bijuny 2014-05-01 13:08:41 News
Who am I to comment on Sam sir.
എന്നാലും പറയട്ടെ. സാർ വളരെ സമയം കൊടുക്കാതെ എഴുതിയത് കൊണ്ടാകാം.
സാഹിത്യം എന്ന് പറയുന്നത് എഴുത്തുകാരനും വായനക്കാരനും നിരൂപകനും മാത്രമുള്ള ഒരു ത്രികോണം അല്ല.  മറിച്ചു  പ്രസാധകൻ എന്ന വ്യക്തി കൂടെ ചേര്ന്ന ഒരു ചതുരം ആണ് .

John Varghese 2014-05-01 12:36:06 News
Vidyaadharan is a good commentator and taking the writers and readers to a deeper level of thinking.
Vinumon 2014-05-01 11:43:17 News
'ന്റെയമൃതാ അങ്ങനെ പോവാൻ വരട്ടു... നിക്ക് നിക്ക്... നമുക്കിത് ഉന്തീം തള്ളീം ഒന്നുകൂടി പിടിച്ചു നോക്കാം .. ഭാഷ പറയാൻ കൂടി (എഴുതാനും) സമ്മതിക്കത്തില്ല. തലേക്കേറി ഇരുന്നു സാഹിത്യകാരൻ കളിക്കാൻ ആളെ നോക്കുവാ... കണ്ടില്ലേ, ആ നിലമ്പള്ളി സാറിനേം വെറുതെ വിടില്ല, ഒള്ള കാര്യം പറഞ്ഞതിന്. പോവ്വാം വരട്ടു...  ഇത്തിരി വെള്ളമെടുത്തു കുടിച്ചിട്ട് വാ... പണി വേറേം ഉണ്ട്...   
bharatheeyan 2014-05-01 11:42:49 News
Western stooges do not want a strong India
സംശയം 2014-05-01 11:00:34 News
ആരോടാ കുഞ്ഞുണ്ണി നിങ്ങളീ കയർക്കുന്നതു?
Joyce 2014-05-01 10:59:49 News
Psalm 41:1&2 says that, "Eliyavare aadarikkunnavar bhaagyavaanmaar, Jehowa avare anarthathil viduvikkum." Ella arthathilum Thelma bhagyavathiyaakunnu, kaaranam eliyavare aadarichu kondu ezhuthiya ee kavithakku theerchyaayum Daivam Thelmakku reward nalkum.Congratulations !!
സാഹിത്യ മൃതൻ 2014-05-01 10:46:30 News
നിങ്ങൾക്കെല്ലാവർക്കും കൂപ്പുകൈ.. ഒരു സാഹിത്യകാരനായി മരിക്കാം എന്നുള്ള എന്റെ മോഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. വിദ്യാധരൻ എന്ന് പറയുന്ന പുള്ളി ഉള്ളിടത്തോളം കാലം അത് നടക്കും എന്ന് തോന്നുന്നില്ല മലയാള ഭാഷയിലെ അമ്പത്താറക്ഷരം തന്നെ ശരിക്കറിയില്ല. ത എന്ന് പറയണ്ടാടത്തു ധ വരും. അപ്പോൾ അത് വായിച്ചിട്ട് ചിലരു പറയും ആ ധ അല്ല ഥ യാണെന്ന് പറയും. അപ്പോഴാണ്‌ വസ്തുതത്ത്വം പഠിച്ചിട്ടു സാഹിത്യം എഴുതണം എന്ന്. നിങ്ങൾ വിമർശകർ ഓരോ കാരണം പറഞ്ഞു ഞങ്ങളെപോലുള്ളവരെ ഓടിക്കാൻ ശ്രമിക്കയാണ്. സ്കൂളിൽ ശരിക്ക് പഠിക്കാൻ പോകാത്തതിന് ഇത്രയും വലിയ വില കൊടുക്കണം എന്ന് വിചാരിച്ചില്ല. എന്തായാലും ഒരു അഭിപ്രായക്കാരനായി ഞാനും നിങ്ങളുടെ കൂടെചേരും. അഭിപ്രായം പറയുന്നതിന് ആരുടേം അനുവാദം വേണ്ടല്ലോ? എഴുത്തുകാരന്റെ അത്രേം തോഴിയും കൊള്ളണ്ട. ഇതു നേരത്താണോ ഒരു എഴുത്തുകാരനാകാൻ തോന്നിയത്. എന്റെ പേര് ഇനി സാഹിത്യ നിര്യാതരുടെ കോളത്തിൽ നോക്കിയാൽ മതി. എന്റെ ചരമ പ്രസംഗം ഞാൻ തന്നെ എഴുതിയതാണ്. അതെങ്കിലും വിമർശനത്തിന് വിടെയപ്പെടുത്തരുതെ എന്ന് അഭ്യർത്തിക്കുന്നു. (ഇതിനകത്തെ താ ഏതാണന്നു ഒരു പിടിയും ഇല്ല. ഉചിതമായത് ചേര്ത്തു വച്ച് വായിച്ചുകൊള്ളുക)
Kunjunni 2014-05-01 10:32:15 News
അമേരിക്കൻ മലയാളിയെ പൊക്കിപ്പറയുന്നതാണോ കല/സാഹിത്യം? എന്താണ് അമേരിക്കയിലോട്ടു കാലുവെച്ചു എന്നതുകൊണ്ട്‌ കുറച്ചു മലയാളികൾക്കു സ്വന്തം ഭാഷ കൈകാര്യം ചെയ്യുന്നതിൽ വരുന്ന മനമാറ്റം?  "അമേരിക്കൻ മലയാളീ സാഹിത്യം" കാനഡായോ മെക്സിക്കൊയൊ ഉൾപ്പെട്ടാൽ ലേശം മാറ്റമുണ്ടാവുമൊ വായിക്കുമ്പോഴും മനസ്സിലാ ക്കുമ്പോഴും? എഴുത്തിൽ നോക്കി അതിന്റെ രീതിയോ വാസനയോ പറയാതെ അമേരിക്കാ വിലാസവും കക്ഷത്തിലിരിക്കുന്ന പദവികളും കാട്ടി വേണമോ ഒരാളുടെ എഴുത്തിനെപ്പറ്റി കമന്റടിക്കാൻ?
വിദ്യാധരൻ 2014-05-01 06:43:41 News
സാം നിലംബള്ളിൽ നിങ്ങൾ എഴുതിയ ലേഖനത്തെക്കുറിച്ച് ക്ഷാമാപണം നടത്തണ്ട ആവശ്യമില്ല.. എഴുത്ത്കാരനുംകൂടിയായ നിങ്ങൾ 'വായനക്കാരൻ' എഴുതിയ അഭിപ്രായത്തെ സാഹിഷ്ണതയോടെയും വിനയത്തോടെയും ഉൾകൊള്ളാൻ തയാറായത്തന്നെ വായനക്കാരെയും എഴുത്തുകാരെയും തമ്മിൽ അടിപ്പിക്കുന്നതിനുള്ള. ഒരു കാൽവയ്പ്പാണ്. അമേരിക്കയിലെ എഴുത്തുകാരിൽ ഇല്ലാത്തതും അതാണ്‌. സംഘടനകളുടെയും, മാദ്ധ്യമങ്ങളുടെയും, നാട്ടിലെ പ്രശസ്തരായ എഴുത്തുകാരുമായി ചങ്ങാത്തം സ്ഥാപിച്ചും തോളത്തു കയ്യിട്ടും, അവരുടെ വായിൽ നിന്ന് അടുര്ന്നു വീഴുന്ന ആത്മാർഥത ഇല്ലാത്ത വാക്കുകളുടെ അടിസ്ഥാനത്തിലും വായനക്കാരെ വെല്ലു വിളിക്കുന്ന മുഷ്ക്കന്മാരും അഹങ്കാരികളുമായ എഴുത്തുകാരെ കൊണ്ട് അമരിക്കാൻ മലയാള സാഹിത്യം ദുഷിചിരിക്കുകയാനെന്നു പറയുന്നതില മുൻ പിൻ നോക്കണ്ട കാര്യം ഇല്ല. സാഹിത്യം ഹൃദയവും ഹൃദയവും തമ്മിൽ സംവദിക്കലാണ് . അന്ത ക്രിയാത്മകമായെ കലയുള്ളൂ. എല്ലാ കലാ വിദ്യകളും അന്തക്രിയാത്മകമാണ്. എല്ലാ കലാവിദ്യകളും വൈകാരികമാണ്; സാമൂഹ്യജീവിതത്തിനു നിരക്കുമാറ് നൈസര്ഗിക വാസനകൾ പ്രവർത്തിച്ചിട്ടാണ് വികാരപൂർവ്വകമായ ബോധമുണ്ടാകുന്നത് എന്നുള്ളതിനാൽ തന്നെ എല്ലാ സമുദായത്തിലും എല്ലാ മനുഷ്യരിലും ക്രൈസ്തവർ ഹൈന്ദവർ എന്ന് പറഞ്ഞു ബഹളം വയ്ക്കുന്ന ഭ്രാന്തന്മാർ ശ്രദ്ധിക്കുക) ജന്മപ്രകൃതി കാല പരിധിയില്ലാതെയും മാറ്റങ്ങൾക്കു വിധേയമാകാതെയും സാരാംശത്തിൽ മിക്കവാറും ഒരേ മട്ടായിരിക്കുന്നു (ദി ഇലൂഷൻ ഓഫ് റിയാലിറ്റി). സാഹിത്യം വികാരത്തിന്റെ ശാസ്ത്രമാണ് . ശാസ്ത്രം വിചാരത്തിന്റെ കലയും . ഒന്ന് മറ്റേതിന് വിരുദ്ധമല്ല. ശാസ്ത്രം എന്ന് പറഞ്ഞാൽ വസ്തുതകളുടെ ക്രമീകൃതമായ അവധാരണമാണ്. കാതലോളം ചെല്ലുന്ന അവതാരണം. അതെ അവധാരണത്തെ ഹൃദയനിഷ്ഠമാക്കി സമാവിഷ്ക്കരിക്കലാണ് സാഹിത്യം. അപ്പോൾ കല്പ്പ്നാ മയമെന്നു പറയപ്പെടുന്ന സാഹിത്യം വസ്തുതത്ത്വപരാങ്മുഖമായിക്കൂടാ; മറിച്ച് ആ വസ്തുതത്ത്വങ്ങൾ വികാരോദ്ബണമായി ഉദുഗ്രഥിചാവിഷ്കരിച്ചതാവണം. ആ സ്ഥിതിക്ക് മൂല്യവത്തായ സാഹിത്യം നിർമ്മിക്കണമോ, സാഹിത്യകാരന് ജീവിതം കാണാൻ കണ്ണുണ്ടായാൽ പോരാ, അതിനൊത്ത് സ്പന്ദിക്കാൻ ഹൃദയം ഉണ്ടായാലും പോരാ, ഓരോ ഹൃദയസ്പന്ദത്തിലും പരമാവധി വസ്തുതത്ത്വങ്ങൾ ഭദ്രരൂപത്തിൽ ഉൾക്കൊള്ളിക്കുവാൻ കഴിയുകയും വേണം. വെറും പ്രതിപാദ്യത്തെയോ അതുൾക്കൊള്ളിച്ചിറക്കുന്ന സാങ്കേതിക രൂപത്തെയോ മാത്രം നോക്കി ഇത് സാഹിത്യമാണ് ഇത് സാഹിത്യമാണ് എന്ന് വിളിച്ചു കൂവുന്നത് വിഡ്ഢിത്വമാണ്. കൂടുതൽ വായിച്ചു വിവരം ഉണ്ടാകാനായി മുണ്ടശ്ശേരിയുടെ കരിന്തിരി എന്ന ഗ്രന്ഥം വായിക്കുക. അപ്പോൾ ഉൾബോധം ഉണ്ടാകുകയും കണ്ണിനു കാഴ്ച വര്ദ്ധിക്കുകയും ചുറ്റുപാടുമുള്ള പ്രകൃതിയുടെ അത്യത്ഭുതങ്ങളെയും അതിനിടയിലൂടെ ഞാനെന്ന ഭാവത്തിൽ തല ഉയർത്തി നടക്കുന്ന 'ഇത്തിരി ഇല്ലാത്ത മനുഷ്യരെ' കാണാൻ കഴിയും. അവരുടെ അഹന്തയുടെ പരാജയത്തിന്റെ കഥകളും കവിതകളും രചിക്കാൻ കഴിയും. സാഹിത്യകാരാൻ എന്നുള്ള അഹംഭാവവും മാറിക്കിട്ടും. വിവരം ഉള്ളവർ വായിച്ചു മനസിലാക്കട്ടെ.
vayanakaran 2014-05-01 05:55:43 News
ഇതും അമേരിക്കൻ മലയാളിക്ക് ഇട്ട് ഒരു കുത്താകുന്നു. ആരോ ഇ മലയാളിയിൽ എഴുതിയ പോലെ അമേരിക്കൻ മലയാളി ഒരു പരിഹാസ കഥാ പാത്രമായി. ഇവിടത്തെ മലയാളി എഴുത്തുകാരെയും മലയാളികളെയും കുറിച്ച് പറയുന്നതൊന്നും നല്ലതല്ല. ഒരു സമൂഹത്തിൽ കുറച്ച് പേര് നല്ലവരും നല്ല എഴുത്തുകാരും ( സാം നിലമ്പല്ലിയീപൊലെ) ബാകിയുള്ളവരൊക്കെ കോമാളികളും അഹോ കഷ്ടം !!! പ്ലാക്ക് ഒരു കഥയല്ല ഒരു നര്മ്മ ചിത്രീകരണം എന്ന് വേണമെങ്കില പറയാം. ശ്രീ നിലമ്പള്ളി പറയും എന്താണെന്ന്. രണ്ടാം ഭാഗം എഴുതണമെന്നില്ല എന്താണെന്ന് എല്ലാവര്ക്കും ഊഹിക്കാവുന്നതാനു.
Vasudev Pulickal 2014-04-30 16:38:28 News
കാടടച്ച് വെടിവയ്ക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആരുടെ രചനകൾ മോശമാണൊ അത് തുറന്നു പറയാനുള്ള മനസ്സുരപ്പ് വിമർശകനു വേണം. കാടടച്ച് വെടിവയ്ക്കാൻ ആര്ക്കും സാധിക്കും. അമേരിക്കൻ മലയാള സാഹിത്യം മുഴുവൻ ദുഷിച്ചതാണു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.

വാസുദേവ് പുളിക്കൽ
വിചാരവേദി പ്രസിടന്റ്റ്.
മുന് ലാന പ്രസിടന്റ്റ്
Andrew 2014-04-30 16:25:22 News
The author of this article could have been sleeping like Rip Van winkle. He has proven that he has no clue about the current Malayalam literature being published in US,Canada, UK. Please read a few news papers like Kairali, e-malayalee. You will realize how far you are from truth. Get a copy of the brilliant book shown above. Also read the comments of Vidhyadharan, Anthapan and so on in e-malayalee. It seems you did not write this of your own. Some one wants to blow their trumpet or used you. What ever may be it is very pathetic and reveals the author's ignorance.
ഒരു ഭാര്യ 2014-04-30 13:40:56 News
വിദ്യാധരൻ മാഷ്‌ പറഞ്ഞതിനോട് ഞാൻ തികച്ചും യോചിക്കുന്നു. എഴുത്തുകാർക്ക് കാട്ടിലും മുറിയിലും ഒക്കെ കേറി ഇരുന്നു എഴുതി അവാർഡു മതിയല്ലോ? അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഒന്നും അറിയേണ്ട. വാത്മീകി ചെയ്യതതും അത് തന്നെ. അങ്ങേരുടെ ഭാര്യേം കുഞ്ഞുങ്ങളെക്കുറിച്ച് രാമായണത്തിൽ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ? ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഒരു പക്ഷെ കുഞ്ഞുങ്ങളെ പോറ്റി പുലർത്താൻ ഭാര്യ വേശ്യവൃത്തിക്ക് പോയിക്കാണും. ആരും നോക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് പിള്ളാരു അച്ഛനേക്കാളും വലിയ പിടിച്ചു പറിക്കാരായിരിക്കും? വാത്മീകിയുടെ മക്കളെകൊണ്ട് നാട്ടുകാര് പൊറുതിമുട്ടികാണും. നാട്ടുകാരും വീട്ടുകാരും മുടിഞ്ഞാൽ എന്നാ രാമായണം വായിചൊന്ദിരിക്കാമെല്ലൊ? ഋഷിമാർക്ക്‌ ഭാര്യേം പിള്ളാരും ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഒരു പക്ഷെ കുറെ ഒക്കെ പോക്രിത്തരം കാണിച്ചു മടുത്തപോൾ അവന്മാരും കാട് കേറിയാതായിരിക്കും? എന്തായാലും പ്രകൃതിക്ക് ഈ കാട്ടി കേറിയിരുന്നു പുസ്തകം എഴുതുന്നതിനോട് അത്ര താത്പര്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടായിരിക്കാം അഗ്നി ഭഗവാൻ ഇടയ്ക്കു കാടിന് തീ കൊളുത്തി ഇവന്മാരെ പുറത്തു ചാടിക്കുന്നത്. അല്ല! ഒന്ന് ഓർത്ത്‌ നോക്കിക്കേ ഓരോ അവന്മാര് വരുത്തി വയുക്കുന്ന വിന! സാധു മൃഗങ്ങളെപ്പോലും ജീവിക്കാൻ അനുവദിക്കില്ല! അതുകൊണ്ട് കാടിന് തീ കൊളുത്തിയോ കാട് അടക്കം വേദി വച്ചോ ഇവന്മാരെ പുറത്തു ചാടിക്കണം. ഇനി സാഹിത്യകാരന്മാർ വെളിചെട്ടു ഇരുന്നു എഴുതിയാൽ മതി! ഇവന്മാര് എന്താവാ ഈ എഴുതുന്നത്‌ എന്ന് ഞങ്ങളും ഒന്ന് കാണട്ടെ?
Mary.F. Cochin 2014-04-30 11:19:43 News
Kavitha vaayichu. Midukki. Sanmanassullaval. May God shower blessings upon you. Mary Francis
James 2014-04-30 05:59:06 News
സത്യത്തില്‍ ശ്രീമാന്‍ സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചനയാത്ര നയിക്കുവാന്‍ കടമയുള്ളതും ഉത്തരവാദപ്പെട്ടയാളും കോട്ടയം രൂപതയുടെ മെത്രാപൊലീത്തയാണ്. ക്നാനായ സമുദായ താല്പര്യങ്ങളെയും അതിന്റെ പാരമ്പര്യ പൈതൃകങ്ങളെയും സംരക്ഷിക്കുവാന്‍ ചുമതലപ്പെട്ട മേത്രാപോലിത്ത അതിനുപകരം സാബു ചെമ്മലക്കുഴിയെ നിരുല്സാഹപ്പെടുതുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാബു ചെമ്മലക്കുഴിയെയും അദ്ദേഹത്തെ support ചെയ്യുന്നവരെയും വേദപാഠം പഠിക്കാതെ ഉഴപ്പി നടന്നവര്‍ എന്ന് ആക്ഷേപിക്കുന്നു. KCCNA യുടെ നേതൃത്വത്തില്‍ 3000 ത്തില്‍ പരം ക്നാനായ മക്കള്‍ സംഘടിച്ച് ചിക്കഗോ രൂപതക്കെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരൊക്കെ കള്ളുകുടിയന്മാരും വേദപാഠം പഠിക്കാത്തവരും ആണെന്നാണ് മൂലക്കട്ടു പിതാവിന്റെ ദൃഷ്ടിയില്‍.
                                          The reality is that our Knanaaya Bishops do not care about Knaayi Thoma, or our forefathers teachings and doctrines. They do not care about Knanaya community's endogamous nature, culture, traditions or heritage. They care about money only. 
                                           ഇപ്പോഴത്തെ കോട്ടയം രൂപതാ മെത്രാന്മാര്‍ സീറോമലബാര്‍ ഹൈരാര്‍ക്കിയുടെ അപ്രീതി സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ അപ്രീതി സമ്പാദിച്ചുകൊണ്ട് ക്നാനായ ജനത്തിനുവേണ്ടി നിലനിന്നിരുന്നുവങ്കില്‍ കോട്ടയം രൂപത അതിരൂപത ആവുകയില്ലായിരുന്നു, മെത്രാന്‍ മെത്രാപൊലീത്ത ആവുകയില്ലായിരുന്നു. "ഹിന്ദുവില്‍ പോയാലും മക്കളെ " എന്ന് പണ്ട് പൂര്‍വപിതാക്കന്മാര്‍ പഠിപ്പിച്ചുവിട്ട ക്നാനായ മന്ത്രം ഇപ്പോഴത്തെ ക്നാനായ മേത്രാന്മാര്ക്ക് ഒരു വിഷയമേയല്ല. ക്നാനായ സമുദായതിനുവേണ്ടി   എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതു മാക്കില്‍ പിതാവുതൊട്ട് കുന്നശ്ശേരി വരെയുള്ള മെത്രാന്മാരെ ചെയ്തിട്ടുള്ളൂ. കണ്ണൂരില്‍ ഒരു ക്നാനായ രൂപത്ക്കുവേണ്ടി ശ്രമിക്കുകയും, 1986ലെ തലതിരിഞ്ഞ Rescript പിന്‍വലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തുകൊണ്ട് കുന്നശ്ശേരി പിതാവ് അദ്ദേഹത്താല്‍ ആവുന്നതു ചെയ്തു. ഇപ്പോള്‍ പ്രായാധിക്യവുമായി. 
                                            അതിനുശേഷം കൊണ്ടുവന്ന "മൂലക്കാട്ട് ഫോര്‍മുല", തെക്കുംഭാഗനെയും വടക്കുംഭാഗനെയും കൂട്ടികൊളുത്തി കൊണ്ടുവന്ന "സങ്കരമിഷന്‍" ഇതൊന്നും ക്നാനായക്കാരുടെ ഇടയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. ക്നാനായ സമുദായത്തില്‍ പണ്ട് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇമ്മാതിരി പുതിയ സിദ്ധാന്തങ്ങള്‍ മൂലം സമുദായം ശിഥിലമായിക്കൊണ്ടിരിക്കുന്നു. ക്നാനായ യുവജനങ്ങള്‍  വഴി തെറ്റുന്നു.യുവജനങ്ങള്‍ സമുദായത്തില്‍ നിന്ന്  അകലുന്നു.    നമ്മുടെ മേത്രാന്മാര്ക്ക് ക്നാനായ എന്ന പദം കേള്‍ക്കുന്നതുതന്നെ അലര്‍ജി ആണെന്നുള്ളതിന്‌ ഒരു തെളിവ് ഇതാ.  ക്നാനായക്കാരുടെ തറവാടായ കോട്ടയം രൂപതയുടെ അരമനയിലേക്കു ചെല്ലുക. അവിടെ  ഒരു ബോര്‍ഡു കാണാം "കോട്ടയം കത്തോലിക്കാ രൂപത". കത്തോലിക്കയുടെ മുന്‍പില്‍ ക്നാനായ ചേര്‍ത്തുവച്ചാല്‍ നാണക്കേട്‌ ആവുമോ?. അതേസമയം ചിങ്ങവനം ക്നാനായ ഭദ്രാസനതിലേക്ക് ചെല്ലുക. "സുറിയാനി ക്നാനായ അതിഭദ്രാസനം" എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം. എണ്ണത്തില്‍ ആകെ 60000ത്തില്‍ താഴെ ഉള്ളൂ ഏങ്കിലും ക്നാനായ എന്ന പേരില്‍ അഭിമാനിക്കുന്നത് പൂര്‍വ പിതാകന്മാരുടെ ഒരു അനുഗ്രഹവും അവരുടെ ആത്മാക്കള്‍ക്കു തിരിച്ചു കൊടുക്കുന്ന നന്നിയുമാണ്. 
                                              യൂറോപ്യന്മാരുടെ Divide & Rule strategy മൂലം AD. 1653ലെ കൂനന്‍ കുരിശു സംഭവത്തിലൂടെ വേര്‍പിരിഞ്ഞതാണെങ്കിലും ക്നാനായ കത്തോലിക്കാ വിഭാഗവും ക്നാനായ സുറിയാനി  യാകൊബായ  വിഭാഗവും ഒരേ രക്തം സിരകളിലോഴുകുന്ന സഹോദരങ്ങള്‍ തന്നെ. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം കത്തോലിക്കാ രൂപതയുടെ പള്ളികളില്‍ മുഴുനീള സുറിയാനി കുര്‍ബാനയും, മറ്റെല്ലാ കൂദാശകളും സുറിയാനിയില്‍ അര്‍പിച്ചു പോന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴത്തെ തലമുറയ്ക്ക് അറിവില്ലായിരിക്കാം. ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര്‍ക്കും, വൈദീകര്‍ക്കും സുറിയാനിയോട് എന്താണിത്ര അലര്‍ജി?. സുറിയാനി ഭാഷ ക്നാനായ പൂര്‍വപിതാക്കന്മാരുടെ മാതൃഭാഷയാണ്. ക്നാനായക്കാരനെന്നു അഭിമാനിക്കുന്നവന്‍ സുറിയാനി ഭാഷ പഠിക്കുകയും, അറിഞ്ഞിരിക്കുകയും, സുറിയാനി കുര്‍ബാന കാണുന്നതില്‍ അഭിമാനിക്കുകയും വേണം. സുറിയാനി ഭാഷയെയും, കുര്‍ബാനയെയും തള്ളിപറയുന്നവന്‍ ക്നാനായക്കാരനല്ല. അങ്ങനെയുള്ളവര്‍ക്ക് ക്നാനായ പൂര്‍വപിതാകന്മാരുടെ വംശപാരമ്പര്യം അവകാശപ്പെടാനും അര്‍ഹതയില്ല. 
                                               AD. 1499 മുതല്‍ പോച്ചുഗീസുകാര്‍ ഭാരത്തിലേക്ക് കത്തോലിക്കാ സഭയെ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് AD. 1490ല്‍ കൊടുങ്ങല്ലൂര്‍ ദേശവാസികളായ യൌസേപ്, മത്തായി, ഗീവര്‍ഗീസ് എന്നീ മൂന്നു ക്രിസ്തീയ വിശ്വാസികള്‍ തങ്ങള്‍ക്കു രൂപതയോ ഭദ്രാസനങ്ങളോ മേത്രാന്മാരോ ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍നിന്നു കിഴക്കിന്റെ പാത്രിയര്‍ക്കീസിന്റെ പക്കലേക്ക് പോയി. കിഴക്കിന്റെ പാത്രിയര്കീസ് എന്നാല്‍ സാക്ഷാല്‍ അന്ത്യോക്യ സിംഹാസനം. അല്ലാതെ റോമാ സിംഹാസനതിലേക്ക് അല്ല അവര്‍ പോയത്. മത്തായി എന്നയാള്‍ വഴിമദ്ധ്യേ മരിച്ചു പോയതിനാല്‍ യെവ്സേപ്പും ഗീവര്ഗീസും പാത്രിയര്‍കീസിന്റെ പക്കലെത്തി സങ്കടമുണര്‍ത്തിച്ചു. പാത്രിയര്‍കീസ് അവര്‍കള്‍ വിശുദ്ധ എവുജേന്‍ പുണ്യവാന്റെ ആശ്രമത്തില്‍ നിന്നു രണ്ടുപേരെ തിരഞ്ഞെടുത്ത് മാര്‍ തോമ്മയെന്നും മാര്‍ യോഹന്നാന്‍ എന്നും നാമകരണം ചെയ്ത് മേത്രാന്മാരായി വാഴിച്ച് കേരളത്തിലേക്ക് അയച്ചു. 
                                               ഇപ്രകാരം സുറിയാനി വംശപാരമ്പര്യം അവകാശപ്പെടുന്ന ഇപ്പോഴത്തെ ക്നാനായ കത്തോലിക്കരും ക്നാനായ യാക്കൊബായരും ഉള്‍പ്പെടുന്ന ക്നാനായ വംശം വിഭജിക്കപ്പെടുന്നതിനു മുന്‍പ് ആദിമ സുറിയാനി ക്രിസ്ത്യാനികളുടെ സഭാനേതൃത്വമാകുന്ന കിഴക്കിന്റെ പാത്രിയര്കീസിനാല്‍ ഭരിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. 15ആം നൂറ്റാണ്ടിനു ശേഷം മാത്രമാണ് റോമായില്‍ നിന്നും കത്തോലിക്കാ മെത്രാന്മാരെ വാഴിച്ചു ഇന്ത്യയിലേക്ക് വിടാന്‍ തുടങ്ങിയത്. 
                                                ക്നാനായക്കാരനെ ശത്രുവായിക്കാണുകയും തള്ളിപ്പറയുകയും പീഡിപ്പിക്കുകയും ചെയ്യുന്ന, തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന വടക്കുംഭാഗ സീറോമലബാര്‍ ചരിത്രത്തിലോ ഭാരത്തിലെ മറ്റേതെങ്കിലും കത്തോലിക്കാ വിഭാഗ ചരിത്രത്തിലോ AD. 1490നു മുമ്പ് റോമില്‍ നിന്ന് കത്തോലിക്കാ മെത്രാന്മാരെ വാഴിച്ച് ഭാരതത്തിലേക്ക് അയച്ചിട്ടുള്ളതായി ചരിത്ര രേഖകളില്ല, അതിനു യാതൊരു തെളിവുകളും ഇല്ല. 
                                                 ക്നാനായക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുവാന്‍ ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര് റോമുമായി എന്തെങ്കിലും correspondence നടത്തിയിട്ടുണ്ടോ എന്നു ശ്രീ. മേചേരി ജോസ് ഡല്‍ഹിയില്‍ നിന്ന് ചോദിച്ചല്ലോ. ഉത്തരം ഇതാ. ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. നമ്മുടെ മെത്രാന്മാര്‍ക്കു അതിനു താല്പര്യമില്ലെങ്കിലോ?. Correspondence പോയിട്ട് റോമിന്റെ ചുവപ്പു പരവതാനി വിരിച്ച ഇടനാഴിയില്‍ പോയി ഒന്ന് എത്തിനോക്കാന്‍ പോലും സീറോമലബാര്‍ നേതൃത്വം നമ്മുടെ മെത്രാന്മാരെ സമ്മതിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും?. സീറോമലബാര്‍ സിംഹത്തെ ഭയക്കാതെ റോമിന്റെ ഇടനാഴി വരെചെല്ലാന്‍ മാക്കില്‍ പിതാവിനെപ്പോലെയുള്ള മെത്രാന്മാര്‍ ഇനിയും ക്നാനായ സമുദായത്തില്‍ ജനിക്കേണ്ടിയിരിക്കുന്നു. 
                                                  ഇപ്പോഴത്തെ മെത്രാന്മാര്‍ ക്നാനായ മക്കളോടും അവരുടെ സംഘടനകളോടും ചേര്‍ന്ന്നിന്നുകൊണ്ട് റോം വരെ പോകാന്‍ ധൈര്യപ്പെട്ടാല്‍ ഒരു പക്ഷെ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ക്നാനായക്കര്‍ക്കുവേണ്ടി പലതും ചെയ്യുവാന്‍ സാധിക്കും. അത്രയ്ക്ക് വിശാലഹൃദയനും എളിമയുള്ളവനും, കുഷ്ട്ടരോഗികളോടും, AIDS ബാധിതരോടും, തടവുകാരോടും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് ലോകത്തിനു മാതൃക കാട്ടിത്തരുന്ന ഫ്രാന്‍സിസ്മാര്‍പ്പാപ്പയില്‍നിന്നും ക്നനയക്കാരന്റെ ആവശ്യങ്ങളും അവകാശങ്ങളും സാധിച്ചെടുക്കാന്‍ നമ്മുടെ മെത്രാന്മാര്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ ക്നാനായക്കാരന് റോമില്‍ നിന്നും ഒന്നും നേടാന്‍ സാധിക്കുകയില്ല. 
                                                  ക്നനായത്വം ഭൂമിയില്‍ നിന്ന് അന്യം നിന്നുപോകാതിരിക്കാന്‍ ഇരു ക്നാനായ വിഭാഗങ്ങളും ഒന്നുചേര്‍ന്ന് ഒരമ്മ പെറ്റ മക്കള്‍ എന്നപോലെ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സീറോമലബാറിന്റെ അപ്രീതി ഭയന്ന് അടിമകളാകാന്‍ വിധിക്കപ്പെട്ട ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര്‍ സീരോമാലബാരിന്റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായി കണ്ണും നട്ടിരിക്കാതെ ശ്രീ. സാബു ചെമ്മലക്കുഴിയെപ്പോലെയുള്ള ധീരരായ ക്നാനായ മക്കളുടെ വികാരങ്ങള്‍ മനസിലാക്കി,  സമുദായ നന്മക്കായി സമുദായ മക്കളോട് ചേര്‍ന്ന് നിന്നുകൊണ്ട് പോരാടേണ്ട വിലപ്പെട്ട സുവര്‍ണ്ണാവസരമാണിത്.

ജെയിംസ്‌ വട്ടപറമ്പില്‍.