പ്രതികരണങ്ങള്‍
nandikedu
2017-10-30 21:38:29 News
When you guys printed notice and invited people last week the filer picture was all about Keraleeyam, Kalamandalam Hemavathi's picture , her daughter picture , dance program etc...
Oralpam nandi venam. PAripadi kazhinjappol , 20 photo ivide ittu. You guys couldn't publish a single photo of a single stage performer? Nandi venam. Shows your class chota Netas, how chota your mind is...
Johny
2017-10-30 21:19:16 News
ശ്രി ജെ മാത്യു, ഒരു പുരോഹിതൻ അല്ലായിരിക്കാം പക്ഷെ തങ്ങളുടെ വാക്കുകൾ ഒരു വൈദികന്റെ ആണ്. അന്ദ്രുവും കൂട്ടരും എന്ന പ്രയോഗം എവിടുന്നു കിട്ടി. ആൻഡ്രൂ പറയുന്നതിൽ ശാസ്ത്രവും ചരിത്രവും സാമാന്യ ബുദ്ധിയും ഉള്ളതുകൊണ്ട് അതിനെ പിന്താങ്ങുന്നു ചിലർ. എനിക്ക് ശ്രീ ആൻഡ്രൂ ആരെന്നു പോലുമറിയില്ല. എന്തെ താങ്കളെ പിന്തുണച്ചു ആരും ഒന്നും എഴുതിക്കാണുന്നില്ല. കാരണം 'എങ്ങാനും ബിരിയാണി കിട്ടിയാലോ' എന്ന് കരുതി മൗനം പാലിക്കുന്നവർ ആണ് മലയാളി ക്രിസ്ത്യാനികൾ. അവർ ഭീരിപക്ഷവും വിവരമില്ലാത്ത കത്തനാരന്മാരുടെ അടിമകൾ ആണ്. സത്യം അന്വേഷിച്ചു കണ്ടെത്തൂ അത് നിങ്ങളെ സ്വാതന്ത്രരാക്കും. ഇത് ഒരു പുരോഹിതനും പറയില്ല. 
നേതാബ്
2017-10-30 15:34:06 News
പൊന്നാട ബേണം അവാർഡു ബേണം
മലയാളി നേതാബാഗണം
മീറ്റിങ്ങു ബേണം പ്രസംഗം ബേണം
പത്രത്തിൽ പടം ബരണം

ബുദ്ധിമാൻ തോമാച്ചൻ
2017-10-30 14:30:56 News
മാത്തച്ചനെപ്പോലുള്ള മണ്ടന്മാരാണ് ബാബുപോളിനെപ്പോലുള്ളവരെ മത ചരിത്രകാരന്മാരെ  വളർത്തുന്നത്   ഇദ്ദേഹത്തിനും മത അവാർഡ് കിട്ടിയിട്ടുണ്ട് ഷെവലിയാർ പദവിയും. 
Philip
2017-10-30 14:26:29 News
പൊന്നാട എന്ന് പറഞ്ഞാൽ ശരിക്കും എന്താ ?
J.Mathew
2017-10-30 14:06:31 News
ചരിത്രപരമായ മണ്ടത്തരങ്ങൾ വിളമ്പുന്ന അന്ത്രയോസും സ്തുതിപാഠകരും എത്ര ശ്രമിച്ചാലും AD യും BC യും മാറില്ല.അത് ANNO DOMINI യും BEFORE CHRIST ഉം  തന്നെ.യേശു ജനിച്ചപ്പോൾ ആരും തീയതിയും നാളും കുറിച്ചുവെച്ചില്ല.അനേക വര്ഷങ്ങള്ക്കു ശേഷം കണക്കു കൂട്ടി കണ്ടെത്തിയ വർഷവും തീയതിയുമാണ് ചരിത്ര കാരന്മാർ ഉപയോഗിക്കാൻ തുടങ്ങിയത്.യഥാർത്ഥ വർഷവും തീയതിയും വ്യത്യസ്തം ആണെങ്കിൽ കൂടി ഇപ്പോഴത്തെ രീതിയിൽ തന്നെ മുന്നോട്ട് പോകുകതന്നെ ചെയ്യും.അന്ത്രയോസും കൂട്ടാളികളും ഇത് AD 2017 അല്ലെന്നു പറയുമോ ?
വിദ്യാധരൻ
2017-10-30 13:24:16 News
മറവു ചെയൂ നിങ്ങൾ എവിടെ വേണേലും മൃതശരീരം
മറക്കുവാനാവില്ലെന്നാൽ ഞങ്ങൾക്കാ കുഞ്ഞിൻ മന്ദഹാസം
ചുരുക്കാമായിരുന്നവളുടെ ജീവിതം അവനിയിലെങ്കിലും
മരുക്കില്ലൊരിക്കലും ആ  മിഴികളിലെ നിഷ്കളങ്കഭാവം
വിണ്ഡലത്തിൽ നിന്നവളെ വിട്ടതായിരിക്കും ഈശൻ ഭൂ-
മണ്ഡലത്തിൽ  മർത്ത്യന്റെ കാപട്യം വെളിപ്പെടുത്താൻ
കുത്തുന്നു മനുഷ്യർ കൂർത്ത കത്തിയാൽ പിന്നീന്ന്
ചത്താലും പിന്നെയും ആഞ്ഞു ആഞ്ഞു കുത്തിടുന്നു 
കപട നാടകം ആടുവാൻ മർത്ത്യന് മടിയില്ല ലേശവും
അപരന്റെ ഗളഛേദം ചെയ്താലും വിജയം വേണം
പോകുക നീ മാലാഖേ വഞ്ചന ചതി പച്ചചിരികളില്ലാത്ത
നാകലോകത്ത്  അവിടെ നീ സ്വതന്ത്രയായി ജീവിച്ചിടു
യേശു
2017-10-30 11:33:35 News
 യെരുശലേം  ദൈവാലയത്തിന്റെ പണി കാണിച്ചിട്ട് അവർ പണിയുന്ന ദേവാലയത്തിന്റെ മഹിമ കാട്ടി എന്നോട് പറഞ്ഞപ്പോൾ, “ഇതെല്ലാം  ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ അവരോട് (മത്തായി 24-1,2) പറഞ്ഞ വാക്കുകൾ ഇന്നും സത്യമായി നിലകൊള്ളുന്നു. പക്ഷെ എന്ത് ചെയ്യാം സത്യത്തിന്റെ നേരെ കണ്ണടച്ച് മനുഷ്യരെ കൊള്ളയടിക്കുന്ന പരിപാടി ഇന്നും തുടരുന്നു.  ഏതാണ്ട് വാദിയാറാകുമ്പോളാണ് അച്ചന്മാർക്കും തിരുമേനിമാർക്കും വെളിപാട്. പള്ളിപണിയുടെ പേരിൽ എത്ര ബന്ധങ്ങൾ അലയുന്നു.  റിയൽ എസ്റ്റേറ്റ് ക്കാരും കച്ചവടക്കാരും അച്ചന്മാരും തിരുമേനിമാരും ചേർന്ന് എന്റെ ദേവാലയം കള്ളന്മാരുടെ ഗുഹയാക്കി കളഞ്ഞു. ഞാൻ ദേവാലയം എന്ന് പറഞ്ഞത് കല്ലിലും മണ്ണിലും തീർത്ത മനോഹര സൗധങ്ങൾ അല്ല. മനുഷ്യ ശരീരം ആകുന്നു ദേവാലയങ്ങളാണ്. അവിടെയാണ് ഞാൻ വസിക്കുന്നത്. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ഞാൻ പറയുന്ന ആത്മാവിന്റെ ഇരിപ്പടം കാണും.  നിങ്ങൾ കരയും കടലും കടന്നു പോകുകയും പള്ളിപണിഞ്ഞും ക്ഷേത്രം പണിതും ജനങ്ങൾ വഞ്ചിക്കുകയും അവരെ നരക യോഗ്യരാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം .

Johny
2017-10-30 10:33:06 News
ശ്രീ വായനക്കാരനോട് പൂർണമായും യോജിക്കുന്നു. ശ്രീ പുഞ്ചക്കോണം അച്ഛൻ വെറുതെ ശ്രീ ആന്റണിയെപോലെ കയ്യടി നേടാൻ എഴുതിയനാണെങ്കിൽ കയ്യടിക്കുന്നു. ആന്റണിക്ക് ഇലക്ഷന് നിൽക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഇടയ്ക്കു ഇതുപോലെ ചില ഉടായിപ്പു പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന് അണികളെ ഓർമ്മിപ്പിക്കാൻ ആണ്. രാജ്യ സഭ എന്ന പിൻ വാതിൽ ഹൈ കമാന്റ് അദ്ദേഹത്തിനുവേണ്ടി മലർക്കെ തുറന്നിട്ടിരിക്കയാണല്ലോ. 
അല്ല ആത്മാർത്ഥമായിട്ടാണെങ്കിൽ ആദ്യം താങ്കളുടെ മേലധികാരികളെ തന്നെ ബോധ്യപ്പെടുത്താൻ മുൻ കൈ എടുക്കുക. കൂടാതെ താങ്കളുടെ കുഞ്ഞാടുകളുടെ ഇടയിൽ ഒരു ക്യാമ്പയിൻ തന്നെ സംഘടിപ്പിക്കുക. പള്ളികളിലെ നിർബന്ധ പിരിവിനെതിരെ പ്രതികരിക്കുക. ഇതിനൊക്കെയുള്ള  ആർജവം അങ്ങേക്കുണ്ടോ എന്നറിയില്ല. അഥവാ ഇതിനൊക്കെ മുതിർന്നാൽ അങ്ങയുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാം. 
ഇന്ന് കേരളത്തിലെ ക്രിസ്ത്രീയ സഭകളുടെ ആസ്തികൾ കണക്കുകൂട്ടിയാൽ അമ്പലത്തിലെ നിലവറയിൽ കിടന്നു ആർക്കും ഉപയോഗമില്ലാത്ത പോകുന്ന ലക്ഷം കോടികൾക്കൊക്കെ മുകളിൽ ആയിരിക്കും. എന്നിട്ടും എന്തെ ക്രിസ്ത്യാനികൾ വീടില്ലാതെ, പട്ടിണിയായി, കടം കൊണ്ട് ഒക്കെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. അങ്ങിനെ മരിക്കുന്നവന്റെ ശവസംസ്കാരത്തിനു പോലും അവന്റെ കുടുംബത്തെ പിഴിയുന്നവർ ആയി സഭ മാറുന്നതെന്തേ. മത മേലധ്യക്ഷന്മാരുടെ ആർഭാട ജീവിതവും പരസ്‌പരം തമ്മിൽ തല്ലിച്ചു കേസും നടത്തി പള്ളി പിടുത്തവും ആയി രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഏർപ്പാടും ഒക്കെ വിശ്വാസികൾക്ക് മനസ്സിലാവാത്തത് കൊണ്ടോ. എന്തെ ഈ മലയാളി കുഞ്ഞാടുകൾ ഇങ്ങിനെ  
GEORGE V
2017-10-30 09:53:57 News
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെപറ്റി ചില ഓർമ്മകൾ പങ്കു വെച്ചതിനു നന്ദി. മരണ ശേഷം തന്റെ ശരീരം ദഹിപ്പിക്കണം എന്നൊരു ആഗ്രഹം അദ്ദേഹം പലയിടത്തും പ്രകടിപ്പിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ ബന്ധുക്കളും മലയാളി സമൂഹവും അദ്ദേഹത്തിന് നീതി നിഷേധിച്ചു എന്നൊരു തോന്നൽ. 
Joseph
2017-10-30 06:28:57 News
കുഞ്ഞബ്ദുള്ള എന്ന പ്രസിദ്ധ സാഹിത്യകാരനെ ഒരിക്കലും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ വിദ്യാർഥിയായിരുന്ന, സുമുഖനായിരുന്ന കുഞ്ഞബ്ദുള്ളായെ അറിയാമായിരുന്നു. 1969-ൽ അലിഗഢിൽ ഞാൻ ബിസിനസ്സ് വിഷയങ്ങൾ പഠിക്കുമ്പോൾ എംബിബിഎസ് പൂർത്തിയാക്കാൻ കുഞ്ഞബ്ദുള്ളയും അവിടെയുണ്ടായിരുന്നു. രണ്ടു ഹോസ്റ്റലുകളിലായി താമസിച്ചിരുന്നതിനാൽ ഒരിക്കലും സൗഹാർദ്ദം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഒരു ജാവാ മോട്ടോർ സൈക്കിളിൽ ഒറ്റയ്ക്ക് എപ്പോൾ നോക്കിയാലും കറങ്ങുന്നത് കാണാമായിരുന്നു. നാലു വർഷം കൊണ്ട് പൂർത്തിയാകുന്ന എംബിബിഎസ്‌ പാസാകാൻ അദ്ദേഹം പത്തു വർഷത്തോളം അലിഗഢ് സർവ്വകലാശാലയിൽ സമയം ചെലവഴിച്ചു. മാതൃഭുമിയിലുണ്ടായിരുന്ന പഴയ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹത്തിന് മലയാളം പഠിക്കാനായിരുന്നു താല്പര്യമെന്നും കുടുംബത്തിലെ പ്രേരണകൊണ്ടാണ് ഡോക്ടറായതെന്നും പറയുന്നുണ്ട്. 

ഒരു എഴുത്തുകാരനാകാൻ മലയാളം എംഎ ആവശ്യമില്ലെന്നുള്ള അദ്ദേഹത്തിൻറെ അഭിപ്രായവും ശരിയാണ്. അക്ഷരങ്ങൾ കൂട്ടി ആശയങ്ങൾ കലാപരമായി അടുക്കി വെച്ചാൽ ആർക്കും എഴുത്തുകാരനാകാം. പക്ഷെ കുഞ്ഞബ്ദുള്ള ദൈവത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരനായിരുന്നു. ഞാൻ കാണുമ്പോൾ കുഞ്ഞബ്ദുള്ള എഴുത്തിന്റെ ലോകത്തെ തുടക്കക്കാരൻ മാത്രമായിരുന്നു. അവിടെ ഒരു നായരുടെ ചായക്കടയിൽ മലയാളികൾ ഒത്തുകൂടാറുണ്ടായിരുന്നു. കുഞ്ഞബ്ദുള്ള തന്റെ കഥകൾ പത്രത്തിൽ വരുന്നത് മറ്റുള്ളവരോട് ചർച്ച ചെയ്യുന്നതും ഓർമ്മിക്കുന്നു.

സ്വന്തമായി മോട്ടോർ സൈക്കിളും യൂണിവേഴ്‌സിറ്റിയിൽ സീനിയറും മെഡിക്കൽ ബിരുദ വിദ്യാർത്ഥിയുമായിരുന്നതുകൊണ്ടു ഞാൻ അദ്ദേഹവുമായി സൗഹാർദ്ദത്തിലാകാൻ മടികാണിച്ചിരുന്നു.  അതിൽ നഷ്ടബോധവുമുണ്ട്. മലയാളം കണ്ട ഈ വലിയ എഴുത്തുകാരൻ മലയാള ഭാഷയുള്ളടത്തോളം നിത്യമായി ജീവിക്കും. പരബ്രഹ്മത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ശാന്തി നേരുന്നു.        
FEBA SONY
2017-10-30 03:31:34 News
Respected Madam,
               Its really very sad to know that your loving mother passed away.So i convey my condolence to you and your family to face this situation.
               I am writing this to share a important message which i strongly believe in the bible.It says death will be no more on the earth (Isaiah 25:8) when the kingdom of the god established.Because our loving god is created human beings to live eternally.But why this death come to the earth?If you interested to know the answer text a mail to my email.
                                                        Yours Faithfully,
                                                                  FEBA SONY
വിദ്യാധരൻ
2017-10-29 23:46:58 News
"ആയിരം അക്ഷര പൂട്ട് തുറന്നെന്റെ 
അന്തരാത്മാവിൽ ചെന്നെത്തീലെ 
അന്തരാത്മാവിനുള്ളിൽ ഇന്നുമുണ്ട് 
അന്നെനിക്കുണ്ടായ രോമഹർഷം"   

അനേക വർഷങ്ങൾക്കു മുൻപ്  ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള   എഴുതിയെന്നു വിശ്വസിക്കുന്ന   ഈ കവിത ശകലം ( മലയാള നാട് സമസ്യപൂരണം)  അദ്ദേഹത്തെ സ്മരിക്കുന്ന ഈ സമയം ഓർമ്മകളിൽ ഓടി എത്തുന്നു 
 
 

വിദ്യാധരൻ
2017-10-29 23:19:45 News
പുഷ്ടമാംമാശയം വൃത്തഗുണഗണങ്ങളാൽ 
ശ്രേഷ്ഠമാണ്  കവിതയെങ്കിലും  കവയിത്രി
അമ്മയെപ്പോൽ അച്ഛനുമുണ്ടേറെ കർത്തവ്യം 
ഉണ്മയിൽ മക്കളെ പോറ്റി വളർത്തുവാൻ
നന്മമാത്രം കണ്ടു വളരുന്ന കുട്ടികൾ പതറുന്നു 
തിന്മതൻ താണ്ഡവനൃത്തം കണ്ടാലുടൻ 
വേണം അമ്മതൻ സ്നേഹകാരുണ്യവായ്പ് 
വേണം അച്ചന്റെ അചഞ്ചലതയും
കള്ളുകുടിക്കാതെ വീട്ടിൽ വരണംമച്ഛൻ 
ഭള്ളു പറയരുതാരേയും തല്ലരുതമ്മയെ 
ചൊല്ലണം   മക്കളോടച്ഛൻ  സർവ്വസ്ത്രീകളേം  
നല്ലപോലെ ബഹുമാനിച്ചാദരിക്കാൻ 
അച്ഛനുമമ്മയും കൈകോർത്തു നിന്നാൽ 
മെച്ചമാകും തലമുറകൾ നിശ്ചയം

പ്രതികരണങ്ങള്‍
vishvasi
2020-08-14 16:07:25 News
പള്ളി ആരുടേതാണ്? ഇടവകക്കാരുടെ. ഇടവകക്കാർ നിങ്ങളുടെ കൂടെ ചേർന്നാൽ പ്രശ്നമില്ല. ഇല്ലെങ്കിൽ പിന്നെ കെട്ടിടം പിടിച്ചെടുക്കാൻ നിങ്ങൾക്ക് എന്ത് കാര്യം? സഭ എന്നാൽ റിയൽ എസ്റ്റേറ്റ് അല്ലല്ലോ. ആദ്യം ജനത്തെ പിടിക്കുക. കെട്ടിടം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല. ജനത്തെ പിടിക്കാൻ കഴിവില്ലാത്തവരാണ് കോടതി വിധി പറയുന്നത്. കോടതിയോട് പറയുക പള്ളി പണിത് തരാൻ. വിശ്വാസി

2020-08-14 15:31:35 News
ഹാ! ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടുന്നില്ല. കുറേക്കാലമായി വിദ്യാധരനെ കാണാൻ ഇല്ലായിരുന്നു. കടലുകൾ താണ്ടി ഞാൻ അലഞ്ഞു.....എന്നിട്ടും കണ്ടില്ല എൻ്റെ പൊന്നു ചങ്ങാതെ!. അവസാനം ഗൂഗിളിൽ തപ്പി, അപ്പോൾ ആമസോണിൽ കിടക്കുന്നു 'ആരാണ് വിദ്യാധരൻ' അതും ചോദിക്കുന്നതോ ഒത്തിരികാലമായി അപ്രത്യഷൻ ആയ നമ്മുടെ പ്രിയ കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന് പിടികൊടുക്കാത്ത വിദ്യധരനെ കണ്ടു പിടിക്കാൻ അമേരിക്കൻ മുല്ലാക്കയോട് ചോദിക്കാം എന്നു കരുതി, കാരണം മുല്ലാക്കയെയും കാണാൻ ഇല്ല. ഇനി രണ്ടു പേരും കൂടി കമലക്കു വോട്ട് പിടിക്കാൻ പോയോ?. മുല്ലാക്ക മൊഞ്ചുള്ള മൂന്ന് ബീവിമാരെ വിട്ടേച്ചു പോവില്ല എന്നും തോന്നി, എന്നാൽ സിഐ ഡി മൂസയെ വിളിക്കാം എന്ന് കരുതി ഫോൺ നബ്ബർ തപ്പുമ്പോൾ ആരോ പറഞ്ഞു അദ്ദേഹം ഹൂസ്റ്റണിൽ അടി കിട്ടിയ ആരുടെയോ കണ്ണാടി തപ്പാൻ പോയി എന്ന്. ഇനി ഫൊക്കാനയിൽ സിഐഡി മൂസ പോകുന്നതിനുമുമ്പ് - കാരണം അവിടുത്തെ അടി ഹൂസ്റ്റൺ അടി ആയിരിക്കില്ല, റിയൽ ആണെന്ന് പറയുന്നവനും സ്ഥിരം കുത്തിയിരിപ്പുകാർക്കും എല്ലാം അടി മുടി അടി വരുന്നു. കാണ്ടാ മൃഗത്തിൻ്റെ തൊലിക്കട്ടി ഉള്ള ഇവരെ, അടികിട്ടിക്കഴിയുമ്പോൾ മിർഗ ഡോക്ട്ടറുടെ അടുക്കൽ കൊണ്ടുപോകാൻ ഉള്ള തയ്യറെടുപ്പുകൾ വേണം. 6 കഷണം ആയി പിരിഞ്ഞ ഹുഡ്‌സൺ വാലികൾ ആണ് മുൻനിരയിൽ. ഇപ്പോൾ നടക്കുന്നത് പൂര പാട്ട് ആണ്. അടി പുറകെ ഉണ്ട്. കൺഫൂഷൻ മാറാൻ ഗണപതിക്കു ഒരു തേങ്ങ അടിക്കാം എന്ന് കരുതിയപ്പോൾ അങ്ങേരു പറഞ്ഞു; 'നിങ്ങൾ മലയാളികൾ തേങ്ങ അടിക്കാൻ വിടുന്നത് ബംഗാളികളെ ആണ്, അവന്മാർ എൻ്റെ തലയിൽ ആണ് തേങ്ങ അടിക്കുന്നത് , ഭയങ്കര തലവേദന, നീ പോയി ഒരു ഡോക്‌ടറെ വിളിച്ചോണ്ട് വാ', എന്ന് പറഞ്ഞു. കൺഫ്യൂഷൻ തീർക്കാൻ വന്ന എനിക്ക് വീണ്ടും കൺഫൂഷൻ, വെറ്റിനറി ഡോക്‌ടറെ വിളിക്കണോ അതോ!?- ഞാൻ ചോദിച്ചു. 'ഓടടാ ഏഭ്യാ, വിഡ്ഡി കശുമാണ്ട, നീയും അ ന്യൂയോർക്കിലെ തല്ലിപ്പൊളി ക്കാലമാടൻമാരുടെ കൂട്ടത്തിൽ ആണല്ലേ;'- ഗണപതി അലറി; ഞാൻ ഓടി, ഓടി കിതച്ചു നിന്നപ്പോൾ, ഇതാ വരുന്നു വിദ്യാധരൻ, ഗുഹയിൽ നിന്നും കുറെ ചങ്ങലക്കിട്ടവരെ വലിച്ചുംകൊണ്ട്. അപ്പോൾ വീണ്ടും കൺഫ്യൂഷൻ, അല്ലാ! ഇ ആൻഡ്രു ആരാ? അഗ്നിഹോത്രിയോ മന്ത്രവാദിയോ? വിധ്യാധരനെ ആവാഹിച്ചു വരുത്തുവാൻ? പ്രൊഫസ്സർ കുഞ്ഞാപ്പുവിനെകൂടി ആവാഹിച്ചു വരുത്തൂ, ഒത്തിരി വ്യജ പ്രൊഫസ്സർമ്മാർ വിലസുന്നു ഇ മലയാളിയിൽ .- സരസമ്മ. ന്യൂയോർക്.
OrthodoxViswasi
2020-08-14 15:25:29 News
പള്ളി ആരുടേതാണെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അത് മനസ്സിലായില്ലെങ്കിൽ സുപ്രീം കോടതി വിധികൾ ഇനിമുതൽ മലയാളത്തിലും ഇറക്കുന്നുണ്ട് അപ്പോൾ പൂർണ്ണമായി മനസ്സിലാകും. അതുവരെ ക്ഷമിക്കുക.ആ പള്ളിയിലെ ഓർത്തഡോൿസ് വിശ്വാസികൾ പള്ളിയിൽ കയറാൻ ചെന്നപ്പോൾ അതിനകത്തു തമ്പടിച്ചിരുന്ന ഗുണ്ടകൾ തടയുകയാണ് ചെയ്തത്.1875 നു മുമ്പ് ഏത്‌ പാത്രിയർക്കിസ് ആണ് മലങ്കരയിൽ വന്നിട്ടുള്ളത് ? ശവസംസ്‌കാരം ആരും തടഞ്ഞിട്ടില്ല.പള്ളി വികാരി അറിയാതെ അടക്കാൻ വന്നപ്പോഴാണ് പ്രശ്‍നം ഉണ്ടായത്.ക്രിസ്തു കാലത്തിനും ദേശത്തിനും അതീതനാണ്.
John
2020-08-14 15:09:13 News
ഈ കൊറോണക്കാലത്തും കുട്ടിക്കോരങ്ങന്മാരെ കൊണ്ട് ചൂട് പായസം വാരിച്ചു രസിക്കയാണ് രണ്ടുപക്ഷത്തും ഉള്ള കളർ നയിറ്റിക്കാർ. മത്തങ്ങാ തൊപ്പിയും പ്രാകൃത ഗോത്ര മൂപ്പനെ പോലെ വടിയും, അരകിലോന്റെ സ്വർണമാല, സ്വർണ്ണക്കുരിശ് എല്ലാം കൊണ്ടും കോമാളി വേഷം ധരിച്ചാണ് അത്യാഡംബരക്കാറിൽ എഴുന്നള്ളത്തു. കൽപ്പന എന്ന ഇണ്ടാസ് ഇടയ്ക്കിടയ്ക്ക് ഇറക്കും. ദൈവത്തെ അറിയാത്ത യേശുവിനെ അറിയാത്ത മെത്രാൻമാർ ആണ് ഈ സർവ കുഴപ്പങ്ങൾക്കും കാരണം. ഇതെല്ലാം കഴിഞ്ഞു ഞായറാഴ്ച പള്ളിയിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ പുലമ്പും ‘സഹോദരനെ സ്നേഹിക്കാത്തവൻ സ്വർഗത്തിൽ പോകില്ല’. കൊറോണ കാരണം വിദേശ മലയാളികൾക്ക് വലിയ ശല്യം ഇല്ല.
YakobaFan
2020-08-14 14:38:57 News
വായനക്കാരനോട് യോജിക്കുന്നു. പാവപ്പെട്ടവന്റെ കയ്യിൽ നിന്നും കോടികൾ പിടിച്ചുപറിച്ചു (അതിൽ മുക്കാലും അടിച്ചുമാറ്റി) പതിറ്റാണ്ടുകൾ കേസ്സുപറഞ്ഞു കളിച്ചു തോറ്റപ്പോൾ സുപ്രീം കോടതി ശരിയല്ല എന്ന് മന്ദ ബുദ്ധികളായ വിശ്വാസികളെ പറഞ്ഞു ഇളക്കി വിടുകയാണ് കുറെ നികൃഷ്ട ജീവികൾ. ലോകത്തെവിടെയെങ്കിലും കേസ്സു നടത്തി രണ്ടുപേരും ജയിക്കുമോ ? ഒരു കൂട്ടർ തോൽക്കും എന്നറിയാത്തവരാണോ ഇവരെല്ലാം. വിധി മറിച്ചായിരുന്നെങ്കിലും ഇതേ അവസ്ഥ. മറുപക്ഷം കോടതിയെ തെറി വിളിക്കും. പള്ളികൾ നഷ്ടപ്പെടട്ടെ എന്ന് മനസ്സാ ആഗ്രഹിക്കുന്നവർ ബഹുഭൂരിപക്ഷം വൈദികരും. എന്നാലല്ലേ പുതിയത് പണിയാൻ പിരിവു ഉഷാറാക്കാൻ പറ്റു. (വാൽക്കഷ്ണം: ഈ കൊറോണ കാരണം ലളിത ജീവിതം നയിക്കുന്ന ഞങ്ങടെ ആബൂന്റെ ബെൻസ് ഒന്ന് മാറ്റി വാങ്ങാനും പറ്റിയില്ല).

2020-08-14 14:23:21 News
ഓർത്തഡോക്സ് വിശ്വാസിക്ക് എന്തിനാ അന്യന്റെ പള്ളി? അവിടത്തെ ഇടവകക്കാർ വന്നാൽ മനസിലാക്കാം. അല്ലാതെ പള്ളി എന്തിനു പിടിച്ചെടുക്കുന്നു? അത് നിങ്ങളുടേതല്ലല്ലോ.പള്ളി കെട്ടിടം അല്ലല്ലോ സഭ. ക്രിസ്തു പരദേശി ആയിരുന്നു. അതിനു കുഴപ്പമില്ലേ? ചരിത്രത്തിൽ എന്നും സഭയുടെ തലവൻ പാത്രിയർക്കേസുമാരായിരുന്നു. എന്തിനു നുണ പറയുന്നു? അത് പോലെ സഭ ഒന്നാക്കാനുള്ളവരാണോ ശവ സംസ്കാരം നടത്തുന്നത് തടയുന്നത്? ജീവനുള്ള കാലം ആ വീട്ടുകാർ അത് മറക്കുമോ? ഓർത്തഡോക്സുകാരുടെ കൂടെ ചേരുമോ?
CIDMoosa
2020-08-14 14:12:02 News
പാവങ്ങളാ . കുറച്ചു ഒച്ച ഉണ്ടാക്കും അത്രേയുള്ളു . പച്ച കുത്തിയ വെളുമ്പൻമാരെ കാണുമ്പോൾ ഏതെങ്കിലും കെട്ടിടത്തിന്റെ പുറകിലേക്ക് മാറും . എന്നിട്ട് കണ്ണട ഇല്ലാതെ ഇറങ്ങി വരും . CID Moosa

2020-08-14 13:58:07 News
വേറിട്ട രാമായണ ചിന്തകൾ അയലത്തെ ഓട്ടോക്കാരൻ്റെ കൂടെ പോകുന്ന സീത. രാമനും സീതയും ഇന്നത്തെ കേരളത്തിൽ ആണ് ജീവിക്കുന്നത് എങ്കിൽ രാമൻ്റെ അയനം നടക്കുകയില്ല; അതിനാൽ രാമായണവും ഉണ്ടാവില്ല. കാരണം രാമൻ ഇത്തരം പീഡനം സീതയോടു് കാട്ടിയാൽ; ഇന്നത്തെ സീത രാമ പാദത്തിനു പുറകെ പോകില്ല, പകരം ഓട്ടോ റിക്ഷക്കാരൻ്റെ കൂടെ പോകും. അതാണല്ലോ ഇപ്പോളത്തെ സ്റ്റയിൽ! രാമായണം; ഇതിഹാസമാണോ, പുരാണമാണോ, കാവ്യമാണോ? എന്തുതന്നെ എങ്കിലും ഇ ശിലായുഗ സാഹിത്യം; ഇന്നത്തെ മനുഷന് എന്ത് ഗുണം ചെയ്യും? ഇന്നത്തെ മനുഷൻ; മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. കുറേപേർ രാമ! രാമ! എന്ന് കീറ്റുന്നു, രാമൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇ കീറ്റ് കേട്ടു കാട്ടിലേക്ക് ഓടിയേനെ; ഫോറസ്റ്റ് ഓഫീസേഴ്‌സ് പിടികൂടി കിണറ്റിനു മുകളിൽ കൂടി ഓടിച്ചേനെ. കമ്പിവല കൊണ്ട് മൂടിയ കിണറ്റിൽ, കമ്പിവലയുടെ ഒരു കണ്ണിപോലും പൊട്ടാതെ സ്ത്രീകളെ കിണറ്റിൽ ഇടുന്ന സൂത്രം കത്തനാർമ്മാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു. ഇപ്പോൾ ഫോറസ്റ്റ്കാരും ആവിദ്യ കണ്ടുപിടിച്ചു. കേരളത്തിൽ അടുത്തകാലം വരെ കർക്കിടകം; പഞ്ഞ മാസം ആയിരുന്നു. ഇപ്പോൾ കൃഷിയുടെ വിളവ് എടുക്കാൻ പോലും ആളെ കിട്ടാൻ ഇല്ല. അത്രക്ക് സുഭിക്ഷമാണ് ഇന്നത്തെ കർക്കിടകം. അതിനാൽ അർത്ഥസൂന്യമായ ഇ രാമായണ പാരായണം എന്തിന്? പ്രായമായ അപ്പൻ ചാവാൻ താമസിച്ചാൽ കട്ടിലിൽ നിന്നും ഇറക്കി നിലത്തു കിടത്തി, അ കട്ടിലിൽ കയറി കിടക്കുന്ന മക്കൾ ഉള്ള കാലം ആണ് കേരളം. അതല്ല എങ്കിൽ വിർദ്ധ സദനത്തിൽ ആക്കും. അത്തരം മക്കൾ; അപ്പൻ്റെ വരം പാലിക്കുവാൻ കാട്ടിൽ പോകുമോ? അത്തരം വിഡ്ഢി മകൻ്റെ പുറകെ ഏതെങ്കിലും സ്ത്രീകൾ പോകുമോ? താൻ വേണേ പൊക്കോ എന്നെ കിട്ടില്ല എന്ന് പറഞ്ഞു അവൾ ഡൈവോർസിന് ഫയൽ ചെയ്യും. ഇപ്പോൾ ഇ രാമായണം വായിക്കുന്ന സ്ത്രീകളും, ഇ മലയാളിയിൽ സോയിര്യം നഷ്ടപ്പെടുത്തി രാമായണത്തെ പറ്റി തുടരെ എഴുതുന്ന സ്ത്രികളും രാമൻ്റെ കൂടെ കാട്ടിൽ പോകില്ല, പിന്നെ എന്തിനു ഇ പ്രഹസനം? ഒരു തടിയൻ വന്നു ഭാര്യയെ കട്ടോണ്ടു പോയി എങ്കിൽ, അവൾ എന്ത് പിഴച്ചു? രാമായണത്തിലെ സീത പുരുഷൻ്റെ അടിമയാണ്. ഇ മലയാളിയിലെ എഴുത്തുകാരികൾ ഭർത്താവിൻ്റെ അടിമ ആണോ? നേരെ മറിച്ചാകാൻ ആണ് സാദ്യത. എനിക്ക് അറിയാവുന്ന പല ഭർത്താക്കൻമ്മാർക്കും ഭയകര ബി പി -യാണ്- ഭാര്യയെ പേടി. ദശരദൻ കാണിച്ചവയും രാമൻ കാണിച്ചവയും ഒക്കെ ഇന്നത്തെ സമൂഹത്തിൽ നടക്കില്ല. അതിനാൽ, രാമായണത്തെക്കുറിച്ചു തുടരെ എഴുതുന്ന സ്ത്രികൾ; അമേരിക്കയിൽ ആയാലും, കേരളത്തിൽ ആയാലും; വെറുതെ സമയം പാഴ് ആക്കരുത്. ഇ സമയം; ലൂസിയെപ്പോലെ നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ സ്ത്രീ പീഡകരെ കണ്ടു പിടിച്ചു നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ ഉപയോഗിക്കുക. സ്വതന്ത്ര ചിന്തകളോടെ വ്യത്യസ്തമായ വീക്ഷണത്തോടെ നല്ല ഒരു അപഗ്രഥനം കാഴ്ച്ചവെച്ച സുധീരനായ സുധീർ സാറിനും നന്ദി. വിദ്യാധരൻ്റെ തിരിച്ചു വരവിനും നന്ദി. -andrew
OrthodoxViswasi
2020-08-14 13:47:20 News
ഉപായ സഭക്കാർ പള്ളി അവസാനമായി ഒന്നുകൂടി കാണാൻ വന്നതാണ്.ഉടൻതന്നെ പള്ളി യഥാർത്ഥ അവകാശികളിൽ വന്നുചേരും. 21 ആം നൂറ്റാണ്ടിലും പരദേശികളുടെ അടിമത്വത്തിനു വേണ്ടി നിലകൊള്ളുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
MathewVZachariaNewYorker
2020-08-14 13:32:44 News
A.K.B. Pillai's " Awakening ". Being from the heart of Kuttanad called EDATHUA, I am looking forward to read further. Mathew V. Zacharia. New Yorker.
PhilipChiramel
2020-08-14 13:04:27 News
An Indian Administrative Scumbag . Shame on you !!!

2020-08-14 12:42:24 News
ട്രമ്പിനോടുള്ള ദേഷ്യം ചിലപ്പോൾ തീർക്കുന്നത് ഹൂസ്റ്റണിൽ ചിലർകിട്ടു ആയിരിക്കും. അടികിട്ടുമ്പോൾ കണ്ണടയും പോകും, അതിനാൽ അടിച്ചവരെ ഒട്ടു കാണുകയും ഇല്ല. ഹൂസ്റ്റണിലെ സാഹിത്യ കൂട്ടായ്‌മ്മക്കു പോകാതിരുക്കുന്നതും നല്ലതു തന്നെ. -നാരദൻ ഹൂസ്റ്റൺ

2020-08-14 12:38:16 News
വിശ്വാസ കാര്യങ്ങളിൽ സുപ്രീം കോടതി ഇടപെട്ടത് ശരിയോ? 1932 -ലെ ഭരണഘടനയോ വിശ്വാസവും പാരമ്പര്യവുമൊ വലുത്? സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബാബരി മസ്ജിദ് പൊളിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. ഓർത്തഡോക്സുകാർ കോട്ടയം ആസ്ഥാനമായി ഒരു സഭ ഉണ്ടാക്കി. ഗുഡ് ഫോർ ദേം. അതിൽ മറ്റുള്ളവരും ചേരണമെന്ന് കോടതിക്ക് പറയാൻ എന്തധികാരം?
Krishnaraj
2020-08-14 12:10:10 News
Give opportunities to all religions to change KHNAs notorious communal organization label.
BobyVarghese
2020-08-14 11:26:45 News
Indian National Congress exists only in overseas. It was destroyed by Indira Gandhi. The process is irreversible.