Dr G. Narayana Swamy 2013-11-11 06:54:16 News
ഭീരുത്വം ഒരു മാലപ്പടക്കമാകുന്നു .... കണ്ണീരിൽ കുതിര്ന്നാലും അത് പൊട്ടും!
shabnam 2013-11-11 05:43:24 News
 good one dear 
വിദ്യാധരൻ 2013-11-11 05:04:55 News
കോണകം ഇല്ലാതെ 
ചതുരവും ഇല്ലാതെ 
ഞാനെഴുതിയ കവിത 
വന്നൊരു പത്രത്തിൽ 
മുന്നിലെ കോളത്തിൽ 
വർണ്ണ ചിത്രവുമായി 
അയലത്തുകാരത്തി 
സുന്ദരി പെണ്ണിന്റെ 
അടിപൊളി ചിത്രവുമായി 
കാണാൻ കൊതിച്ചു ഞാൻ
പത്രം എടുക്കാനായി  
ഗ്രോസറി കടയിൽ 
പോകാൻ കൊതിച്ചൊരു നേരം 
കണ്ടു ഞാനെന്റെ
ഭാര്യ ആ പത്രം വിരിച്ചിട്ടു 
അയല മുറിക്കുന്ന കാഴ്ച് 
കവിത എഴുതുമ്പോൾ സൂക്ഷിക്ക 
കൂട്ടരേ നാമറിയില്ലല്ലോ 
കവിത പോകുന്ന വഴികൾ .
അയല കറി കൂട്ടി 
കപ്പ അടിച്ചപ്പോൾ 
ഓർത്തതാണി വരികൾ Dr.Sasi 2013-11-10 17:01:03 News
Excellent !!
Amazingly beautiful !!!
All my best,
(Dr.Sasi)
Thomas K George 2013-11-10 15:58:47 News

Well written article about Vizhinjam port. I hope Central Government of India will speed up the process to make the International Port. Hats off to Elias John and Jose Pinto for their outstanding contribution to the community involvement. I am so happy to see Jose Pinto is back to Journalism, keep writing more articles.    Thanks REJY

Jack Daniel 2013-11-10 11:51:04 News
നല്ലൊരു ഗ്ലാസ് കള്ളും 
സൂഷിയും ചേർന്നാൽ 
നല്ലൊരു ഹൈക്കു 
thomas koovalloor 2013-11-10 11:22:41 News
A meaningful poem. I really appreciate Poet Elcy Yohannan for writing such a meaningful poem " David's two faces".
Thomas Koovalloor
അടുക്കള രഹസ്യം 2013-11-10 11:22:35 News
സീവീട് ഇലയിൽ 
പുഴുക്കലരിചോറ്  ചുരുട്ടി 
മത്തിയിൽ മുക്കിയാൽ സൂഷി 

വിദ്യാധരൻ 2013-11-10 10:29:45 News
കുടത്തിലായ കുന്തം 
പുറത്തെടുത്താൽ 
ഹൈക്കു 
വിദ്യാധരൻ 2013-11-10 07:27:13 News
അരി ഇലയിൽ പൊതിഞ്ഞു 
മത്തിയിൽ മുക്കിയാൽ 
മലയാള സൂഷി 
വിദ്യാധരൻ 2013-11-10 07:16:37 News
ജപ്പാൻക്കാരുട്ടെ ആശയങ്ങളിൽ മൂന്നു സവിശേഷതകൾ ഉണ്ടായിരിക്കണം എന്ന് അവർ നിഷ്കർഷിക്കുന്നു 
1. രണ്ടാശയങ്ങൾ ഉണ്ടായിരിക്കണം താരതമ്മ്യം ചെയ്യ തക്ക രീതിയിൽ 
2. ലേഖകൻ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു ഏഴു അഞ്ചു എന്ന സൂത്ര വാക്യങ്ങൾ ഉണ്ടായിരിക്കണം 
3. കാലഘട്ടത്തെ കുറിച്ച് ഒരു സൂചന ഉണ്ടായിരിക്കണം 

മേല്പറ ഞവയെല്ലാം ജപ്പാൻ ഹൈക്കുവിനെ കുറിച്ച് ള്ളതാണ്.   സീമകളില്ലാത്ത നമ്മളുടെ ബുദ്ധിയുടെ മണ്ഡലങ്ങളിൽ അക്ഷര പൂട്ടുകൾ തുറന്നു  ഇറങ്ങി ചെന്ന് കാണാ കാഴ്ചകൾ കാണാനുള്ള ചെറു കവിതകലായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ചിന്തിക്കാനുള്ള അല്പ്പം വക ഉണടായിരിക്കനം. "പേർത്തും ചിന്തിക്കുകിൽ നിരുപമമം രുചി തോന്നേണം " 

കിഴക്കാം തൂക്കായ മല 
താഴ്വാരത്തിലേക്ക് നോക്കി നില്ക്കുന്നു 
അവന്റെ ദുഖത്തിന്റെ അവസാനവും (ഇത് ഒരു ഹൈക്കുവിന്റെ പരിഭാഷ)

കിഴക്കാം തൂക്കായ മലയും താഴ്വാരവും പ്രകൃതിയുടെ മനോഹാരിയതയെ  കാണിക്കുന്നു. എന്നാൽ അവനെ അതിന്റെ മുകളിൽ കാണുമ്പോൾ അവൻ പ്രകൃതിയെ ആസ്വതിക്കുന്നതോ അതോ അവന്റെ ദുഖത്തിനു അവസാനം കുറിക്കാൻ പോംവഴികൾ ചിന്തിക്കുന്നുതോ? ഉത്തരം കിട്ടാത്ത ചിന്തകളിലേക്ക് അവ നമ്മെ കൂട്ടികൊണ്ട് പോകുന്നു. അതുപോലെ തുരുമ്പു പിടിക്കാതെ മനസിനെയും. ഇതിൽ ദുഖത്തിന്റെ കാലമാണ് സൂചിപ്പിക്കുന്നത് മിക്കവാറും അത് തണുപ്പ് കാലത്തെ സൂചിപ്പിക്കുന്നു. ഉന്നതമായ പർവ്വത നിരകൾ ഇപ്പോഴും മൂടി കെട്ടി നില്ക്കുന്നു. പിന്നെ അഞ്ചു -ഏഴു -അഞ്ചു എന്ന സൂത്രവാക്ക്യത്തിന്റെ പേരിൽ ഞാൻ സമയം കളയുന്നില്ല 

പഴമോഴികളും ബൗദ്ധികമായി വ്യായാമം നല്കുന്നതോടെ തലമുറകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന സൂത്ര വാക്ക്യങ്ങൾ അടങ്ങുന്ന ആശയങ്ങൾ ഗുപ്തമാക്കി വച്ചിരിക്കുന്നു .

"തീകട്ടയിൽ ഇരിക്കുന്ന ഉറുമ്പ്‌ 
കരികട്ട കണ്ടാൽ വിടുമോ "

"തീയിലിട്ട വെണ്ണ 
തിരിച്ചെടുക്കാമോ"

പലരും പല ഗ്രന്ഥങ്ങളും ഹൈക്കുവിനെക്കുറിച്ച് രചിച്ചിട്ടുണ്ട് . അത് അഭനന്ദിനീയം തന്നെ. പക്ഷെ അതൊന്നും നമ്മളുടെ മനസ്സിന്റെ ജിഞാസയെ നിരുല്സാഹപ്പെടുത്തുന്ന തടസ്സങ്ങൾ ആയിക്കൂടാ. vaayanakkaaran 2013-11-10 07:08:22 News
എന്തുകുന്തം വേണേലും
മൂന്നുവരിയിൽ കുത്തിനിറച്ചോളൂ
ഹൈക്കുവെന്നു മാത്രം വിളിക്കല്ലെ!

പുഴുക്കലരിച്ചോറിന്നുരുള
മത്തിച്ചാറിൽ മുക്കിയാൽ
Sushi ആവില്ലല്ലോ.Sudhir Panikkaveetil 2013-11-10 06:55:03 News
ആസനത്തിൽആലും കിളിർപ്പിച്ച് അതിന്റെ തണലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ സാധാരണക്കാര്ക്ക് എന്ത് ചെയ്യാൻ സാധിക്കും. ആ ആലും ആൽത്തറയും ചെലപ്പോൾ വിദേശ മലയാളികൾ
എഴുന്നെള്ളിക്കാരുമുണ്ട്. കാശിനു ആവശ്യം വരുമ്പോൾ വിദേശമലയാളികളെ പിഴിയാനുള്ള ചാണക്യസൂത്രങ്ങൾ അവര്ക്കരിയം. ( പസ്സ്പോര്ട്ടിന്റെ,ഓ സി ഇയുടെ പേരില് 2068 കോടി ( ഈ-മലയാളിയിൽ വന്ന വാര്ത്ത)രൂപ
അവര്ക്ക് തട്ടിയെടുക്കാൻ കഴിഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം
ഉണ്ടാകുന്നുമില്ല. സംഘടനകൾ കൊണ്ട് ശിഥിലരാകാതെ സംഘടന കൊണ്ട് ശക്തരാകേണ്ട കാലം ആയി. ഇത്തരം ലേഖനങ്ങളിലൂടെ അത് സാധിച്ചെടുക്കാൻ കഴിയുമായിരിക്കും.
George Mukalel 2013-11-10 05:29:38 News

കവിതയുടെ ഘടന, സാമ്പ്രദായിക രീതികളിൽനിന്ന് പൊളിച്ചുമാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കവിതയിൽ കൂടുതൽ പരീക്ഷണത്തിന്‌ മുതിരുന്ന ആധുനിക കവികൾ ഘടനയേക്കാളുപരി കവിതക്ക് പിന്നിൽ അടങ്ങിയിരിക്കുന്ന ദർശനങ്ങൾക്ക് മുൻതൂക്കം നൽകുന്നു.

 കവിത എഴുതുന്നതിൽ പല രീതികളും അവലംബിക്കാം.  എല്ലാ രീതികളും ശരിയാണ്‌. ഒന്നിലും തെറ്റില്ല.  ആന്മാവിഷ്കാരമാണ്‌ കവിത.  ആന്മാവിന്‌ അനുഭവപ്പെടുന്ന ഉത്തേജനം സന്തോഷമായോ, ദു:ഖമായോ, രോഷമായൊ ദ്രുതചടുലതയോടെ, ഭാവത്തോടെ പുറത്ത് വരുന്നു. അത് ചിലപ്പോൾ 1000 വരികളായിട്ടോ, രണ്ട് വരികളായിട്ടോ വിരിയുന്നു.  കവിയുടെ ഈ ആന്മപ്രകാശം വായനക്കാരന്‌ പുതിയ അനുഭവം, അല്ലെങ്കിൽ ചിന്ത, നൽകുമ്പോഴാണ്‌ അത് കവിതയാകുന്നത്‌.  ഈ അനുഭവം നൽകാൻ കഴിയാത്ത വരികൾ  പാഴ്വാക്കുകളാകുന്നു.

 മൂന്ന്‌ വരികളിൽമാത്രം കാച്ചിക്കുറുക്കി തൊടുത്തുവിടുന്ന ഹൈക്കുവും കവിതയുടെ ഗണത്തിൽ തന്നെ പെടുത്തുന്നതിൽ എന്താണ്‌ തെറ്റ്‌കാച്ചിക്കുറുക്കിയ വാക്കുകളിൽ മഹാസമുദ്രം പോലെ മഹത്തായ ആശയം പരന്നു കിടക്കുന്നു.  അത്‌ പുതിയ സൈക്കഡലിക്ക് തലത്തിലേക്ക് നമ്മേ കൊണ്ട്പോകുന്നു.

 അടുത്ത കാലത്ത്‌ മാദ്ധ്യമം  ആഴ്ചപ്പതിപ്പിൽ പ്രിയപ്പെട്ട എഴുത്തുകാരി അഷിത എഴുതിയ ഹൈക്കു ശ്രദ്ധിക്കൂ:

 ശാന്തി
ആൽമരത്തണലിൽ,
അയവിറക്കും പശുവിൻ കണ്ണിൽ
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.

 വാർധക്യം
നിൽപ്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്റമ്മ!
ഇലപൊഴിയും കാലമായി...

 ഈ ഹൈക്കു വായിച്ചപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് കൊള്ളിയാനായിരുന്നു.

 ഈ അവസരത്തിൽ വേറൊരു കവിയേയും നാം ഇവിടെ ഓർമിക്കേണ്ടതുണ്ട്‌.  കുഞ്ഞുണ്ണിക്കവിതകൾ മധുര നൊമ്പരങ്ങളാണ്‌.

 തലസ്ഥാനത്തുള്ളവരെല്ലാം
തല, സ്ഥാനത്ത് ഉള്ളവരല്ല....

 യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം

 വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചാണ്ടി

 ഈ കവിതകളെ ഹൈക്കുവിൽ ഉൾപ്പെടുത്താമോനിങ്ങൾ തീരുമാനിക്കുക.

 ഹൈക്കു, ജപ്പാൻ ഭാഷ സംസാരിക്കുന്നവർക്കുവേണ്ടി ജപ്പാനിൽ ഉണ്ടാക്കിയതാണ്‌.  അത് മലയാളത്തിൽ എഴുതൂമ്പോൾ അതിന്റെ നിയമങ്ങൾ മലയാളത്തിലേക്ക് കൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട്.

അപ്പോൾ ഹൈക്കു മലയാളത്തിൽ എങ്ങനെ എഴുതണംഹൈക്കുവിന്റെ നിയമങ്ങൾ തെറ്റിച്ച് മലയാളത്തിൽ എഴുതുമ്പോൾ അതിനെ ഹൈക്കു എന്നു തന്നെ വിളിക്കുന്നതിൽ ഒരു അപാകത ഇല്ലേഇത്തരം ചോദ്യങ്ങൾ നമുക്ക് മുൻപിൽ ഒരു കീറാമുട്ടിയായി നിൽക്കുന്നു.

ജോർജ് മുകളേൽ


വിദ്യാധരൻ 2013-11-09 20:25:48 News
അധർമ്മത്തിൻ ചുഴിയിൽ ആണ്ടുപോയെൻ നാട് 
തപിക്കുന്നു ഞാനും നിങ്ങളോടൊത്ത്. 
പറിക്കുന്നു വസ്ത്രം നാരിമാരെ 
പരസ്യമായി ബലാൽസംഗം ചെയ്യിതിടുന്നു 
വെട്ടുന്നു കഴുത്തറുത്തു സുഹൃത്തിൻ 
ഞെട്ടുന്നാ വാര്ത്ത കേട്ട് പിന്നെ 
പൊട്ടി കരയുന്നു ക്യാമറക്ക്‌ മുന്നിൽ.
കല്ല്‌ വച്ച കള്ളപറഞ്ഞും 
കള്ളനു കഞ്ഞി വച്ചും 
കൊള്ള ചെയ്യുന്നു ഖജനാവ്‌വൻ 
പള്ളനിറക്കുന്നു അവനും 
വരും തലമുറക്കായി 
ജന സേവനത്തിനായി 
ജീവൻ ഉഴിഞ്ഞു വച്ചവൻ 
ഉരിയുന്നു തുണി പെണ്‍ കിടാവിൻ 
പിടയുന്നവൾ നീതി കിട്ടാതെ ഇന്നും 
ഹാ! ലജ്ജയാൽ തല കുനിക്കുന്നു ഞാൻ 
ചെയ്യുവാൻ ഒന്നും കഴിയാതെ 
ചൂഴുന്നു ഞാൻ ഇവിടെ ഇങ്ങനെ 
കാലമേ നീ നിന്റെ നീതിയാൽ 
നേടുമോ നഷ്ട്മായെൻ നാടിൻ സ്വാതന്ത്ര്യം