വിദ്യാധരൻ 2016-04-08 09:36:29 News
നിങ്ങളുടെ സുഹൃത്തിനെ ശത്രുവാക്കണമെങ്കിൽ അവനോട്‌ സത്യം പറയു എന്നതിൽ ചില സത്യങ്ങൾ ഇല്ലാതില്ല. എന്നാൽ ട്രംമ്പ് പറയുന്നത് മുഴുവൻ സത്യമാണെന്ന് വിശ്വസിക്കാൻ നമ്മൾ അത്ര സത്യവാന്മാരോന്നും അല്ലല്ലോ ?
അടിസ്ഥാന പരമായി ട്രമ്പ് ഒരു കച്ച +കപട =കച്ചവടക്കാരനാണ്. അയാളുടെ ഇടപാടുകളിൽ പലതിലും സ്വാർത്ഥമായ ലാഭത്തിനു വേണ്ടി കാപട്യം കൂട്ടി കലർത്തിയിരുന്നു എന്ന് പലപ്പോഴും വാദപ്രതിവാദങ്ങളിൽ അയാൾ തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ മിക്ക കോണ്ഗ്രസ്കാർക്കും സെനെട്ടെഴ്സിനും ഇലക്ഷൻ ആവശ്യത്തിലേക്ക് പണം കൊടുത്തിട്ടുണ്ട് എന്ന അയാളുടെ വാദത്തെ ആരും എതിർത്തു കണ്ടിട്ടില്ല.  അമേരിക്കയിലെ രാഷ്ട്രീയക്കാരെല്ലാം പണം കൊണ്ട് സ്വാധീനിക്കാൻ കഴിയുമെന്നു തറപ്പിച്ചു പറഞ്ഞ ഇയാളും രാഷ്ട്രീയാക്കാരെപ്പോലെ തുല്യമായി കുറ്റക്കാരനാണ്.  കൈക്കൂലി വാങ്ങുന്നവനെപ്പോലെ കൊടുക്കുന്നവനും കുറ്റക്കാരനാണ്.  വളരെക്കാലം ഈ കുറ്റ വാസനയുമായി ജീവിതം നയിച്ചിട്ടുള്ള ട്രമ്പ്‌ പറയുന്നത് ഒക്കെ സത്യം എന്ന് വിശ്വസിക്കാൻ തക്ക വണ്ണം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തയാലാണ് സാം നിലമ്പള്ളി എന്ന് ഞാൻ കരുതുന്നില്ല.  പിന്നെ എന്താണ് സാംമിനെ ട്രമ്പിലെക്ക് ആകർഷിക്കുന്നത്?  ഇന്ന രീതിയിലായിരിക്കണം കാര്യങ്ങൾ എന്ന എഴുതി വച്ച നിയമങ്ങളെ കാറ്റിൽ പറത്തി ഒരു പുതിയ പാത വെട്ടി തുറക്കാനുള്ള ട്രമ്പിന്റെ തന്റെടത്തെ ആയിരിക്കും അമേരിക്കയിലെ ഭൂരിപക്ഷം ട്രംപിന്റെ അനുയായികളെപ്പോലെ സാം നിലംപള്ളിയെ ആകർഷിക്കുന്നത്.  പക്ഷെ ട്രംമ്പിന്റെ അനുയായികളിൽ പലർക്കും പത്താം തരം വിദ്യാഭ്യാസംപോലും ഇല്ല എന്നൊരു സത്യം മറഞ്ഞിരിക്കുന്നുണ്ട്.  ട്രമ്പ്‌ ഇത്തരക്കാരെ മുതലെടുത്ത്‌ റിപബ്ലിക്കൻ പാർട്ടിയുടെ നാമനിർദ്ദേശം നേടുക എന്നൊരു ഗൂഡ ലക്ഷ്യവും ഉണ്ട് എന്നത് സാമാന്യ വിദ്യാഭ്യാസം ഉള്ള ആർക്കും മനസിലാക്കാവുന്നതെയുള്ളൂ.  ട്രമ്പ്‌ പറയുന്നതും ചങ്ങമ്പുഴ കവിതയിലെ ചെന്നായ് പറഞ്ഞതും ഒന്ന് തന്നെ .  എന്ത്കൊണ്ടാണ് ചെന്നായ് മീറ്റിങ്ങിനു വൈകി വന്നത് എന്ന് ചോദിച്ചപ്പോൾ ചെന്നായ് പറഞ്ഞു വഴിയിൽ വച്ച് ഒരു ആട്ടിൻ കുട്ടി തടഞ്ഞു നിറുത്തിഎന്നാണ് .  അതുകൊണ്ട് ട്രമ്പിനെ കണ്ണടച്ച് വിശ്വസിക്കുന്നവർ സൂക്ഷിക്കുക !  സാം നിലംപള്ളിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഇതുപോലെ 'മലയിളകിലും മഹ ജനനാം മനമിളക'  എന്ന നിലപാടിലുള്ള എഴുത്ത് തുടരണം എന്നാണ് എന്റെ ആഗ്രഹം .  ട്രമ്പ്‌ ഇദ്ദേഹത്തെ പടിച്ചു തിന്നതിന് ശേഷം ആട്ടിൻകുട്ടിയുടെ കഥ കേൾക്കാൻ ഞാൻ താത്പര്യം ഇല്ല.  നല്ല ഒരു എഴുത്തുകാരൻ ട്രുംപിനു വേണ്ടി എന്തിനു ജീവിതം പാഴാക്കണം .  അതുകൊണ്ട് പകുതി കള്ളിയായ ഹില്ലരിക്ക് വോട്ടു ചെയ്യുക.  ഈ സമ്പന്ന രാജ്യത്ത് സുഖം തേടി വന്ന നമ്മള് എന്തിനു സ്ഥിതിസമത്വവാദത്തെ ഇത്രകണ്ട് മുറുകെ പിടിക്കണം. കേരളത്തിൽ പോലും ഇല്ലാത്ത  ഒരു കടുംപിടുത്തം !
reader 2016-04-08 09:18:19 News
Trump never lies.. yeah right!
Texan American 2016-04-08 08:31:38 News
One way you can expect readers to restrain from commenting about the "writer" instead of the article is by  "writers" publishing their credentials and experience  to highlight their authority on the topic being handled.
Even Trump withdraws his statements withing hours.   Asking South Korea and Japan to have their own nuclear and defend themselves? Please learn history.
വിദ്യാധരൻ 2016-04-08 07:54:43 News
 (കദളി വാഴ കയ്യിലിരുന്നു കാക്ക 
ഒന്ന് വിരുന്നു വിളിച്ചു എന്ന രീതി യിൽ 
പാടി എല്ലാ വ്യാജന്മാരും അവരുടെ 
ഡിഗ്രീ കീറി കളഞ്ഞോളു )

വ്യാജനാണ് ഡിഗ്രിയെങ്കിൽ 
എടുത്ത് കീറി കളയേണം 
ഒടുവിൽ അല്ലേൽ ജയിലുനുള്ളിൽ 
അഴികൾ എണ്ണി കഴിയേണം 
ഡോക്ടർ എന്നും മാസ്റ്റർ എന്നും 
വിളിച്ചു കേൾക്കാൻ സുഖമാണേ 
വ്യാജനെങ്ങാൻ പുറത്തുവന്നാൽ 
നടുവൊടിയും ഉറപ്പാണേ 
ജയിലുനുള്ളിൽ ഉണ്ട തിന്നു 
കഴിഞ്ഞിടിണോ ചിന്തിക്കൂ ?
വെറുതെ പാവം കൂവള്ളൂരിനെ 
കറക്കിടല്ലേ കൂട്ടരേ? 

വിദ്യാധരൻ 2016-04-08 07:36:43 News
(ഞങ്ങളിൽ അവബോധം ഉണർത്താൻ 
പാടുക കവിയെ പാടു 
പൊടികൾ തട്ടി വെടിപ്പാക്കീട്ടാ 
പഴയ മനോഹര കവിതയിലൊരെണ്ണം പാടു )

ഹരിതമനോഹര കേരളമിങ്ങനെ 
എങ്ങനെയായി?
തെങ്ങ് വിടർത്തിയ മുത്തുക്കുടയിൽ 
ചെല്ലികൾ കുത്തിപ്പോയോ?
പച്ചപ്പട്ടുവിരിച്ചുപുതച്ചു നിന്നാ-
കുന്നുകൾ എവിടെപ്പോയി? 
താരും തളിരും കാടും മേടും 
പൂങ്കാവനവും പൂമ്പാറ്റകളും 
എല്ലാം എവിടെപ്പോയി?
മനുഷ്യമനസ്സിനുള്ളിൽ നിന്നും 
നീണ്ടു വന്നൊരു നാളം; 
എല്ലാം ചുട്ടുക്കരിക്കാൻ പോരും 
അതിമോഹത്തിൻ തീനാളം 
എന്റെ മനോഹര നാടിനിന്നൊരു 
പട്ടട തീർത്തു കഷ്ടം !
കാട്ടുക്കള്ളന്മാർ  രാഷ്ട്രീയക്കാർ 
നാട് കുട്ടിച്ചോറാക്കി 
കൊള്ള കവർച്ച വ്യഭിചാരവും 
ഇല്ലാഞ്ഞേലവനൊരു നേതാവല്ല .
മതമൊരു മറയാക്കീട്ടെങ്ങും 
അഴുമതി അഴിഞ്ഞാടീടുന്നു.
കടലേ വരുമോ സുനാമിയുമായി 
സാഗര കന്യകയെ മോചിപ്പിക്കാൻ?
Thomas 2016-04-07 22:23:16 News
Excellent article on Shobana
Nadan 2016-04-07 20:57:30 News
Reproduction of last year's episode?
Pazhaya been just puthiya kuppiyil? 
Tinu Varghese 2016-04-07 15:56:44 News
Varthakalil matram niranju nilkunna karunayum manushyarum.
Vayanakkaran 2016-04-07 12:04:48 News
FOMAA-FOKANA and most of the Malayalee Associations are considered as secular Associations or entity. But for most of the time these so called Associations or unbrella Associations\\\' programs are inagurated by big big religious heads or priests from Christian-Hindu-religiouys heads. These religious headers or leaders are the main speakers, key note speakers, lamp lighters, celebrities up there. That is wrong.
Aniyankunju 2016-04-07 12:04:23 News
രാജു മൈ ല പ്ര യുടെ ലേഖന ത്തിന്റെ ഹെഡ് ലൈൻ കണ്ടപ്പോൾ തന്നെ അതിൽ അശ്ലീല ചുവ യുള്ള എന്തെങ്കിലും കാണും എന്ന് തോന്നി!  വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ആ വാക്ക് - Democratic Indira Congress (Karunakaran).
chackochen 2016-04-07 11:59:03 News
ജോൺ ഫിലിപ്പ് സാർ വായിച്ചറിയാൻ ചാക്കോച്ചൻ   എഴുതുന്നത് 

സാറ് ഈ-മലയാളി ഇടയ്ക്കിടയ്ക്ക് വായിക്കാതെ സ്ഥിരം വായിക്കണം.  അപ്പോഴേ സാറിനു മനസിലാകൂ ഇവിടുത്തെ എഴുത്തുകാര് നമ്മളെ കളിയാക്കുക്കയാണെന്നു.  സാറും ഞാനും ഒക്കെ ശുദ്ധ മാനസാരാണ്. നമ്മളുടെ മനസ്സിൽ എഴുത്തുകാരോട് ബഹുമാനമാണ്. കാരണം എഴുത്ത്കാരും അങ്ങനെയാണ്.  അവർ എഴുതിയിരിക്കുന്നത് വായിച്ചാൽ നമ്മളുടെ ചീത്ത സ്വഭാവങ്ങൾ മാറി നല്ല മനുഷ്യരാകും . എന്നാൽ ഇവിടെ വന്നു ഇവിടുത്തെ എഴുത്ത് കാരുടെ കൃതികൾ വായിചിട്ട് എന്തെങ്കിലും അഭിപ്രായം  പറയാം എന്ന് വിചാരിചപ്പോൾ തുടങ്ങി  ഓരോ ഗതികേട്.  അവന്മാര് കൂട്ടം കൂടി ഇവിടുത്തെ എഫ് ബി ഐ ക്കൊണ്ട് പിടിപ്പിക്കും എന്നാണു പറയുന്നത്.  ചില അവന്മാര് ഓരോന്ന് എഴുതിയിട്ട് അവന്മാര് തന്നെ അഭിപ്രായം എഴുതും .  ഇത്തരം തരികട എത്ര നാളാണ് കനുട്കൊണ്ടിരിക്കുന്നത്.  അതുകൊണ്ട് ഞങ്ങളും കളിയാക്കാൻ തുടങ്ങും..ആ വിദ്യാധരൻ സാറാണ് തുടങ്ങിയത്. പിന്നെ ഞങ്ങള് ഇതുപോലെ പൊടി ക്കൈ ഇറക്കിവിടും.  ഒരു വായനക്കാരനും ഉണ്ട്.  രണ്ടുപേരും കൂടി ഇവിടുള്ള എഴുത്ത്കാരുടെ മുതുകത്ത് കേറി പിടിച്ചിരിക്കുകയാണ്// പൂച്ച എലിയെ പിടിച്ചിരിക്കുന്നത്പോലെ  
Voter 2016-04-07 11:31:52 News
Looks like he is hired by Republicans to attack and bring down Hilary. He is a Senator for past 25 years and has not achieved much. No doubt he is getting money from anti- Hilary capitalists and religious fundamentalists. 
 Hilary will be the Democratic candidate and Next President.
വിദ്യാധരൻ 2016-04-07 10:58:13 News
അവരവർ 
അവരവരുടെ മുറ്റം 
വൃത്തിയാക്കിൽ 
ഭാരതം ശുചിയാകുമെന്നു'
ചൊന്നു ഗാന്ധി.
അതുപോലെ 
ഓരോരുത്തർ 
ഓരോ അടുക്കളതോട്ടം തീർക്കിൽ 
നീലിയാവാതെ 
കേരളം വീണ്ടും 
ഹരിതാഭമായി മാറിടും നൂനം. 
thomachen 2016-04-07 08:43:32 News
It is good to see Mylapra back on the pages of emalayalee. Good humor.
കഥാതിലകൻ വാസു 2016-04-07 08:28:51 News
ഒരു രണ്ടു ദിവസത്തിനകം എത്തിച്ചു തരാം.  ഇന്നലെ വിളിച്ചു ചോതിച്ചപ്പോൾ അത് പൊള്ളാച്ചിയിൽ നിന്ന് എത്തണം  സൃഷ്ടിച്ചു വന്നപ്പോൾ അതിനഅകത്തു എം ടി യുടെ ഒരു ഭാഗം കേറിക്കൂടി . അതത്ര ശരിയല്ലാത്തതുകൊണ്ട് പണ്ട് എഴുതിയതും കഥാകൃത്ത് മരിച്ചിട്ട് ഒരു മുപ്പതു വർഷം കഴിഞ്ഞതും ഇക്കാലത്ത് ആരും വായിചിട്ടില്ലാത്തുമായ ഏതെങ്കിലും കഥയുടെ ഭാഗം ചേർത്തു ഉടനെ അയച്ചു തരണം എന്ന് പറഞ്ഞിട്ടുണ്ട് . അതുവരെ ഒന്ന് ക്ഷമിക്കണം