John TV 2016-06-28 21:31:16 News
Good work .  Simple and straight. Please continue.
Church Member 2016-06-28 19:52:04 News
അതു തന്റെ കയ്യിലിരിപ്പ്കൊണ്ടല്ലേ അന്ന് ഞാൻ ഊമ കത്ത് എഴുതിയത്. ഓരോ സ്ഥാനത്ത് കേറി ഇരുന്നാൽ ഇറങ്ങി പോകണ്ടേ.  ഏതായാലും ഊമ കത്ത് ചെന്നതോടെ പുള്ളി ഏതുവഴി പോയെന്നു കണ്ടില്ല. ഇരുപത്തി അഞ്ചു വർഷത്തിന് ശേഷം ഇന്നാ കക്ഷി പൊങ്ങുന്നേ.  ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലായി കാണുമല്ലോ ?  ഒയ്യോ  ഒടുക്കത്തെ വാതം . ഞാൻ നിറുത്തുവാ പോയി കൊഴമ്പ് തേച്ചു ഉറങ്ങട്ടെ ... അപ്പോൾ ഞാൻ എന്തവാ പറഞ്ഞോണ്ട് വന്നത് ?.....

ചിരിക്കുടുക്ക 2016-06-28 19:44:17 News
നർമ്മം എന്നും പറഞ്ഞു കേറ്റിവിടുന്ന കഥകളേക്കാൾ എത്രയോ രസകരമാ ഇവിടെ വരുന്ന അഭിപ്രായം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. 
Mr. Henpecked 2016-06-28 17:03:01 News
My house is in complete disarray.  I want this FOKANA election to be over with. I don't know when she is going to return home.  Who founded this crap? If this is the trend a divorce is inevitable. Get back soon honey.  
Dr. Between the Devil and God 2016-06-28 16:58:07 News
                                         എങ്ങനെ ഊമകത്തു ശല്യത്തെ നേരിടാം
                   ( കഴിഞ്ഞ അനേക വർഷം പള്ളികളിൽ നടക്കുന്ന പ്രവർത്തനങ്ങളെ സശ്രദ്ധം 
                    പഠിച്ച ഡോകടർ.  ബിറ്റുവീൻ ദി ഡെവിൾ ആൻഡ് ഗോഡ് മറുപടി പറയുന്നു) 

ചെകുത്താന്റെയും ദൈവത്തിന്റെയും പിതാവ് ഒന്നു തന്നെയായിരുന്നു.  അങ്ങനെയാണങ്കിൽ പിതൃശൂന്യൻ എന്നു വിളിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പള്ളികളാണ് ഇവരുടെ വിഹാര രംഗം.  ആരാണ് ദൈവം എന്നും ചെകുത്താനെന്നും പറയാൻ വളരെ ബുദ്ധിമുട്ടാണ്.  ചിലരുടെ പെരുമാറ്റവും നടപ്പും കണ്ടാൽ നമ്മൾ ദൈവത്തെക്കുറിച്ച് സങ്കൽപ്പിച്ചു വച്ചിരിക്കുന്ന പോലെ സൗമ്യമാണ് പക്ഷെ പുറകിൽ നിന്നു ഒരു കുത്തുകൊടുത്താൽ ഉടനെ വിധം മാറും.  ചിലരെ കണ്ടാൽ പിശാചിനെപ്പോലെ ഇരിക്കും പക്ഷെ പാവങ്ങളാ. ആർക്കും ഒരു ഉപദ്രവും ചെയ്യാതെ നടക്കുന്നവരാ.  പള്ളി കമ്മറ്റികൾ, വെസ്പ്രസിഡണ്ട് സ്ഥാനം ( പ്രസിഡണ്ട് സ്ഥാനം അച്ചന്മാരെന്നു പറയുന്ന വലിയ ചെകുത്താന്മാർക്ക് വച്ചിരിക്കുന്നതാണ് . അതിൽ കഴിയുന്നതും തൊട്ടു കളിക്കാതിരിക്കുക ) സെക്രട്ടറി, ട്രസ്റ്റി, കോൺസിൽ, മണ്ഡലം തുടങ്ങിയ സ്ഥാനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് ചെകുത്താൻറ് കുത്തകയാണ്.  പള്ളിയിൽ ഇലക്ഷൻ ഉണ്ടെങ്കിൽ ചെകുത്താന്റെ പ്രവർത്തനം രൂക്ഷമായിരിക്കും. ഇടവക യോഗത്തിൽ ചെകുത്താൻ തുണി പറിച്ചാടുക, പച്ച തെറി വിളിക്കുക തുടങ്ങിയ ഏറ്റവും വൃത്തികെട്ട പരിപാടികൾ നടത്തും.  ഇടവക യോഗത്തിനു മുൻപ് കുർബാന കൊല്ലുന്നവന്മാരെ സൂക്ഷിച്ചു കൊള്ളുക . അവന്മാര് തീവൃവാദികളേക്കാൾ അപകടകാരികൾ ആണ്.  ഇവിടെ ഊമകാത്തുകാരുടെ ആക്രമണത്തിന് വിധേയനായി എന്നു പറയുന്ന വ്യക്തിയുടെ സമീപനമാണ് നല്ലത്.  കരടി പിടിക്കാൻ വരുമ്പോൾ ചത്തപോലെ കിടന്നാൽ അത്  വന്നു മണത്തിട്ടു അങ്ങു പോകും എന്നു പറഞ്ഞപോലെ, മിണ്ടാതിരിക്കുന്നവന്മാരെ വെറുതെ അങ്ങു വിടും. പക്ഷെ അതിമൗനവും നല്ലതല്ല.  എന്തായാലും ആദ്യമേ ഒരു പ്രതിസന്ധി  ഒഴിവാക്കുക. പിന്നെ വീട്ടിൽ പോയിരുന്നു സാവകാശം പാരപണിയാമല്ലോ?  ഇഗ്‌നോർ ഇഗ്നോർ അതാണ് അതിന്റെ ഉത്തരം.  
കാരണവര്‍. 2016-06-28 16:38:22 News
നമ്മുടെ പ്രഭുദ്ധരായ നേതാക്കള്‍ക്ക്( കോണ്‍ഗ്രെസ്, ബി.ജ..പി, ഫോമാ, ഫൊക്കാന, ജെ.എഫ്.എ) ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റിയ അവസരം.. നേതാക്കന്‍മാര്‍ ഉടന്‍ തന്നെ Immigration and Customs Enforcement മായി ബന്ടപെടെണ്ടാതാണ്. അങ്ങിനെയെങ്കിലും അമേരിക്കന്‍ പൌരത്വം എടുത്തതിനു ഒരു ഗുണം ഉണ്ടാകട്ടെ.
mathew v zacharia 2016-06-28 12:35:10 News
Mathew V. Zacharia .St.Thomas Mar Thoma Church. Yonkers.
I had been a victim of this demonic anonymous letter in the year of 1991.
Yes. I find George Thumbail's advise very helpful. With God's grace I just ignored the letter. 
Mathew V. Zacharia
Anthappan 2016-06-28 11:48:40 News
Trump says America must start by bringing back jobs from China, Mexico and elsewhere  -First he must shut down his factory in china and Mexico which produces Trump brand clothes 
ശകുനി 2016-06-28 11:43:24 News
വീട് ശരിയായില്ലെങ്കുലും നാട് നന്നാകട്ടെ!
ജോര്‍ജ് തുമ്പയില്‍ 2016-06-28 10:35:02 News
ബെന്നി കൊട്ടാരത്തില്‍ എന്ന വ്യക്തിയെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമായിരുന്നില്ല ലേഖനത്തില്‍ ചെയ്തത്. മറിച്ച്, ചക്ക വീണ് മുയലു ചത്തതു പോലെയായിരുന്ന പ്രവചന മത്സരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അസാധാരണ വ്യക്തിത്വത്തെ-അയാളുടെ ഭൂതകാലത്തെ-ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. വാസ്തവത്തില്‍ ഇതൊരു ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിയാണ്. ലോകത്തിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താധിഷ്ഠിത ലേഖനം. ഏതൊരു ജേര്‍ണലിസ്്റ്റും അനുഷ്ഠിക്കുന്ന മാധ്യമധര്‍മ്മം. ഇത് മനുഷ്യദൈവത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നൊക്കെയുള്ള പ്രതികരണത്തോട് ഒന്നേ പറയാനുള്ളു, മാധ്യമപ്രവര്‍ത്തനം നല്ലതിനെയും ചീത്തയെയുമൊക്കെ മുഖ്യധാരയിലെത്തിക്കും. അത് തിരിച്ചറിയേണ്ടത് സമൂഹമാണ്. മഞ്ഞപിത്തം പിടിച്ചവര്‍ നോക്കുന്നതെല്ലാം മഞ്ഞ നിറത്തില്‍ കാണുമെന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇതിനെ അസഹിഷ്ണുതയോടെ കാണുന്നത് സാംസ്‌ക്കാരികമായ മലീമസത്തെയാണ് കാണിക്കുന്നത്. അത് എന്തിന്റെ പേരിലാണെങ്കിലും നീതിയുക്തമല്ല.
-ജോര്‍ജ് തുമ്പയില്‍
ജോര്‍ജ് തുമ്പയില്‍ 2016-06-28 10:33:55 News
ഊമക്കത്തുകള്‍ എന്നതു കൊണ്ട് ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഊരും പേരുമില്ലാതെ കത്തെഴുതുന്നവരെ മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തില്‍ മാന്യന്മാരായ പലരെയും അപഹസിക്കുകയും മാനഹാനി ഉണ്ടാക്കി ഉപദ്രവിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ എഴുതുന്ന ഇവര്‍ മാനസികരോഗികളാണ്. അവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഈ ഗണത്തില്‍ ഒരിക്കലും സാഹിത്യാഭിരുചി പ്രകടമാക്കുന്നവരെയോ, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ പ്രതികരിക്കുന്ന കമന്റേറ്റേഴ്‌സിനെയോ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ശരിയായ പേരു വെളിപ്പെടുത്താതെ എഴുതി വലിയവരായ എത്രയോ പേരെ നമുക്കറിയാം. ആ മാര്‍ഗ്ഗത്തിലൂടെ ഇന്നും എത്രയോ പേര്‍ സാഹിത്യപ്രവര്‍ത്തനം നടത്തുന്നു. അവരുടെ സാഹിത്യപ്രതിഭയെ നമിക്കുന്നതിനൊപ്പം, ഇവിടെ പ്രതികരിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നു. തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമാപണം.
-ജോര്‍ജ് തുമ്പയില്‍
Ninan Mathulla 2016-06-28 10:21:20 News

Thanks for bringing some humor here. Astrology, Palmistry, Numerology and divination are forbidden knowledge. Bible gives strict warnings against the use of such methods. It seems like a spell or curse is on those who practice such methods. Most of the people who practice such methods are not that prosperous. Instead of working with open hand they and those who go after it tend to look for the most auspicious time to start a project and end up wasting their time. Solomon also says that a tree will be there where it has fallen. Those who think about the wind or cloud will not sow or harvest. “In the morning sow your seed, and at evening do not let your hands be idle; for you do not know which will prosper” You must have heard the story of the ‘Nazarani youth that studied ‘Gauli Sashtram’. As the lizard made sounds, these sounds had meanings as when and where the sound came from. Slowly he began to wait for the sound from lizard to start any project including making love to his wife. You can imagine what happened next.

ഊമകത്തി 2016-06-28 10:07:12 News
ഊമകത്തിനെക്കുറിച്ചു ജോർജ്ജ് എഴുതിയപ്പോഴെ ഞാൻ വിചാരിച്ചു വ്യാജന്മാര് കൂട്ടത്തോടെ ഇളകുമെന്നു.  ഊമ കത്തു എഴുതുന്നവർ ഹൃദയ ശുദ്ധിയുള്ളവരാ. ജനായത്ത ഭരണത്തിൽ വിശ്വസിക്കുന്നവരാ.  അവര് ചില മാന്യന്മാരുടെ ചന്തിയിൽ മൂട്ടപോലെ കടിക്കുന്നത് നാടിനു നല്ലതാണ് .  ജോർജ്ജിനെപ്പോലെയുള്ളവർ ഇത്തരക്കാരെ വളർത്താൻ നോക്കണം അല്ലാതെ പ്രവാചകന്മാരെ ഉണ്ടാക്കി വിടുകയല്ല.  മാന്യതയുടെ മൂടുപടം അണിഞ്ഞവന്മാരുടെ ചന്തി മുഴുവൻ കടിച്ചു പറിക്കണമെന്നാണ് ഞാൻ പറയുന്നത്.  ഊമ കത്തെഴുതുന്ന സർവർക്കും മംഗളം .
നാരദർ 2016-06-28 09:41:16 News
കണിയാൻ വാസു പ്രവചിച്ചു കഴിഞ്ഞില്ല അതിനു മുൻപേ ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കഷ്ടകാലത്തിൻറെ ആരംഭം 
Crossfire 2016-06-28 09:11:44 News
A fool always tells in his hart that other comments are foolish" (David )