിനാല്‍ 5 സീറ്റുകള്‍ ഈ വര്‍ഷവം നല്‍കും. അടുത്ത വര്‍ഷം 15 സീറ്റുകള്‍ നല്‍കാമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. 50 ശതമാനം പി.ജി സീറ്റുകള്‍ സര്‍ക്കാരിന്‌ വിട്ടുകൊടുക്കാമെന്ന്‌ നേരത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജനറല്‍ മെഡിക്കല്‍ പി.ജി സീറ്റില്‍ പ്രവേശനം ലഭിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്ക്‌ വേണ്ടെന്നുവെച്ച സീറ്റും ചേര്‍ത്താണ്‌ എട്ട്‌ സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കുന്നത്‌. ബാക്കി രണ്ട്‌ സീറ്റ്‌ അടുത്ത വര്‍ഷം നല്‍കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക