Image

കോഴിക്കോട് മണിചെയിന്‍ ഓഫിസുകളില്‍ റെയ്ഡ്

Published on 13 June, 2011
കോഴിക്കോട് മണിചെയിന്‍ ഓഫിസുകളില്‍ റെയ്ഡ്
കോഴിക്കോട്ടെ മണിചെയിന്‍ കമ്പനി ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആര്‍എംപി ഓഫിസ് റെയ്ഡ് ചെയ്ത് പോലീസ് രേഖകള്‍ പിടിച്ചെടുത്തു. നഗരത്തിലെ പിഎസിഎല്‍ കമ്പനിയിലും പോലീസ് സംഘം പരിശോധന നടത്തി. ജെയ്പൂര്‍ ആസ്ഥാനമായ കമ്പനി നിക്ഷേപതുക അഞ്ചുകൊല്ലം കൊണ്ട് ഇരട്ടിപ്പിച്ചു നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത്ലഭിക്കാത്തതിനാല്‍ ഇടപാടുകാര്‍ക്ക് പിന്നീട് ഭൂമിനല്‍കുമെന്നും പറഞ്ഞിരുന്നു. വയനാട്ടിലാണ് കൂടുതല്‍പേരും തട്ടിപ്പിനിരയായത്.ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട് മിഠായിത്തെരുവിലെ ഓഫീസിലെ റെയ്ഡ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക