Sudhir Panikkaveetil 2019-10-27 15:54:40 News
ശ്രീ ആൻഡ്രുസ് സാർ നിങ്ങൾ ഇങ്ങനെ സത്യങ്ങൾ 
പുറത്തുകൊണ്ടുവരുമ്പോൾ അത് വേണ്ട 
ഞങ്ങൾക്ക് ആ പഴയ വിശ്വാസം മതിയെന്ന തീരുമാനത്തിലാണ് പൊതുജനം. 
സത്യം മനസ്സിലാക്കുക പ്രയാസമുള്ള കാര്യമാണ് 
ആലോചനാശക്തിയില്ലാത്ത ജനതക്ക്. 
യേശു സത്യം പറഞ്ഞപ്പോൾ അദ്ദേഹത്തെ 
കുരിസ്സിലേറ്റി. എന്തായാലും ആൻഡ്രുസ് സാറിനെ 
ആരും കുരിശിൽ ഈ കാലത്ത് കയറ്റുകയില്ല. 
ഇ മലയാളി വായനക്കാരെ അത്ഭുതപ്പെടുത്തുന്ന 
ഒന്നുണ്ട്.  ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ 
വിശ്വാ.സത്യത്തിൽ നിന്നിളകുന്നില്ല അതേപോലെ 
ശ്രീ ആൻഡ്രുസും അദ്ദേഹം മനസ്സിലാക്കിയ 
സത്യങ്ങൾ വിളിച്ചുപറയുന്നതിൽ നിന്നും 
വിരമിക്കുന്നില്ല.  വിശ്വാസവും സത്യവും 
സമാന്തര രേഖകൾ. infinity യിൽ അതോ eternity യിലോ 
കൂട്ടിമുട്ടുക. 
നിരീക്ഷകൻ 2019-10-27 15:30:21 News
ഈ  വാർത്തയിലെ  അവസാന  വാചകം  ശ്രദ്ധിക്കുക . എത്രകാലമായി  ഈ  ഉപദേശക  സമീതിയിലോ  മറ്റു  മുഖ്യ  അധികാര  കസേരകളിലോ ഇവർ  കിംഗ്  മേക്കർ  ആയോ  മറ്റോ, ഫൗണ്ടർ  ആണെന്നും  പറഞ്ഞു  കുത്തിയിരിക്കുന്നു . എന്നിട്ടു  വലിയ  ജനാതിപത്യ തത്വും  പറയുകയും  ചെയ്യും . ഇതിപ്പൊ  ഫൊക്കാന, ഫോമാ, ലാനാ , പുന, റൈറ്റർ  ഫോറം , മലയാളം സൊസൈറ്റി, വേൾഡ്  മലയാളീ  മറ്റനവധി  മലയാളീ  പ്രസ്ഥാനത്തിലും  ഇതു  തന്നെ  ഗതി. ഇവിടെ  നീതി? എവിടെ  ജനാധിപത്യം? അതിനാൽ  ആകണം  നല്ല അറിവുള്ള  ബഹു  ജനങ്ങൾ  ഇത്തരം  പ്രസ്ഥാനങ്ങളിൽ  നിന്നു  അകന്നു  ജീവിക്കുന്നത്.
Kochumon 2019-10-27 14:46:36 News
ബർഗർ അല്ല ബെർഗെർ. കഴിക്കുന്ന സാധനമാണ് ബർഗർ. ദശാബ്‌ധം അല്ല ദശാബ്ദം. അരോചകം തന്നെ ഈ തെറ്റുകൾ
തൊപ്പിപാളയിലേക്ക് തിരികെ! 2019-10-27 13:12:30 News
ശ്രി. സുദീര്‍ പണിക്കവീട്ടില്‍  സുദീര്‍ഘമായി എഴുതിയ ഇ  കഥ- കെട്ടുകഥ എന്ന് കരുതേണ്ട!, ഇത്തരം സംഭവങ്ങള്‍ അനേകം പലയിടത്തും സംഭവിക്കുന്നുണ്ട്. മിക്കാവറും സ്ത്രികള്‍ തന്നെ ആണ് ഇരയും. കഥയുടെ അവസാനം ധര്യം നേടി സൊന്തം ജീവിതത്തെ അടിമത്തത്തില്‍ നിന്നും ഉദ്ധരിച്ച അശ്വതി പ്രശംസ അര്‍ഹിക്കുന്നു. സുരേഷും, മാലതിയും ഒക്കെ ജീവിക്കുന്ന കഥാപാത്രങ്ങളും.
  മൊബൈല്‍ഫോണ്‍ വളരെ സുരഷിതമായി സൂഷിക്കണം. സിം കാര്‍ഡുകള്‍ മാറ്റുക, സ്കാന്‍ ചെയിത് ഡാറ്റ ചൂണ്ടുക ഒക്കെ പതിവ് സംഭവങ്ങള്‍ തന്നെ. അതുപോലെ നിങ്ങളുടെ പാനീയങ്ങളും :- do not leave your unfinished drinks in public like Bars, Restaurants or even in homes when you have company. Finish it if you have to leave it or don't drink the leftover & don't re-use the container,. Always use a fresh one. There is always a possibility someone can tarnish it.
Remember Jolly or Soup !!!!!

നാട്ടിൻപുറങ്ങളിൽ അച്ചായിമാർ ഉപയോഗിച്ചിരുന്ന 'തൊപ്പി പാള'  or പാള തൊപ്പി ഓർക്കുന്നുണ്ടോ? അതിൻ്റെ ഉള്ളിൽ പണം സൂക്ഷിക്കാൻ ഒരു രഹസ്യ അറയും ഉണ്ടായിരുന്നു. ഇപ്പോളത്തെ ഹാക്കിങ് കാണുമ്പോൾ പാള തൊപ്പിക്ക് ഒരു സല്യൂട്ട് ! 
 Thanks to Sudhir Sir for a beautiful story-andrew 
തിരുത്തലുകള്‍ - andrew 2019-10-27 12:03:42 News
 കത്തോലിക്ക സഭയുടെ ഉത്ഭവം - ഇതിലെ അക്ഷര തെറ്റുകള്‍ 
പ്ലോസിന്‍റെ > പൌലോസി ന്‍റെ 
ആന്‍റി ക് വിറ്റിസ് > Antiquities of the Jews
ആള്മത്തായി >  ആണ്;  മത്തായി 
{ errors might have occurred due to difference of  Font } 
sorry for your inconveniences. - andrew
Thanks to all -andrew 2019-10-27 11:39:16 News
 Thanks to all who came to encourage and spread the truth through your valuable comments!
andrew
Surendran Nair 2019-10-27 11:16:53 News
കണ്ണുതുറക്കൂ സമൂഹമേ, അപ്പീലല്ല പുനരന്വേഷണമാണ് വേണ്ടത്. പഴുതുകൾ പകൽപോലെ നിറഞ്ഞാടുന്ന ഈ ചാർജ് ഷീറ്റ് ഒരു മേൽക്കോടതിയിലും ശിക്ഷിക്കാൻ പോകുന്നില്ല
Fomaa Aniyan 2019-10-27 05:35:05 News
What happened to fomaa king maker .All his Candiate lost .Next time please think twice before going to suicide bomb for king maker .That time over at Fomma . Now you cannot people any more
Sasilekha 2019-10-27 00:49:25 News
Thank you Santhosh Pillai for posting this news!!! Support and blessings from a talented writer and artist is priceless!!!Thank you Joseph, Molly, Gadha, Arun, and Anju for taking time to watch our humble work and writing this feedback!!!
M. A. ജോർജ്ജ് 2019-10-27 00:21:49 News
കേരളാ സെന്ററിൽ കൂടിയ സർഗ്ഗവേദി ഇടതു സഹയാത്രികരുടെ ഒരു കുടിച്ചേരൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നു. പൊൻകുന്നം വർക്കി എന്ന വിപ്ലവകാരിയെ സ്മരിക്കാൻ കൂടിയ മലയാളികളുടെ കൂട്ടം. 1960 കളിൽ കോട്ടയത്തും പ്രാന്ത പ്രദേശങ്ങളിലും നടത്തിയ കമ്മ്യൂണിസ്റ്റു മീറ്റിംഗുകളിൽ പൊൻകുന്നം വർക്കി ഒരു സ്ഥിരം പ്രഭാഷകനായിരുന്നു. കത്തോലിക്കാ സഭയേയും പുരോഹിതരേയും വിമർശിക്കുക എന്നത് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായിരുന്നു. ജോസ് ചെരിപുറം പറഞ്ഞതു പോലെ കത്തോലിക്കാ പുരോഹിതരുടെ ഉറക്കം കെടുത്തി എന്നതിൽ കവിഞ്ഞ് എന്തെങ്കിലും സംഭവിച്ചതായി കേട്ടീട്ടില്ല. സിസ്റ്റർ ലൂസിയെ ഉദ്ധരിച്ചു കൊണ്ട് അലക്സ് എസ്തഫാനും പറയുന്നതും അതുതന്നെ. MP പോളും, മുണ്ടശ്ശേരിയും, പൊൻകുന്നം വർക്കിയും, ജോസഫ് പുലിക്കുന്നേലും സഭാധികാരികളെ നിശിതമായി വിമർശിച്ച് ഒരു വിമത ചേരി ഉണ്ടാക്കി എന്നതിൽ കവിഞ്ഞ് എന്തു സംഭവിച്ചു? PT പൗലൂസിന്റെ താരതമ്യ പഠനം തികച്ചും ഏകപക്ഷീയം തന്നെ. പള്ളി മതിലേൽ ഇരുന്ന് മുട്ടത്തു വർക്കി കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനി പെണ്ണാക്കുമ്പോൾ പൊൻകുന്നം വർക്കി പള്ളിമേടയും ദിവാൻ ബംഗ്ലാവും പിടിച്ചുകുലുക്കിയ ഹീറോ ആക്കുന്നു. ഇതു വായിക്കുമ്പോൾ കേരളത്തിലെ ഒരു സാദാ കമ്മ്യൂണിസ്റ്റുകാരൻ ചെഗ്വേരയുടെ തലയുള്ള റ്റീഷർട്ട് ധരിച്ച് നടക്കുന്നതാണ് ഓർമ വരുക. Dr. NP ഷീലയെപ്പോലെ പക്വതയുള്ള വിചാരിപ്പുകാരെയാണ് ഇന്നത്തെ സമൂഹത്തിനാവശ്യം. അവരുടെ വാചകങ്ങൾ ശ്രദ്ധേയമായിരുന്നു. "പാവപ്പെട്ടവനു വേണ്ടി ജീവിച്ച സാഹിത്യകാരനായിരുന്നു പൊൻകുന്നം വർക്കി. മുട്ടത്തു വർക്കി ജനങ്ങളെ വായിക്കുവാൻ പഠിപ്പിച്ചു." വേലിക്കെട്ടുകളോവേർതിരിവോ ഇല്ലാതുള്ള ഇത്തരം വിലയിരുത്തലാണ് മനുഷ്യരെ കോർത്തിണക്കുന്നത്. പരസ്പരം തിന്നാൻ വെമ്പുന്ന കലിയുഗത്തിലെ മനുഷ്യരുടെ ഇടയിൽ ധീരമായ വിലയിരുത്തൽ നടത്തിയ Dr. NP ഷീലക്ക് അഭിനന്ദനങ്ങൾ
വിദ്യാധരൻ 2019-10-27 00:09:28 News
അന്യം എന്ന ഹൃസ്വ ചിത്രത്തിന്റ ആരംഭത്തിൽ  ശിവാനി അവൾ കരയാനുള്ള കാരണം പറയുമ്പോൾ തന്നെ , അത് എന്നിൽ കഥാ തന്തുവിനെക്കുറിച്ച് ഒരു ഏകദേശ രൂപം നൽകി പിന്നീട് അത് മുൻവിധിയായി. 'മറ്റൊരു പ്രണയകഥ ;എന്ത് കാണാൻ 'എന്ന തോന്നൽ ജനിപ്പിച്ചു .എങ്കിലും കാണാൻ തീരുമാനിച്ചു .  അൾസൈമേഴ്‌സ് ബാധിച്ച തന്റെ പഴയ കാമുകനെ അല്ലെങ്കിൽ സുഹൃത്തിനെ കാണാൻ വന്നപ്പോൾ, അവന് അവളെയും തിരിച്ചറിയാൻ കഴിഞ്ഞില്ല . അവിടെ വച്ച് കഥ അവസാനിപ്പിക്കുമായിരുന്നെങ്കിൽ   നന്നായിരുന്നേനെ . ജീവിതത്തിന്റെ സങ്കീർണമായ അവ്സ്ഥകളെ കുറിച്ച് ചിന്തിക്കുവാൻ കാഴ്ചക്കാരെ അനുവദിക്കണമായിരുന്നു . പക്ഷേ എന്തൊകൊണ്ടോ ശിവാനിയെ നിങ്ങൾ (സംവിധായിക, എഴുത്തുകാരി)  കാറിടിപ്പിച്ചു   കൊന്നപ്പോൾ, എനിക്ക്,  കഥയുടെ ഗൗരവം നഷ്ടപ്പെട്ടതുപോലെ തോന്നി . ഒരു ഗാനത്തിന്റെ തണലിൽ നിങ്ങൾ ചിത്രീകരിച്ച സീനുകൾ നല്ലതായി തോന്നി.    
വിദ്യാധരൻ 2019-10-26 23:49:32 News
സ്ത്രീയും പുരുഷനുമായുള്ള ബന്ധം അതല്ലങ്കിൽ പരുഷനും പുരുഷനും തമ്മിലുള്ള ബന്ധം , സ്ത്രീയും സ്ത്രീയുമായുള്ള ബന്ധം ഇതെല്ലം യഥാർത്ഥ പ്രണയമാണ് അല്ലെങ്കിൽ സ്നേഹമാണ് എന്നായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെങ്കിൽ,  "പ്രണയം കൊലപാതകത്തില്‍ എത്തുമ്പോള്‍, അത് ഒരു സാധാരണ സംഭവം എന്ന് നിസ്സാരമായി തള്ളി കളയരുത്."  എന്ന് അദ്ദേഹം ഇവിടെ എഴുതുകയില്ലായിരുന്നു   അദ്ദേഹം നമ്മളെ  കൊണ്ടുപോകുന്നത് പ്രണയത്തിന്റ മറവിൽ നടക്കുന്ന കൊലപാതകത്തിന് പ്രേരണ നൽകുന്ന ഘടകമായ  കാമത്തിലേക്കാണ്. കാമം പ്രജനനത്തിന് വേണ്ടി ജീവജാലങ്ങളിൽ  ഗുപ്‌തമായിരിക്കുന്ന ഒരു കാരണമാണ്.  ഒരു ഭർത്താവും ഭാര്യയെ സ്നേഹിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയല്ല; ആത്മാവിന്റ കാമത്തിന് വേണ്ടിയാണ് . നേരെ മറിച്ചും . ദൈവത്തിനും കാമം ഉണ്ടായിരുന്നു . വിശ്വകർമ്മാവിന് ആദ്യത്തെ മതിഭ്രമം ഉണ്ടായത് സന്ധ്യ ജനിച്ചപ്പോഴാണ് .ആ സന്ധ്യ എന്ന പെൺകൊടിയിൽ അവളുടെ പിതാവും സഹോദരന്മാരായ സപ്തർഷികളും മോഹവശരായി തീർന്നു. ആദ്യത്തെ നിഷിദ്ധസംഗമം അല്ലെങ്കിൽ ഇന്സെസ്റ്റ് ഇവിടെ ആരംഭിച്ചു .  യഹോവ ആദാമിനെ സൃഷ്ടിച്ചിട്ട് അവനിൽ നിന്നും ഹവ്വായെ സൃഷ്ടിച്ചപ്പോൾ ഈ അപകടം സംഭവിച്ചു . കഥയുടെ കിടപ്പു നോക്കുമ്പോൾ , ഹവ്വാ ആദാമിന്റെ മകളും സഹോദരിയുമാണല്ലോ എന്നിട്ടും അവളെ ഭാര്യ ആക്കേണ്ടി വന്നു .  ഇവിടെയും നിഷിദ്ധസംഗമം അല്ലെങ്കിൽ ഇൻസെസ്റ്റ് സംഭവിച്ചു .  ട്രംപ് സ്വന്തം മകളെ കണ്ട് അവളെ ഭാര്യയാക്കാൻ ശ്രമിക്കുന്നതും , പിതാവ് സ്വന്തം മകളെ ബലാൽ സംഗം ചെയ്യുന്നതും , വിശ്വകര്മാവിൽ നിന്ന് സന്ധ്യജനിക്കുന്നതും ,  ആദം  മകളും സഹോദരിയുമായ   ഹവ്വായെ പ്രാപിക്കുന്നതും കാമത്തിൽ നിന്നാണ് .  

സർവ യോനീഷു കൗന്തേയ 
മൂർത്തയഃ സംഭവന്തിയഃ 
താസാം ബ്രഹ്മ മഹദ്യോനിഃ 
അഹം ബീജപ്രദഃ പിതാ ( ഭഗവദ്ഗീത 14 -4 )

വിശ്വത്തിന്റ ബീജം പരമാത്മചൈതന്യമാണെന്നും , സമസ്തപ്രഞ്ചവും പരമാത്മാവിന്റെ ആവിഷ്ക്കാരമാണെന്നും എടുത്തു കാണിക്കുന്നു . അതുകൊണ്ട് ദൈവം ഇന്സെസ്റ്റ് നടത്തുന്നു അതുപോലെ  .ഇതെല്ലം വായിച്ചു തലപുണ്ണായ മനുഷ്യന് കുറ്റ കൃത്യം ചെയ്യാൻ മടിയില്ലാതാകുന്നു . 

നീ എപ്പോഴും എന്റേതാണോ ?
എന്റെ ദുഃഖം നിനക്കും ദുഖമാണോ ?
എന്റെ മരണം നിനക്കും മരണമാണോ ?
എന്റെ സ്നേഹവും എന്റെ വേദനയും 
നീ അറിയുമോ ?

ഇങ്ങനെ ഓരോ കമിതാവിന്റെ ഉള്ളിൽ നിന്നും ഉയരുന്നു വരുന്ന ചോദ്യങ്ങൾ കേട്ട് കാമുകി കാമുകന്മാർ കുഴങ്ങി വീഴുന്നു . കാമ സംതൃപ്തിക്ക് വേണ്ടി പലരും അതെ ഞാൻ നിന്നെ പ്രണയിക്കുന്നു . പ്രേമിക്കുന്നു മാൻകിടാവേ , സിംഹക്കുട്ടി എന്നൊക്ക പറയുന്നതോടെ ജീവിതത്തിന്റ താളം തെറ്റി തുടങ്ങുന്നു ." നീ എന്റേതാണോ?" എന്ന ചോദ്യത്തെ വലം വച്ച് കിക്കിളി ഉണ്ടാക്കുന്ന സ്വപ്നങ്ങൾ നൃത്തം വയ്ക്കുന്നു .അർഥം ഇല്ലാത്ത പൊള്ളയായ മധുര സ്വപ്നങ്ങളും കളിയായി പറയുന്ന പ്രതിജ്ഞകളും ചുറ്റി കറങ്ങി മോഹമായി , ക്രോധമായി കൊലപാതകമായി ദുഖത്തിന്റെ നീർ ചുഴിയിലേക്കൊഴുകി ദുരന്തനാടകത്തിന്റെ വേദിയിൽ കാമുകി കാമുകന്മാർ ആവാഹനം ചെയ്യപ്പെടുന്നു .  അതുകൊണ്ട് ആൻഡ്രു പറഞ്ഞതുപോലെ  "പ്രണയം കൊലപാതകത്തില്‍ എത്തുമ്പോള്‍, അത് ഒരു സാധാരണ സംഭവം എന്ന് നിസ്സാരമായി തള്ളി കളയരുത്."  തുകൊണ്ട് നാം നമ്മളെ തന്നെ വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും .  ആൻഡ്രുവിന്റ രചന അതിന് സഹായിക്കുന്നു . 
സ്പൂകി ഹാലോവീന്‍ 2019-10-26 20:37:56 News
ഷമിക്കുക ഇത് ഒരു പ്രി വ്യൂ മാത്രം, or രിഹെസല്‍.
ശരിക്കുള്ള കോസ്റ്റും, മേകുഅപ്പ്, ഇട്ടു ചൂലില്‍ കയറി ഇവര്‍ വീണ്ടും വരും.
വെളുത്തുള്ളി ജനാലയില്‍ കെട്ടി തൂക്കുക. ഇവര്‍ക്ക് മരണം ഇല്ല. 
പ്രണയിനികള്‍ കാമുകര്‍ 2019-10-26 20:31:20 News
ഇവിടെ കാമുകി കാമുകര്‍, എന്നൊക്കെ ഉപയോഗിച്ചിരിക്കുന്നത് അവരുടെ സെക്സ് ഓര്‍ഗന്‍ ഉദേസിച്ചു എന്ന് തുടക്കത്തിലേ മനസ്സില്‍ ആകും. ഞാന്‍ ഒരു ആണോ പെണ്ണോ എന്നുള്ളത് എന്‍റെ അവയവം അനുസരിച്ച് അല്ല എന്ന് എനിക്ക് തോന്നി ഇ ലേഗനം വായിച്ചപ്പോള്‍. ഇത് ഒന്നാം ഭാഗം മാത്രം അല്ലെ! കാത്തിരുന്ന് കാണുക ടോം സാറെ. 
വിദ്യാധരൻ 2019-10-26 20:27:26 News
ഈ വലിയ ലോകത്തിലെ 
ചെറിയ മനുഷ്യരല്ലേ അവർ 
അവർക്ക് എക്സ്പയർ ആകാൻ  
സമയം  കൊടുക്കൂ സുഹൃത്തേ 
കലാതാമസം ഇല്ലാതെ 
അവർ  പടിയിറങ്ങും (എക്സ്പയർ )
നിങ്ങൾക്കും പിന്നീട്  അവിടെ 
വച്ച്  എക്സ്പയർ ആകാം 
ആശ കൈവെടിയരുത്