Jack Daniel 2019-09-12 18:39:49 News
വാപ്പ വെള്ളം അടിച്ചു പൂസായിരിക്കുമ്പോഴാ ഇന്ഡിപെന്ഡെന്റെ ഉപദേശം 
മാവേലി ഫ്രം പാതാളം 2019-09-12 16:13:16 News
കേരളീയരായ നമ്മുടെ ദേശീയ ഉത്സവം ആണല്ലോ ഓണം. ഇതിൽ എന്തിനാണ് ഭാഷ അറിയാത്ത, ഓണം എന്തെന്നറിയാത്ത ഒരാൾ.. ഓ.. ഉറക്കത്തിൽ പോലും സൂട്ട് ഊരാത്ത ആളിന് അങ്ങ് സിറ്റിയിലും പിടിയുണ്ടെന്ന് നാലുപേർ അറിയണമല്ലോ.. !! ഇത് മലയാളികളുടെ ഉത്സവം ആണ്. അത് അലങ്കോലമാക്കാൻ എന്തിനാണ് ഇവർ..? ഇനിയെങ്കിലും ചിന്തിക്കുക.
Chacko Itticheria 2019-09-12 16:00:46 News
പൊന്നോണപ്പുലരി!
==============
ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നുമാനസ്സം

പൂക്കളിറുത്തതും പൂക്കളംതീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലിമന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരൊക്കെയും

മാവേലിവാണോരുകാലത്തു മാനുഷർ 
ഏവരുമൊന്നുപോൽ സന്തുഷ്ടമാനസ്സർ 
കള്ളം,ചതിയിവയൊന്നുമേയില്ലാത്ത 
ഉള്ളങ്ങളുള്ള സഹജരാണേവരും

കാളനും, തോരനും, സാമ്പാറു, പപ്പടം
പൂവന്‍പഴവും. പരിപ്പു. പ്രദമനും        
ഇഞ്ചി,നാരങ്ങാപ്പുളിയിവയൊക്കെയും     
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍

അന്നു സ്വയമെന്നൊഴിച്ചുമറ്റൊന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നുവന്നീടുന്നോരു ചോദ്യം,ആര്‍ക്കു ഓണം?,എന്തു ഓണം?
എന്നേ മധിക്കുന്ന ചോദ്യമേ!

കോടികളൊക്കെച്ചിലവിട്ടു പൊന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്‌ തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ്‌ മടങ്ങീടവേ!

കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കൊക്കെയും
ഓണം,പൊന്നോണം വരുംചിങ്ങമാസത്തില്‍     

മൃഷ്ടാന്നഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്‌
ലക്ഷോപിലക്ഷങ്ങള്‍ തിങ്ങുന്നമാമല
നാടേയവര്‍ക്കില്ലെ പൊന്നോണമോര്‍ക്കുമോ?

ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്നഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ചാരത്തു
കുറ്റബോധത്താല്‍ കരംവിലക്കുന്നു ഞാന്‍!

സര്‍വര്‍ക്കുമോണമീനാട്ടില്‍ യാഥാർത്യമായ് 
തീരുന്നകാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലൊരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍

സര്‍വേശ്വരാ ശക്തിയേകിടൂനാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമൊന്നുപോലാനന്ദപൂര്‍ണ്ണരായ്‌
മാവേലിനാട്ടിലൊരോണം തിമര്‍ക്കുവാന്‍!.  


ചാക്കോ ഇട്ടിച്ചെറിയ 
വാപ്പയേയാ നീ കളി പഠിപ്പിക്കാൻ വരുന് 2019-09-12 15:56:24 News
കാലിൽ ചങ്ങല ഇട്ട് വലിച്ചോണ്ടു നടക്കുന്നവനാ 'ഇൻഡിപെൻഡന്റ് ഒബ്സർവേർ " എന്ന് പറഞ്ഞു തകർക്കുന്നത് .  ഞാൻ പറയുന്നത് ചെവി തുറന്നു കേട്ടുകൊൾക .  മാഗ് എന്ന് പറയുന്നത് കുറേനാൾ റിയൽ എസ്റ്റേറ്റ്കാറ് കൊണ്ടുനടന്നു . കുറേനാൾ തുണി കച്ചവടക്കാർ, പിന്നെ കിച്ചൻ നടത്തിക്കൊണ്ടു നടക്കുനന്നവർ. പിന്നെ അമ്പിളി അമ്മാവനെ തലയിൽ വച്ച് നടക്കുന്നവർ. പിന്നെ കണക്ക പിള്ളമാർ പിന്നെ പള്ളിക്കാർ എന്നാൽ ഇപ്പോൾ കൂട്ട്ഭരണമാണ്. ഇപ്പോൾ നായര്, ചോവാൻ, മാർഗ്ഗവാസി കിറിസ്ത്യാനികൾ, തുണിക്കട, കേരള കിച്ചൻ , ഗ്രാനൈറ്റ് എന്ന് വേണ്ട സർവ്വ കുണ്ടാമണ്ടികളും കൂടി ചേർന്ന് ഒരു ലുലു മാർക്കെറ്റ് പോലായിട്ടുണ്ട് . അതുകൊണ്ട് മേലാൽ രാഷ്ട്രീയാക്കാരെയും, അച്ചന്മാരെയും , സന്യാസിമാരെയും കൊടുവരണ്ട . ഇപ്പോൾ ഉള്ള  ഭരണക്കാർ , നല്ല സദ്യ എങ്ങനെ ഒരുക്കാം, നല്ല ഗ്രാനൈറ്റ് ഏതാണ് .  സ്ത്രീകൾക്ക് ഉടുക്കാൻ പറ്റിയ സാരിയെത്താന് , ഏറ്റവും വിലകുറച്ചു വീട് എങ്ങനെ മേടിക്കാം എന്നൊക്കെയുള്ള ക്‌ളാസുകൾ ഓരോ മണിക്കൂറു വച്ച് കൊടുക്കുക .  എന്നിട്ട് മനുഷ്യേനെ ബോറടിപ്പിച്ചു പറഞ്ഞു വിടുക .   മാഗ്‌ റിട്ടയർ ആയവർക്ക് വിട്ടു കൊടുക്കുക എന്നിട്ട് നിന്നെപോലെയുള്ള അടിമകൾ ജോലി ചെയ്യുത് ജീവിക്കാൻ നോക്കുക .  റിട്ടയർ ആയവർ അവിടുക്കെ ചീട്ടു കളിക്കുകയോ, വെള്ളം അടിക്കുകയോ (വെള്ളം അടിച്ചാലും അടിച്ചില്ലേലും ഒന്നിനും നടക്കാൻ വയ്യ ) തുള്ളി ചാടുകയോ ചെയ്യട്ടെ .  നിന്നെപോലെയുള്ള തല തെറിച്ചവന്മാരെ ഇതുപോലെ പ്രോയോജനം ഇല്ലാതാക്കി മാറ്റാൻ അവർ കുറെ കഷ്ടപ്പെട്ടതല്ലേ . ഇനി അവർ നീയൊക്കെ കാണിച്ചുകൊണ്ട് നടന്നപോലത്തെ വൃത്തികേടുകൾ കാണിച്ചു ഒന്ന് സുഖിക്കട്ടെ . എടോ മാത്തുള്ളെ താൻ ആ റോഡിൽ ഇറങ്ങി നിന്ന് ലീഡർ ഷിപ്പിനെക്കുറിച്ചു ഒരു പ്രസംഗം നടത്ത്. അങ്ങനെയല്ലേ തന്റെ കര്ത്താവ് ചെയ്‍തത് . കല്യാണ സദ്ധ്യ ആർക്കാണ് കീട്ടിയത് ? വഴിപോക്കൻമാർക്കല്ലേ കിട്ടിയത് ? ഇവനെല്ലാം ട്രംപിന് വോട്ടു ചെയ്ത വിശ്വാസി സമൂഹമാ . ഇവന്റെ വാലിൽ കുഴൽ ഇടാൻ താൻ നോക്കാതെ . നിന്റെ ഒക്കെ ഒടുക്കത്തെ ഒരു മാഗ്‌ മാഗ്‌ . വാപ്പയേയാ  നീ കളി  പഠിപ്പിക്കാൻ വരുന്നത്  
Joseph 2019-09-12 15:46:23 News
ശ്രീ വെള്ളാശേരി ജോസഫിന്റെ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ നിരവധി എഴുത്തുകളെ വായനക്കാർ ഇഷ്ടപ്പെടുന്നുവെന്നും അറിയാം. 'ഷെഹ്‌ലാ റഷീദ് രാജ്യദ്രോഹിയോ എന്ന ലേഖനം' മുഴുവനായി നീതികരിക്കാനും സാധിക്കുന്നില്ല.  

കാഷ്മീർ ഇന്ത്യൻ യൂണിയനോട് യോജിപ്പിച്ചത്! കാലത്തിന്റെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യം നേടിയശേഷം ഷേക്ക് അബ്ദുള്ള കാഷ്‌മീരിൽ അധികാരത്തിലിരുന്ന സമയത്ത് ഭൂപക്ഷം കാഷ്മീരികൾക്കും ഇന്ത്യൻ യൂണിയനിൽ ചേരാനായിരുന്നു താൽപ്പര്യം. എന്നാൽ ഷേക്ക് അബദുല്ലയുമായുള്ള സൗഹാർദ്ദ ബന്ധം നെഹ്‌റുവിനെ കാഷ്മീർ നയത്തിൽ വ്യത്യസ്തമായ ഒരു ചിന്താഗതിയിലേക്ക് നയിച്ചു. 

കാഷ്മീറിന് പ്രത്യേകമായ അവകാശങ്ങൾ നൽകി ഇന്ത്യൻ യൂണിയൻറെ ഒരു സാമാന്തര രാജ്യം പോലെ നാളിതുവരെ നില നിന്നു. കാഷ്മീരിന്റെ നിലനിൽപ്പുതന്നെ ഇന്ത്യൻ പൗരന്മാരുടെ നികുതിപ്പണം കൊണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്ത് കാഷ്മീരിനെ ഇന്ത്യയുടെ അധീനതയിലുള്ള പൂർണ്ണമായ ഒരു സംസ്ഥാനമാക്കിയ ഇന്നത്തെ സർക്കാരിനെ അനുമോദിച്ചേ മതിയാവൂ! 

ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയുടെ സുപ്രധാനമായ ഒരു തീരുമാനത്തിനായി യുദ്ധത്തിന് സമാനമായ അന്തരീക്ഷം കാഷ്‌മീരിൽ സൃഷ്ടിക്കേണ്ടി വന്നു. കാഷ്മീർ പ്രശ്നമെന്നത് രാജ്യമൊന്നാകെയുള്ള പ്രശ്നമായതുകൊണ്ട് ഓരോ പൗരനും ഐക്യമത്യത്തിനായി സഹകരിക്കേണ്ടതായുണ്ട്. കോൺഗ്രസ്സ് ഭരിച്ചിരുന്ന യുദ്ധകാലങ്ങളിലെല്ലാം രാജ്യത്തിലെ പ്രതിപക്ഷകഷികൾ നിർലോഭം സഹകരണം നൽകുകയുണ്ടായി. രാജ്യം ഒന്നായാൽ മാത്രമേ രാഷ്ട്രത്തിന്റെ അഖണ്ഡത പരിപാലിക്കാൻ സാധിക്കുള്ളു. 

യുവതിയും സുന്ദരിയുമായ ''ഷെഹ്‌ലാ റഷീദ്' മുസ്ലിമുകളുടെ വികാരങ്ങൾ ഉണർത്തിക്കാൻ കഴിവുള്ള  ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ഇവരുടെ അടുത്ത കാലത്തുള്ള വാവാദാസ്പദമായ പ്രസ്താവനകൾ ലോകം ശ്രദ്ധിക്കുന്നു. അവരുടെ ശബ്ദം ബിബിസിയും ലോകമാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു. ഒരു യുദ്ധകാല സാഹചര്യമുള്ള കാഷ്‌മീരിൽ പട്ടാളക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന പ്രസ്താവനകളായിരുന്നു അവർ നടത്തിയിരുന്നത്. അത് രാജ്യത്തിനു അപകടകരമാണ്. ഇന്ത്യയുടെ അന്തർദേശീയ പ്രശസ്തിക്കും ഇടിവ് സംഭവിക്കുന്നു. 

ഒരു കാര്യം ഓർക്കണം. ലക്ഷക്കണക്കിന് കാഷ്മീരി പണ്ഡിറ്റുകളെയാണ് കാഷ്‌മീരിലെ തീവ്രവാദികൾ അവിടെനിന്നും പുറത്താക്കിയത്. അന്നൊന്നും വൈകാരികമായ അത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ ലോകമാദ്ധ്യമങ്ങൾ തയ്യാറായുമില്ല. പണ്ഡിറ്റുകളുടെ സുരക്ഷിതത്വത്തിന് അന്നത്തെ സർക്കാർ കാര്യമായി ഒന്നും തന്നെ ചെയ്തില്ല. 

നാളെ ഇന്ത്യയിൽ ന്യുന പക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും പുറത്താക്കണമെന്ന് ഭൂരിപക്ഷം ഹിന്ദുക്കൾ ചിന്തിച്ചാൽ രാജ്യം ഭരിക്കുന്ന മനഃസാക്ഷിയുള്ള സർക്കാരിന് അത് അനുവദിക്കാൻ സാധിക്കുമോ? അത് തന്നെയാണ് ഹിന്ദു പണ്ഡിറ്റുകളെ ഭൂരിപക്ഷ സമുദായമായ മുസ്ലിമുകൾ അവിടെനിന്നും പുറത്താക്കിയതും. താമസിക്കാനിടമില്ലാതെ, തലമുറകളായുള്ള അവരുടെ വസ്തുവകകളും നഷ്ടപ്പെടുത്തി കാഷ്മീർ പണ്ഡിറ്റുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിക്കാനായി അലയുന്നു. ഒരു സമൂഹത്തിൽ തിന്മ ശക്തമാകുമ്പോൾ രക്തച്ചൊരിച്ചിലുകൾ വേണ്ടിവരും. അപ്പോഴെല്ലാം സമാധാനത്തിനായി നാം രാജ്യത്തോടൊപ്പം നിൽക്കുകയും വേണം.  

എന്നാൽ 'ഷെഹ്‌ലാ റഷീദിന്റെ പ്രസ്താവനകൾ പാകിസ്ഥാന്റെ അംബാസിഡർ സംസാരിക്കുന്നവിധമായിരുന്നു. നമ്മുടെ പട്ടാളക്കാരുടെ മനോവീര്യം കെടുത്തുന്ന വിധമായിരുന്നു.   

രാജ്യം ഒന്നാകെ അഭിമുഖീക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുന്ന സമയം ഒരു സ്ത്രീയുടെ രാജ്യദ്രോഹ പ്രസ്താവനകൾ ഒരു സർക്കാരും സഹിച്ചെന്നു വരില്ല. അവിടെ കോൺഗ്രസെന്നോ ബിജെപിയെന്നോ രാഷ്ട്രീയമല്ല ചിന്തിക്കേണ്ടത്!  
അവിശ്വാസി 2019-09-12 15:16:34 News
 ഒരു കന്യാസ്ത്രീ നിസ്സഹായനായ സ്വന്തം പിതാവിനെ കെട്ടിപ്പിടിച്ചു കരയുന്ന ഹൃദയസ്പർശ്ശിയായ ആ ഫോട്ടോ എല്ലാം പറയുന്നു. സാക്ഷാൽ ഉടയ തമ്പുരാന്റെ മുന്നിൽ കുമ്പസ്സാരിച്ചാലും നിങ്ങളുടെ പാപം കഴുകിക്കളയാമെന്നു കരുതുന്നുണ്ടോ പുരോഹിത വർഗ്ഗമേ  
കോരസൺ 2019-09-12 14:13:56 News
ശ്രീ രാജു തോമസ് , ശ്രീ. സുധിർസാർ  , ശ്രീ ചെറിയാൻ, വളെരെ നന്ദി. മറുപടികൾ സജ്ജീവമാക്കിയതിനു വായനക്കാരനും വിശ്വാസിക്കും പ്ലാസ്റ്റിക്കിനും നന്ദി. 
കാതലായ വിഷയം ഇന്ന് മലയാളി സമൂഹം പൊതുവായി നേരിടുന്ന കറുത്ത നിഴലാട്ടം തന്നെ ആയിരുന്നു, ഓണത്തിന്റെ പേരിൽ എന്തെങ്കിലുമൊക്കെ എഴുതുക ആയിരുന്നില്ല. സഭയുടെ പേരിൽ അതിനെ പാർശ്വവൽക്കരിക്കാൻ ശ്രമിച്ചതും  നമ്മുടേ സമൂഹത്തിലെ കുഴൽകിണർ സമീപനം തന്നെ. ഒരു ഈച്ച തൈലം മുഴുവൻ അശുദ്ധമാക്കുന്നതുപോലെ. 
കോരസൺ 
Independent Observer 2019-09-12 13:20:03 News

My dear Mathulla Chetta, & Other “Vappa” whoever it.  Do not treat Indian/Kerala politicians or priests differently. They must stand on line and buy tickets. There are so many politicians, political office holders and priests and we cannot allow anybody freely. Treat everybody equally. This is democratic age. We cannot invite all political leaders, FOMA/Fokana/World Malayalee  so called worthless leaders on stage. The stage will collapse and fall. Probably we see more people on stage than the auditorium.

Some are permanent leaders. Some are not democratically elected leaders. If we give chances we have to give chances to all the political power holders, competing  political candidates from democrats, republicans, independents regardless of national origin, or color not just Keralites. We are in USA and governed by USA rules, not governed by Nainan Mathulla or Vaapa rules.  Now a days I see in all the stages this county judge, council man, and many Malayalee candidates come to the stage and say the same thing , repeating every thing and wasting our time. That must be stopped. This time Magh Onam stopped that tradition and good. Some particular lady always come to stage, light lamp, boast herself all the time, that also has stopped. Good – MAGh. But the chief Guest, board of trustee speech all was not to the occasion and not to the standard. There must be good eloquent speakers from the ordinary people, not from the priests or so called fokana/foma/world malayale etc.

We do not need the same MCS year after year and same dances from the same dance schools. Give chances to other for MC chances. There are so many qualified better people. Mathulla chetta, you conduct onam in your house and invite your political leaders to light up the lamp and to make hopeless, boring political speeches to your choice.

ഹൂസ്ടനിലെ അടുത്ത മാവേലി 2019-09-12 13:14:57 News
 പല കാര്യങ്ങളുടെ തുടക്കം നമ്മുടെ ഹൂസ്ടനില്‍ നിന്നാണല്ലോഅടുത്ത വര്ഷം നമ്മുടെ  മാതുച്ചയനെ മാവേലി ആക്കണം. ഒരു പില്ലോ മതിയല്ലോ ഏതു നീര്‍ക്കൊലിയെയും കുടവയറന്‍ ആക്കാന്‍. 
 ചാകാന്‍ ഇരിക്കുന്ന മുയലിന്‍റെ തലയില്‍ ചക്ക തന്നെ വെട്ടി ഇടണം എന്ന് ഉണ്ടോ.
Ninan Mathulla 2019-09-12 08:33:22 News

When the leadership has no vision, the people perish. People come to Onam celebrations not to eat ‘Onam sadya’ or to watch dance and mimicry or to see the organizers or their dress and  pomp. The most important item in there is the Onam message that people take with them. The strength of the community is in the unity of the community. So the message must be able to inspire people to work together. Ramachandran Thekkedathu as the previous Vice-chancellor of Cochin University is qualified to speak. But he does not know the hopes, aspirations and dreams of the people living here. For that political leaders here are the best to give message. It is pathetic that our political leaders in our community had to stand in line to get the entry ticket and nobody even recognized their names.

 

It is the same forces that divided FOKANA that is playing politics here. They won’t let a MAGH election to happen, and from behind the scene pull strings, and fill the board with their supporters that have no vision about the community, and they play such dirty politics for them. A few among the Board members are trustworthy. But they will not be allowed to make decisions. Some of the people who stand with them has an affinity for alcoholic drinks and they provide this to them. A person in this group once made a speech addressing a big convention, and said, “panam illathavan pinam”. What an inspiring message to strengthen a community! “avaru vannu vadichu nakkiyittu pokatte” This is the words of another person in the group about  one of our community groups that he consider as opposition. How can such people give leadership to a community? MAGH needs election every year to elect qualified candidates to sit on the board. The excuse they gave for not conducting the election is that it cost too much money. Hope things will get corrected soon.

കള്ളന്മാര്‍ ഇന്നും ഉള്ളില്‍ തന്നെ 2019-09-12 06:07:32 News
സ്ത്രികളെ കന്നുകാലികളുടെ കൂടെ എണ്ണുകയും അവരെ അടിമകൾ ആക്കി വിൽക്കുകയും ചെയിതിരുന്ന അബ്‌റഹാമ്യ  'പിതാക്കന്മാരിൽ  നിന്നും ആണ്  ക്രിസ്തു മതത്തിൻ  തുടക്കം.  പ്രാകൃത ശിലായുഗ ഇരുകാലികൾ  തന്നെ ആണ്  പത്തു കല്പനകളിൽ തുടങ്ങി  8 ൦൦ ൽ അധികം കല്പനകൾ സത്യ വേദ പുസ്തകത്തിൽ എഴുതി വച്ചത്. അവയിൽ ഭൂരി ഭാഗവും പുരോഹിതരുടെ ആഡംബര ജീവിതം ഉറപ്പാക്കാൻ ഉള്ളവ ആണ്. ഇന്നത്തെ ക്രിസ്തു മതം ഇ കാട്ടാള  നിയമങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നു.
 മഠങ്ങളിൽ താമസിക്കുന്ന സ്ത്രീകളെയും 'മഠം ചാടിയ' അനേകം സ്ത്രികളെയും ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് . ഇ ലേഖനത്തിൽ പറയുന്നവ ഒന്നും അതിശയയോക്തി അല്ല. ഇവയിലും ഹീനം ആയതും  ഇരയിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്.
 പീഡകരെക്കാൾ കൂടുതൽ ഹീനത്വം കാണിക്കുന്നത്  അവരും മനുഷർ അല്ലെ അവർക്കും വികാരങ്ങൾ ഇല്ലേ എന്ന് ചോദിച്ചു ന്യായികരിക്കുന്ന  വിശ്വസികൾ ആണ്.
-andrew

ഒരു വിശ്വാസി 2019-09-11 23:17:04 News
സഭാവിരോധം എന്ന ഒറ്റ കാരണം കൊണ്ട് നുണകള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു. കന്യാസ്ത്രി മഠം വേശ്യാലയവും വൈദികര്‍ പീഡകരും എന്നു പറയുന്നു. എത്രയുണ്ട് സത്യം?
ഫ്രാങ്കോക്കെതിരെ സമരത്തിനു പോയിട്ടല്ല ലൂസിക്കെതിരെ നടപടി വന്നത്. വര്‍ഷങ്ങളായി അവര്‍ തോന്നിയ പോലെ ജീവിച്ചു. ഒരു സ്ഥാപനത്തില്‍ ജീവിക്കുമ്പോള്‍ അവിടത്തെ ചട്ടം പാലിക്കണമെന്നു പറയുന്നത് തെറ്റാണോ? കന്യാസ്ത്രി കാര്‍ വാങ്ങാമോ? ഒരു തെറ്റുമില്ല. പക്ഷെ ഇപ്പോഴത്തെ നിയമം അനുസരിച്ച് അതു പറ്റില്ല എന്നു മാത്രം. നിയമം മാറട്ടെ.
ഫാ. നോബിള്‍ ഒളി ക്യാമറ ഒന്നും കൊണ്ട് വച്ചില്ല. മഠം അധിക്രുതര്‍ കൊടുത്തതാണു വീഡിയോ. അനുവാദമില്ലാതെ രണ്ടു പേര്‍ കയറിപ്പോകുന്നതാണു അതില്‍. ഓരോ കന്യാസ്ത്രിയും ഇഷ്ടമുള്ളവരെ വിളിച്ചു മഠത്തില്‍ കയറ്റാമോ? അങ്ങനെയുള്ള സ്ഥലത്തിനാനു ആദ്യം പറഞ്ഞ പേര്‍.
കന്യാസ്ത്രി മഠങ്ങളില്‍ പീഡിപ്പിക്കുന്ന സുപ്പീരിയറും നേരത്തെ കന്യാസ്ത്രി ആയിരുന്നു. വൈദികര്‍ മഠങ്ങളില്‍ അനിയന്ത്രിതമായി പോകുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ നുണ.
ആകെ പറയാവുന്നത് ഇത്രയധികം കന്യാസ്ത്രികളുടെ ആവശ്യമൊന്നുമില്ല. ഇത്രയധികം നിയന്ത്രണത്തിന്റെ ആവശ്യവുമില്ല.
അതു പോലെ മിണ്ടാ മഠം എന്ന ഒരു ക്രൂര സ്ഥലം ഉണ്ട്. അത് പോയി ഇടിച്ചു തകര്‍ത്തു കളയണം
ഒരു വിശ്വാസി 
Mathews George 2019-09-11 22:44:19 News
എന്തിനാണ് കണ്ണടച്ചു ഇരുട്ടാക്കുന്നത്. ഒരു നിയമ തടസവും ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഇന്ന് രാവിലെ 10.30 നു രണ്ടു വക്കിലന്മാർ ഹൈ കോടതിയിൽ സഭക്ക് വേണ്ടി വധിക്കാൻ പോകുന്നത്? പച്ച കള്ളം എഴുന്നെള്ളിക്കരുത്
Vayanakkaran 2019-09-11 21:13:49 News
സഭാക്കേസ് ഇവിടെ ഒരു വിഷയം ആക്കണമോ എന്നറിയില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. സഭാപ്രേമി വിചാരിക്കുന്നത് ആനപ്പുറത്തിരിക്കുമ്പോൾ പട്ടി കടിക്കില്ലെന്നാണ്. അങ്ങനെതന്നെ ഇരിക്കട്ടെ. നിങ്ങളുടെ കുറിപ്പിൽ നിന്നും വളരെ കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചു. ഉദാഹരണത്തിന് “കോട്ടയം ബാവായുടെ കീഴിലുള്ള ഓർത്തോഡോക്സ് സഭ സ്ഥാപിച്ചത് ഇന്ത്യൻ സുപ്രീം കോടതിയാണ്. ക്രിസ്തുവിന്റെ പാരമ്പര്യമോ തൊമ്മശ്ലീഹായുടെ പാരമ്പര്യമോ ഓർത്തോഡോക്സുകാർക്ക് അവകാശപ്പെടാൻ സാധിക്കില്ല. മെത്രാന്മാർക്ക് തോമാശ്ലീഹായുടെ കൈവെപ്പുണ്ടാന്നുള്ള വിശ്വസവും വെറും പൊള്ള മാത്രം.” ഇതൊന്നും എനിക്കറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ ആയിട്ട് ഈ ഓർത്തോഡോക്സ്കാർ എന്തുപണിയാ ഈ കാണിക്കുന്നത്? എനിക്കൊരു സംശയം. സഭാപ്രേമിയുടെ ഉൾപ്പടെ നമ്മുടെ പൂർവപിതാക്കന്മാർ പതിനേഴാം നൂറ്റാണ്ടുവരെ ആരാധിച്ചു വന്ന സഭ മാർത്തോമൻ പൈതൃകത്തിലുള്ളതായിരുന്നല്ലോ. അതു കഴിഞ്ഞാണല്ലോ അന്തിയോക്യൻ പാത്രിയര്കീസ് ഇവിടെ കയറിക്കൂടിയത്! അപ്പോൾ അതുവരെയുള്ളവർ തോമ്മാശ്ലീഹായെ അംഗീകരിക്കുകയും ക്രിസ്തുവിനെ ആരാധിക്കുകയും ചെയ്തത് തെറ്റായിരുന്നല്ലോ. പക്ഷെ, 1599 ൽ റോമാഭരണത്തിനു കീഴിൽപോയി 1653 ൽ തിരിച്ചുവന്നിട്ടു പിന്നെ പ്രത്യേക വിഭാഗമായി നിന്ന സീറോമലബാർ സഭ പത്രോസ് ശ്ലീഹായുടെ സിംഹാസനത്തിൻ കീഴിൽ നിൽക്കുന്നതാണെങ്കിലും മാർത്തോമൻ പൈതൃകമാണ് അംഗീകരിച്ചിട്ടുള്ളത്. പിന്നീട് പിരിഞ്ഞുപോയ മാർത്തോമ്മാ സഭയും മലങ്കര കത്തോലിക്കാ സഭയും മാർത്തോമൻ പൈത്യുകമാണ് പിന്തുടരുന്നത്. പാത്രിയർക്കീസ് വിഭാഗം പുത്തെൻകുരിശു പ്രസ്ഥാനമായി 2002 ൽ ആണ് പുതിയ സഭയായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായ സത്യങ്ങളാണല്ലോ. വളച്ചൊടിക്കാൻ പറ്റിയേക്കും. മാറ്റി എഴുതുവാനാവില്ലല്ലോ. പിന്നെ തൊപ്പിയും കുപ്പായവും. ലക്ഷങ്ങളും കോടികളും കൊടുത്തു വാങ്ങി ഇട്ടു ഞെളിഞ്ഞു നടക്കുന്നതാണോ ക്രിസ്തീയത? വെറുതെ രോഷം കൊള്ളാതെ സഭാപ്രേമി സമാധാനത്തിനു വേണ്ടി പ്രാർഥിക്കുക.
Santhosh Pillai 2019-09-11 20:00:54 News
ഇന്നത്തെ വട്സർ എന്ന സ്ഥലത്തു വസിച്ചിരുന്ന ജനവിഭാഗം കേരളം ഉണ്ടായതിനു ശേഷം പരശുരാമ നിർദേശത്താൽ കേരളത്തിലേക്ക്  താമസം മാറ്റി . അവർ കൊണ്ടുവന്ന മഹബലിയിൽ അധിഷ്ഠിതമായ ഓണവും, ആഘോഷങ്ങളും കലക്രമേണ കേരളത്തിൽ പ്രചരിക്കുകയും, സംഭവം നടന്ന സ്ഥലത്ത്  ഈ വിശ്വാസം ഇല്ലാതാവുകയും ചെയ്തു. കേരളത്തിലെ വിളവെടുപ്പുസമയവും,  ചിങ്ങമാസത്തിലെ തിരുവോണത്തിനോടടുത്ത് വന്നതുകൊണ്ട്  ഇ ആഘോഷം കാലക്രമേണ എല്ലാ മലയാളികൾക്കും സ്വീകാര്യമായി തീരുകയും ചെയ്തു. മഹാബലി വാണിരുന്നത്  കേരളത്തിൽ അല്ല എന്ന് ചുരുക്കം. ഇതാണ്  പുരാണത്തിന്  വൈരുദ്ധ്യമായി അവതാരങ്ങൾ കാണുന്നു എന്നതിനുള്ള ഒരു വിശദീകരണം.