Image

കവിയൂര്‍ കേസ്: സി.ബി.ഐ അലംഭാവം കാട്ടുകയാണന്നു കോടതി

Published on 13 June, 2011
കവിയൂര്‍ കേസ്: സി.ബി.ഐ അലംഭാവം കാട്ടുകയാണന്നു കോടതി

കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ സി.ബി.ഐ അലംഭാവം കാട്ടുകയാണന്നും ഗൗരവമായ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി.

ആത്മഹത്യ ചെയ്ത അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെതിനെക്കുറിച്ചും അനഘ നേരിട്ട പീഡനങ്ങളെക്കുറിച്ച്. അനഘയുടെ സുഹൃത്ത് ഹൈക്കോടതിക്ക് അയച്ച കത്തിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കാത്തത് എന്തുകൊണ്ടാണന്നും കോടതി ചോദിച്ചു. 

'ക്രൈം' മാസിക എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പത്തൊന്‍പതുകാരി അനഘയുടെയും കുടുംബത്തിന്റെയും ആത്മഹത്യക്ക് പിന്നില്‍ എം.എ. ബേബിക്കും കോടിയേരി ബാലകൃഷ്ണനും ഇവരുടെ മക്കള്‍ക്കും എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയത്.

മന്ത്രിമാര്‍ക്കെതിരെ മുംബൈയിലെ ഒരു ഇംഗ്ലീഷ് വാരിക ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ 50 ലക്ഷം രൂപ മാനനഷ്ടത്തിന് നോട്ടീസയച്ചിരുന്നു. എന്നാല്‍, ആറുവര്‍ഷം കഴിഞ്ഞിട്ടും മന്ത്രിമാര്‍ കേസ് ഫയല്‍ചെയ്തിട്ടില്ല. അനഘ ബലാല്‍സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് സി.ബി.ഐ. അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക