Sudhir Panikkaveetil 2019-09-30 22:11:46 News
കുത്തികുറിച്ചുകൊണ്ടങ്ങിരുന്നാൽ 
അത്താഴമൂണിനെന്തു ചെയ്യും...

എന്ന് ചോദിച്ച പണ്ടത്തെ വീട്ടയമ്മയല്ല ഇപ്പോൾ 
അവൾ പണക്കാരിയാണ്, ജോലിയുള്ളവളാണ് 
ഭർത്താവ് എഴുതട്ടെ എന്നാശിക്കുന്നു അവൾ.
കുടിയേറ്റക്കാരുടെ നാട്ടിൽ കുടിയില്ലാതെ 
കുത്തികുറിക്കുന്നവർ ..അവരെ അഭിനന്ദിക്കുക.
Gopinath Kurup 2019-09-30 22:02:14 News
വളരെ നല്ല ഒരുതീരുമാനം വിനോദ്  ! അടുത്ത ഫോമാ ജനറൽ സെക്രട്ടറി ആയി വരുവാനുള്ള  ആശംസകൾ നേരുന്നു !

Kurup.G
Ninan Mathulla 2019-09-30 22:02:13 News

‘ഒരു പക്ഷെ ഇവിടെ യേശു യേശു എന്ന് പറഞ്ഞു ഒച്ചവയ്ക്കുന്നവർക്കുപോലും വയലാറിന്റെ ഭാവനയിലെ യേശുവിനെ ഒരു ജീവിതം മുഴുവനും ചിലവഴിച്ചാലും രൂപ കല്പന ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്’.

 

This is a quote from Vidyadharan. I do not see anybody making noise in the comment column with ‘Jesus, Jesus’. I do not personally propagate my religion here in the comment column. On the other hand people like Vidhyadharan use this column to propagate their religion- atheism or humanism or Hinduism, or whatever you want to call it. Atheism is religion classified under religion and they propagate that religion here if it suits their purpose.

 

Vidhyadharan quotes Vayalar to propagate his religion. Vayalar is a poet from a remote village in Kerala. What he knows about this world or this universe? He is quoted here, as if he is all knowing. He turned to Film song writing instead of his political ideology or other literary work as there was more income in film song writing, and he lived ‘adipoli’. Vayalar wrote the song as per the request of the director of the film. It does not bother them that he wrote, ‘nithyavisudhyam kanyamariyame’. If a director pays him money he might write a song praising anybody the director wants. Vidyadharan quotes him for his propaganda purpose that I think he would have objected if he was alive. For those who use him for propaganda, it does not matter.

Another person is bringing Einstein’s name here that Einstein must be on his side. Another argument is that most people in jail are religious people. Without any supporting evidence they have no problem making such statements. Or, their argument is you give a visit to jail and will find that what they say is the truth.

One thing I noticed is the lack of tolerance on the part of such advocates of humanity for people of any religion other than their own religion. We see many articles on their religion in ‘emalayalee’. I do not see Christians or Muslims criticize such articles or its content. On the other hand if the writer or the content is somebody different from their religion, this intolerance or ‘asahishnatha’ becomes apparent immediately through comments from anonymous names advocating humanism. What type of humanism is that? Such things, they think nobody notice, just as cat drinks milk closing its eye thinking that nobody watches. Wish to see such people grow up, and be more mature.

പാഹിമാം 2019-09-30 20:55:18 News
പകൽമാന്യരായെഴുതുന്നു
അപരരായ് സ്വയം പുകഴ്തുന്നു,
എതിരഭിപ്രായമികഴ്തുന്നു
പത്രാധിപാ പാഹിമാം
വിദ്യാധരൻ 2019-09-30 20:06:27 News
വയലാർ ഗാനങ്ങളിൽ അവിടെ ഇവിടെയായി വയലാർ ചിന്തകളുടെ ചില ഒളി മിന്നലുകൾ കാണാം എങ്കിലും അദ്ദേഹത്തിൻറെ  യഥാർത്ഥ ചിന്തകളെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റ കവിതകൾ തന്നെ വായിക്കണം .    മതാചാര്യന്മാരുടെ സംഭാവനകളിൽ മനുഷ്യ സംസ്കാരത്തെ ഉയർത്താൻ ഉതകുന്ന എന്തിനേയും ഉൾകൊള്ളാൻ അദ്ദേഹം സന്നദ്ധനായിരുന്നു .അങ്ങനെയുള്ള ഒരു വ്യക്തിക്ക്, അതുപോലെ അമ്മയെ കാണപ്പെട്ട ദൈവമായി കരുതിയ ഒരു വ്യക്തിക്ക്  "നിത്യ വിശുദ്ധയാം കന്യാ മറിയമേ" എന്ന് എഴുതുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല . പക്ഷെ,  മാനവികതയ്ക്ക്   തടസ്സമായി നിൽക്കുന്നവരേയും അവരുടെ സിദ്ധാന്തങ്ങളേയും അദ്ദേഹം എതിർത്തിരുന്നു. അത് അദ്ദേഹത്തിന്റെ സാമുദായത്തെ തന്നെ വിമർശിച്ചു കൊണ്ടാണ് ആരംഭിക്കുന്നതും 'കൊന്തയും പൂണൂലും' എന്ന ഈ കവിതയിലെ വരികൾ വളരെ ശ്രദ്ധേയമാണ്. 

"കാവിയുടുത്താത്മാവിനു പൂണൂലി, -ട്ടിന്നേവരെ 
യാവോളം ഗീതയിലെ ശ്ലോകം മൂളി , 
തേവാരാകിണ്ടിയുമായി വന്നെത്തും നിങ്ങളിലെ
ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടു !
നിഷ്കന്മഷഹൃദയന്മാർ , ഞങ്ങളുടെ പൂർവന്മാർ 
നിത്യവും നിങ്ങളെ സൽക്കരിച്ചു !
കൊന്തകളാൽ, പൂണൂലാൽ നിങ്ങൾ ചെന്നവരെ വരി-
ഞ്ഞന്ധകാരങ്ങളിൽ തള്ളിയിട്ടു.
അരമനകളിൽ വിടുവേലയ്ക്കീശ്വരഹിതമെന്നോതി 
ചിരമവരെ നിയമിച്ചോരാണ് നിങ്ങൾ 
കാവലിനായ് മന്നവരുടെ മണിഗോപുര നടതോറും 
ദൈവങ്ങളെ നിയമിച്ചോരാണ് നിങ്ങൾ !
സ്വാർത്ഥതയുടെ കൈച്ചീട്ടിൽ, സമുദായ നീതിതൻ 
ചാർത്തു കുറിച്ചിട്ടവരാണ് നിങ്ങൾ
തലമുറകൾ താളിയോലപ്പുറങ്ങൾ ചൂണ്ടി 
നൂറ്റാണ്ടുകൾതൻ പഴുകി പുഴു കുത്തിയ പട്ടടയിൽ 
മാറ്റങ്ങൾക്കെതിർനിൽപ്പൂ നിങ്ങളിന്നും"

കെട്ടുകഥകളും, അഭ്യുവ്യൂഹങ്ങളും മാറ്റി യേശുവിന്റെ പ്രഭാഷണങ്ങളെ,   പഠിക്കുന്നവർക്ക് മാനവികതക്ക് വേണ്ടി പൊരുതുന്ന ഒരു ഋഷിവര്യനെ കാണാൻ സാധിക്കും .  അതുപോലെ പരീശന്മാർ അന്നത്തെ സാധാരണക്കാരായാ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അടിമത്വ  നഖശിഖാന്തം എതിർക്കുന്ന  ഒരു വിപ്ലവകാരിയേയും കണ്ടെത്താൻ കഴിയും വയാലാർ ബ്രാഹ്മണ സമുദായം ചാർത്തിക്കൊടുത്ത പൂണൂൽ ദൂരെയെറിഞ്ഞിട്ടാണെങ്കിൽ , യേശു , ദാവീദിന്റെ കുലത്തിൽ നിന്നുള്ളവൻ എന്ന പാരമ്പര്യത്തെ ദൂരെയെറിഞ്ഞിട്ടാണ് മാനവികതയെ ഉയർത്താൻ ശ്രമിച്ചത് . 

ഒരു കവി മനുഷ്യസ്നേഹിയായി മാറുമ്പോൾ അവന് നാം ഇന്ന് തേടിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ ഭാവങ്ങൾ വന്നു ചേരുന്നു. അവർക്ക് മാത്രമേ ഭൂമിയിൽ സ്വർഗ്ഗം സൃഷിടിക്കാൻ കഴിയു . അവർക്ക് മാത്രമേ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളെ തകരാക്കാൻ ആവൂ .  

"മുള്ളിന്റെ തൊപ്പി ശിരസ്സിലും , ചോരയിൽ 
മുങ്ങിയ തോളിൽ കനത്ത കുരിശുമായി 
ഗോഗുൽത്തയിലേക്ക് ചാട്ടയ്ക്കടിയേറ്റ് 
പോകുന്ന കണ്ടു മഹാനായ രക്ഷകൻ 
ജൂദാസിനെപ്പോലെയട്ടഹസിക്കുന്നു 
പാതിരിമാരും പറന്ന പട്ടാളവും"  (ഒരു ജൂദാസ് ജനിക്കുന്നു -വയലാർ )

യുശുവിനെ ശരിക്കറിയാതെ , യേശുവിന്റ പടയാളികൾ എന്ന് പറഞ്ഞും  , മതങ്ങളെ യും അതിന്റെ നിഗൂഢമായ പദ്ധതികളെയും   എതിർക്കുന്നവരെ നിരീശ്വരന്മാർ എന്ന് വിളിച്ചും ബഹളം വയ്ക്കുന്നവർ , അവരുടെ ബൈബിൾ മാത്രം വായിച്ചിരിക്കാതെ മറ്റു ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിക്ക് മാറ്റം വരികയും അത് മനുഷ്യ രാശിക്ക് പ്രയോചനം ചെയ്യുകയും ചെയ്യും . 

ഒരു പക്ഷെ ഇവിടെ യേശു യേശു എന്ന് പറഞ്ഞു ഒച്ചവയ്ക്കുന്നവർക്കുപോലും വയലാറിന്റെ ഭാവനയിലെ യേശുവിനെ ഒരു ജീവിതം മുഴുവനും ചിലവഴിച്ചാലും രൂപ കല്പന ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്

"ദൈവത്തിൻ മുഖമനായസമായി വരച്ചൊരെൻ 
ഭാവനയ്ക്കതീതമായ് മുഗ്ദ്ധമാ ശിശുരൂപം 
മായികമൊരു മന്ദസ്മേരത്താൽ,മന്വന്തരത്തര-
ച്ഛായ മാറ്റിയ മാനുഷ്യകത്തിൻ തേജോരൂപം 
നിഷ്കളങ്കതയുടെ നിത്യസുന്ദരദീപ്ത-
നിഷ്കാമനയനങ്ങൾ ശാന്തിതൻമുകുളങ്ങൾ ,
കുരിശു ചുമക്കുന്ന തോളുകൾ , മുള്ളാണികളിരുന്നു 
ചുളുചുള കുത്തുന്ന കൈത്തണ്ടുകൾ , 
ഈ വിശ്വ തലത്തോളം വലുതായിരുന്നോരാ 
ജീവിതത്തിലെ ത്യാഗമോഹന മുഹൂർത്തങ്ങൾ 
എങ്ങനെയെഴുതേണമാ മുഖം , മനസ്സിന്റെ 
വെൺ കളിമൂശയ്ക്കുള്ളിൽ കരുപ്പിടിപ്പിക്കാതെ "  ( കൈത്തിരി കരിന്തിരി )

ഒരു കാര്യം ഉറപ്പായി പറയാം, "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു."

"കപട ഭക്തരെ പരീശരെ നിങ്ങൾക്ക് മുൻപേ 
സ്വർഗ്ഗത്തിലെത്തും ചുങ്കക്കാരും പാപികളും" (വയലാർ ) 
Ninan Mathulla 2019-09-30 19:28:54 News
This type of multi-story buildings are more environmental friendly than single homes as it cover more earth area with concrete preventing water from soaking the soil and causing flood. So the report by the environmental agency was more political than scientific. This must be a ploy to curtail development money for Kerala. Without such developments, Kerala will lag behind other states. This week I saw a prediction by Gadgil that Kerala will see flood again. North India is going through flood and he is predicting that Kerala will soon have flood. If you go to Gujarat you will see the developments there. There is no environmental issues there for the experts for the flood there. This is a ploy to curtail development money for states ruled by governments other than BJP by such studies where environmental sensitivity is an issue. Even if BJP is ruling Kerala the state will only get bread crumbs as from past experience. BJP supporters are blind to such issues. They consider the center as their protector.
amerikkan mollakka 2019-09-30 15:42:28 News
ജോർജ് സാഹേബ് ഇങ്ങടെ കബിതകൾ 
ബായിക്കാറുണ്ട്.  ബെസമം തോന്നരുത് 
അങ്ങട് പോരാ.. ഇമ്മക്ക് വിദ്യാധരൻ 
സാഹിബ് എന്ത് പറയുന്നു എന്ന് നോക്കാം.
amerikkan mollakka 2019-09-30 15:39:36 News
ചെരിപുരം സാഹേബ് ഇങ്ങടെ ഭാവന 
കസറിട്ടുണ്ട്. ഡബിൾ ഡ്യൂട്ടി ചെയ്‌ത്‌ 
തളർന്ന സഹോദരിമാർക്ക്  ഭർത്താക്കന്മാർ
കവിയാകുമ്പോൾ ഉന്മേഷം ഉണ്ടാകും. 

പഞ്ചാര ചേര്‍ക്കാത്ത കാപ്പി അനത്തുന്നു
പഞ്ചാര ചുണ്ടാല്‍ പകര്‍ന്നീടുന്നു
പുന്നാരം ചൊല്ലുന്നു, കെട്ടിപിടിക്കുന്നു
കവിയുടെ ഭാര്യയായ് ഭാവിക്കുന്നു

അമേരിക്കൻ മലയാളികൾ എല്ലാം 
എയ്ത്തുകാരായി ലാനപ്പുറത്ത് കയറി 
ആ നാട്ടിൽ ഒരു പൂരവും ആഘോഷവും 
ഉണ്ടാക്കണം.  അപ്പോൾ അസ്സാലാമും 
അലൈക്കും .
അസത്യവാദി 2019-09-30 15:37:56 News
തലമണ്ടയിൽ ചകിരിയുമായി നടക്കുന്നത് നിരീശ്വരവാദിയോ? 'ആൽബർട്ട് ഐൻസ്റ്റിൻ' തലമണ്ടയിൽ ഒന്നുമില്ലാത്ത ശാസ്ത്രജ്ഞനായിരുന്നോ? അദ്ദേഹം ദൈവത്തിന് പ്രാധാന്യം ഒന്നും കല്പിച്ചിട്ടില്ലായിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ ഗലീലിയോയെ മതം  ജയിലിൽ അടച്ചു. അത്രയ്ക്ക് ബുദ്ധിയായിരുന്നു മതവിശ്വസിയുടെ തലയിൽ. 

ഇങ്ങനെയൊക്കെ പോസ്റ്റെഴുതി വിഡ്ഢിത്തം പറയരുതേ, സത്യവിശ്വസി! വല്ലപ്പോഴും വിദ്യാധരന്റെ പോസ്റ്റുകൾ വായിക്കുകയാണെങ്കിൽ സത്യവിശ്വസിയുടെ തലയിൽ വെളിച്ചം കയറും. 

ലോകത്തുണ്ടായിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും മത വിശ്വസികളല്ലെന്ന് അറിയാമോ? ജയിലിൽ കിടക്കുന്ന 99 ശതമാനം കുറ്റവാളികളും മതവിശ്വാസികളെന്നും മനസിലാക്കണം. ഇല്ലെങ്കിൽ സമീപമുള്ള ഒരു ജയിൽ സന്ദർശനം നടത്തൂ. ഇന്ന് ഏറ്റവും വലിയ കള്ളന്മാർ മതവിശ്വസികളായ പുരോഹിതരും രാഷ്ട്രീയക്കാരുമാണ്. 

മതം നല്ലവണ്ണം ഗാഢമായി പഠിച്ച ശേഷമാണ് ഒരുവൻ നിരീശ്വരത്തിൽ പ്രവേശിക്കുന്നത്. മതവിശ്വസികളുടെ തലയിൽ ഒന്നുകിൽ ഒരു പുരോഹിതൻ, മുള്ള, അല്ലെങ്കിൽ ഒരു പൂജാരി കാണും. അയാൾ പറയുന്ന വാക്യങ്ങൾ മാത്രമേ സത്യവിശ്വസികളെപ്പോലുള്ളവരുടെ തലയിൽ കാണുള്ളൂ. ബൈബിൾ മാത്രം വായിക്കാതെ മറ്റു ഗ്രന്ഥങ്ങളും വായിച്ചു പഠിക്കൂ. ഒരു വലിയ ലൈബ്രെറി കണ്ടിട്ട് ഒരു ചെറിയ കുട്ടി സംസാരിക്കുന്ന മാതിരിയാണ് സത്യവിശ്വസിയുടെ വിലയിരുത്തൽ.  
SATHYA VISWASI 2019-09-30 12:27:03 News
തലമണ്ടയിൽ ചകിരിചോറുമായി നടക്കുന്നത്
നിരീശ്വരന്മാരാണ്.അവർ സമൂഹത്തിനു ഒരു ഗുണവയും
പ്രദാനം ചെയ്യുന്നില്ല.നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക
എന്നത് മാത്രമാണ് അവരുടെ ലക്‌ഷ്യം.മനുഷ്യൻ
മതങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്ന വയലാർ
തന്നെയാണ് നിത്യ വിശുദ്ധയാം കന്യാ മറിയമേ എന്ന
ഗാനവും രചിച്ചത്.   
Observer 2019-09-30 12:25:41 News
Whatever vidyaadharan has written here is true  in the case of English pronunciation also . When we sound "R" it should come out of  'കണ്ഠ്യം', When we pronounce 'V' our teeth should touch the lower lip like 'f' But, when we pronounce 'W' it should be 'ഓഷ്ഠ്യം'.  Some experts can illuminate this better than me .  
വായനക്കാരൻ 2019-09-30 12:15:33 News
സത്യവിശ്വാസി മാത്തുള്ളയുടെ  മറുവശമാണ് . പലരൂപത്തിലും ഭാവത്തിലും അയാൾ തലപൊക്കും . മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയാത്ത ഇയാളെ യേശുവും ഇട്ടേച്ചു പോകുമെന്നതിന് സംശയമില്ല എന്നാലും എന്ത് പറഞ്ഞാലും യേശുവിനെ വിട്ടുള്ള കളിയില്ല .  ഈ പാട്ടിനകത്ത് യേശു എന്നൊരു വാക്കുണ്ടായിരുന്നെങ്കിൽ , വയലാറിനെ അപ്പോൾ തന്നെ തലയിൽ കേറ്റി കൊണ്ടു നടക്കുമായിരുന്നു . വിദ്യാധരൻ ഇവിടെ കുറിച്ചിരിക്കുന്നത് എത്ര സത്യമാണ് . "ഭാരതത്തിന്റെ പാരമ്പര്യം മാനവികതയാണ്  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ഇതിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ , മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും, ദൈവങ്ങളും നിരാകരിക്കപ്പെടും." വയാലാർ ആ സത്യമല്ലേ അയാളുടെ ഗാനത്തിലൂടെ മനുഷ്യന്റെ തലമണ്ടയിൽ അടിച്ചു കേറ്റാൻ ശ്രമിക്കുന്നത് . പക്ഷെ തലമണ്ടയിൽ ചകിരിചോറ് തിരുകി കേറ്റി നടക്കുന്നവനോട് പറഞ്ഞിട്ട് എന്ത് പ്രയോചനം . സത്യം എന്തെന്ന് തിരിച്ചറിയാതെ സത്യവാദിയെന്ന് പറഞ്ഞു നടക്കുന്ന നിങ്ങളൊക്കെ, മനുഷ്യരെ തമ്മിലടിപ്പിച്ചും കൊന്നും ഇവിടെ ചത്തടിയും . നല്ലത് വിദ്യാധരൻ മുന്നിലേക്ക് ഇട്ടു കൊടുത്തപ്പോൾ  അത് നക്കിയേ കുടിക്കൂ എന്ന് പറഞ്ഞാൽ എന്ത് ചെയ്യും .
SATHYA VISWASI 2019-09-30 10:32:48 News
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )   
വയലാർ എഴുതിയത് കൊണ്ട് മാത്രം നൂറു ശതമാനം
ശരിയാണെന്നു പറയാൻ കഴിയില്ല.ദൈവം
മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
എന്ന് പറയുന്നതാണ് കൊടുത്താൽ ശരി .

വിദ്യാധരൻ 2019-09-30 09:12:16 News
മാത്തുള്ള പറയുന്നതിനോട് എപ്പഴും യോജിക്കാൻ കഴിയില്ലെങ്കിലും,   വർഗ്ഗീയവാദികളെ ഒതുക്കേണ്ടത് വളരെ ആവശ്യമാണ് .അത് ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും , മഹാമദിയരായാലും   ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഹിന്ദുക്കൾ അല്ലാത്ത വളരെ സുഹൃത്തുക്കളുമുണ്ട് . അവരെയെല്ലാം അവരുടെ ഭക്ഷണ രീതികൾക്ക് അനുസരിച്ചും, അവരുടെ വസ്ത്രധാരണത്തിനനുസരിച്ചും , ചിന്തയുടെ അടിസ്ഥാനത്തിലും  തല്ലി കൊല്ലണം എന്ന് വാദിക്കാൻ തുടങ്ങിയാൽ ഇവിടെ മനുഷ്യർക്ക് ജീവിക്കാൻ കഴിയാതെ ആകും . ഭാരതത്തിന്റെ പാരമ്പര്യത്തിലല്ല ഇന്നത്തെ ഭരണകർത്താക്കൾ ഭരിക്കുന്നത് .  ഭാരതത്തിന്റെ പാരമ്പര്യം മാനവികതയാണ്  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ഇതിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ , മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും, ദൈവങ്ങളും നിരാകരിക്കപ്പെടും.   വയലാറിന്റ, താഴെ കുറിച്ചിരിക്കുന്ന  ഗാനം എല്ലാവരും ഹൃദ്യസ്ഥമാക്കി ഒരു പ്രാർത്ഥനയായി ഉരുവിടുക )

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )   

എബ്രഹാം ലിങ്കൺ പറഞ്ഞതുപോലെ , ഒരു രാജ്യത്തിന്റ നാശം പുറത്തു നിന്ന് അല്ലായിരിക്കും അതിന്റെ നാശം അകത്തു നിന്ന് തന്നെ ആയിരിക്കും . ബിജെപ്പിയും , ക്രൈസ്തവ സഭകളും, അയ്യപ്പനെ രക്ഷിക്കാൻ നടക്കുന്നവരും, മഹമ്മദീയരും  കാട്ടികൂട്ടുന്നതും, അവരുടെ നേതാക്കളുടെ വായിൽ നിന്ന് വരുന്നതും, ഒരു കാലത്ത് അവരെ പിന്താങ്ങിയിരുന്ന ഭക്തരെ പിന്തിരിപ്പിക്കുന്നതാണ്. അത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ തലമുറ ഇത്തരക്കാരെ അവഗണിക്കുന്നതും, പുത്തൻ വഴികൾ വെട്ടിത്തെളിക്കാൻ ശ്രമിക്കുന്നതും . നമ്മൾ സൃഷ്ടിച്ച ദൈവങ്ങൾ നമ്മൾക്കെതിരെ തിരിയുന്ന സമയം വിദൂരമല്ല . എല്ലാ മത ആചാര്യന്മാരും പഠിപ്പിച്ചത് മനുഷ്യരെ സ്നേഹിക്കാനാണ് . പക്ഷെ ഇന്ന് ലോകത്ത് സമാധാനക്കേടുണ്ടാക്കുന്നവർ മതങ്ങളും അവരുടെ കൂട്ട് പിടിച്ച് ഭരണം നടത്തുന്നവരുമാണ് . ഇത് മനസിലാക്കാതെ, ഇവരുടെ ചതിക്കുഴിയിൽ വീഴുന്നവരെല്ലാം അതിൽ നിന്ന് കരകയറാൻ കഴിയാതെ പട്ടുപോകും എന്നതിന് സംശയം ഇല്ല  
Ninan Mathulla 2019-09-30 08:34:50 News

As a BJP propagandist, I can understand you getting emotional when I mention BJP.  I am only asking for common sense reply to my comment. What is the environmental damage because that flat is standing there? There will be more damage in demolishing the building. No such buildings are anywhere in Kerala or other states or in other countries?  So if you are an expert explain to the readers the environmental damage from this building.