Sudhir Panikkaveetil 2019-09-13 17:47:19 News
ശ്രീ മദ് ഭാഗവതം 8 -23 -8 

ഭഗവാൻ പറഞ്ഞു: പ്രഹ്ളാദരെ, ചെറുമകൻ 
ബലിയുമായി നരകത്തിൽ പോയി വസിച്ചാലും.
അവിടെ ഗദാധാരിയായി എന്നെ എപ്പോഴും 
കാണാനാവും. എന്നെ ദിനവും നേരിൽ കണ്ട് 
കൊണ്ടിരിക്കുന്ന ഒരുവനെ അജ്ഞത സമീപിക്കുക 
പോലുമില്ല. 

ശു ക മുനി തുടർന്നു: ഭഗവാനെ വീണ്ടും വീണ്ടും 
നമസ്കരിച്ച് ബലിയും പ്രഹ്ലാദനും സുതലമെന്ന നരകത്തിലേക്ക് പോയി. 
നരകമെന്ന വാക്കിനു ഭൂമിക്ക് കീഴിലുള്ള 
പ്രദേശമെന്ന അർത്ഥത്തിൽ ആയിരിക്കും 
ഉപയോഗിച്ചിരിക്കുന്നത്. പാതാളം എന്നാൽ പാദത്തിനു 
ചുവട്ടിൽ ഉള്ള ഭൂമി. ഏഴ് പാതാളങ്ങളെ പറ്റി 
പറയുന്നത്. അതിൽ സുതല ഏറ്റവും മുകളിൽ 
ഉള്ളതും മയനാൽ നിർമിതവുമാണെന്നു കാണുന്നു. 
നമ്മെ കളിപ്പിക്കുന്ന തലച്ചോര്‍ 2019-09-13 14:47:58 News

നിലവിലുള്ള വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്ന വിവരങ്ങൾ മാത്രം തേടുന്ന, പ്രവണത ഒരുതരം അന്ധ വിശ്വാസം ആണ്. ‘ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നുള്ള പിടിവാശി. നിർഭാഗ്യവശാൽ, നമ്മുടെ ഈ തരത്തിലുള്ള പക്ഷപാതിത്വം സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു. ഇത് നമ്മൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചിലപ്പോൾ മോശം അല്ലെങ്കിൽ തെറ്റായ അനുമാനത്തിലേക്ക് നയിക്കുകയും ചെയ്യും.

ഉദാഹരണത്തിന്, ഒരു തിരഞ്ഞെടുപ്പ് സീസണിൽ ആളുകൾ അവരുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികളുടെ നല്ല വാർത്തകളും ന്യൂസും കണ്ടെത്തിക്കൊണ്ടേയിരിക്കും. എതിർ സ്ഥാനാർത്ഥിയുടെ നെഗറ്റീവ് വാർത്തകളും വിവരങ്ങളും അവർ തേടി കണ്ടെത്തുകയും അത് സത്യം എന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.തലച്ചോറിന്റെ ഈ സ്വഭാവത്തെ അല്ലെങ്കിൽ അവസ്ഥയെയാണ് കോഗ്നിറ്റീവ് ബയസ് Confirmation Bias എന്ന്പറയുന്നത്. ഇത് നമ്മൾ പോലും അറിയാതെ നമ്മുട തലച്ചോർ നമ്മളെ കബളിപ്പിക്കുന്ന ഒരു രീതിയാണ് . ഇത് തന്നെയാണ് മതവിശ്വാസങ്ങളിലും നമുക്കു പറ്റുന്നത് . നമ്മുടെ വിശ്വാസം ശരിയാണെന്നയു തെളിയിക്കുവാനുള്ള തെളിവുകൾ നമ്മൾ നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കും. അതിനായി വ്യാഖ്യാനങ്ങളും വാദഗതികളും കണ്ടെത്തിക്കൊണ്ടേയിരിക്കും. നമ്മളോട് യോചിക്കാന്‍ മടി കാണിക്കുന്നവരെ നിരിശര വാദി, BJP എന്നൊക്കെ വിളിക്കും.

രാഷ്ട്രീയത്തിൽ എന്നപോലെ മതത്തിലും വസ്തുനിഷ്ഠമായ വസ്‌തുതകൾ അന്വേഷിക്കാതിരിക്കുക, നിലവിലുള്ള വിശ്വാസങ്ങളെ മാത്രം പിന്തുണയ്‌ക്കുന്ന രീതിയിൽ വിവരങ്ങൾ വ്യാഖ്യാനിക്കുക, ഈ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിശദാംശങ്ങൾ മാത്രം ഓർമ്മിക്കുക എന്നിവയിലൂടെ പക്ഷപാതരിതമായ അന്വേഷണത്തെ പോലും അറിയാതെ തള്ളിക്കളയുന്നു.

നിർഭാഗ്യവശാൽ, നമുക്കെല്ലാവർക്കും സ്ഥിരീകരണ പക്ഷാപാതം (Confirmation Bias ) ഉണ്ട് . നിങ്ങൾ വളരെ തുറന്ന മനസ്സുള്ളവരാണെന്നും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് വസ്തുതകൾ മാത്രം നിരീക്ഷിക്കുന്നുണ്ടെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽപ്പോലും, ചില പക്ഷപാതങ്ങൾ നിങ്ങളുടെ അഭിപ്രായത്തെ അവസാനം രൂപപ്പെടുത്താൻ സാധ്യതയുണ്ട്. ഈ സ്വാഭാവിക പ്രവണതയെ ചെറുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനു തീവ്രമായ ബൗദ്ധിക ശ്രമം തുടരെ തുടരെ നടത്തേണ്ടിയിരിക്കുന്നു . തലച്ചോർ നമ്മളെ കബളിപ്പിക്കാതെ ഇരിക്കുക എന്നത് നമ്മുടെ ആവശ്യമായി തിരിച്ചറിയുന്നതു പ്രശ്‌നങ്ങളും വിശ്വാസങ്ങളും മറ്റൊരു വീക്ഷണകോണിൽ നിന്ന് നന്നായി കാണാൻ ഇത് നമ്മളെ സഹായിച്ചേയ്ക്കാം. അപ്പോള്‍ ഞാന്‍ ഉദേസിക്കുന്നപോലെ മീറ്റിംഗ് നടത്തണം, ഇന്നാര്‍ ഇന്നരേ സ്റ്റേജില്‍ ഇരുത്തണം എന്നൊക്കെ ഉള്ള വാശി മാറികിട്ടും. ഇത്തരക്കാര്‍ വാശി മൂത്താല്‍ വീട്ടില്‍ പോടിയം ഉണ്ടാക്കി സാങ്കല്‍പിക സദസ്യരെ നോക്കി മുഷ്ടിചുരുട്ടി പ്രസങ്ങിക്കും.

ദുര്‍വാശി മാറ്റാന്‍ ഇത് നല്ല ഒരു മാര്‍ഗം ആണ്.- Houston Thomas

A. C. George 2019-09-13 14:00:13 News

We were shocked and profoundly grieved to know the sudden demise  of our team member

 Mr. Regi Cheriyan. We the entire members of the Kerala Debate Forum, USA express our deepest condolences and prayers. He was a sincere community worker. For some years, I know him as a member of Westchester Malayalee Association, Yonkers Malayalee Association at New York. After moving to Atlanta area also he continued his community involvement. His untimely death is a loss for our community. He will be long remembered. 

A C George from Kerala Debate Forum-USA 

കത്തോലിക്ക സഭയില്‍ സുനാമി 2019-09-13 13:52:29 News

മത്തായിച്ചേട്ടൻ വിഷമിക്കണ്ട !

കത്തോലിക്കാ സഭയിലെ സർവ്വ സുനാമികളും ഒത്തൊരുമിച്ചിരിക്കുന്ന പ്രദേശമാണ് എറണാകുളം - തൃശ്ശൂർ. അത് വെച്ചു നോക്കുമ്പോൾ ഇടുക്കിയും, കാഞ്ഞിരപ്പള്ളിയും, തലശ്ശേരിയും, മാനന്തവാടിയുമൊന്നും ഏഴയിലോക്കത്തു വരില്ല. അങ്കമാലി കല്ലറയിൽനിന്നു തുടങ്ങിയ സമരമാണ് ഒരു സർക്കാരിനെ താഴെയിറക്കിയത്! അങ്കമാലി - എറണാകുളം കേസിൽ അച്ചന്മാർ മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കിൽ ആ പ്രതിക്ഷേധവും വത്തിക്കാനറിയാതെ അവർ മുക്കിയേനെ. അഹമ്മദാബാദുകാരുടെ പരാതി സഹിതം എത്ര കേസുകൾ മുക്കിയിരിക്കുന്നു? ഇനിയെത്ര മുക്കാനിരിക്കുന്നു?

അച്ചൻ കപ്യാരുടെ കുത്തേറ്റു മരിച്ച കേസ് മലയായാറ്റൂരിൽ നിന്ന്, അരമനയുടെ ഗേറ്റു തല്ലിയൊടിച്ചതും മെത്രാൻ ആലപ്പുഴയ്ക്ക് മുങ്ങിയതും ത്രിശ്ശൂരിൽ. കൊവേന്തക്കാരുടെ കൈയ്യിൽ നിന്നും ഇടവക ബലമായി പിടിച്ചെടുത്തത് ത്രിശ്ശൂരിൽ (അതിനുള്ള തെറി അത്മായരെക്കാൾ കൂടുതൽ സുപ്പീരിയറച്ചനാണു പറഞ്ഞത്). ഒരിടവകക്കാരന്റെ കല്യാണം മുടക്കിക്കാൻ നാട്ടുകാരെക്കൊണ്ട് പ്രകടനം നടത്തിച്ച്, അവസാനം ഗത്യന്തരമില്ലാതെ ഒരു ഞായറാഴ്ച്ച അഞ്ചു പ്രാവശ്യം ക്ഷമ പറഞ്ഞത് ത്രിശ്ശൂരിൽ ... പറഞ്ഞാൽ തീരില്ല... കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. ഇന്നലെയും വന്നു - ഒരു കോടതിവിധി! പനമുക്കു പള്ളിയിൽ വിഹിതം കൊടുത്തില്ലെന്നു പറഞ്ഞു മകന്റെ ആദ്യകുർബ്ബാന വികാരി വിലക്കി. അത് കോടതി തടഞ്ഞു - അവസാനം അത് കോടതിയിൽ ഒത്തു തീർപ്പായി. എങ്ങനെയെന്നറിയാമോ? പനമുക്കു പള്ളിയിൽ ഇനി മേൽ പിരിവ് ആരോടും ചോദിക്കില്ലെന്ന് കോടതിയിൽ വികാരി നിർവികാരനായി എഴുതിക്കൊടുത്തപ്പം! ഈ വാർത്തകളൊക്കെ വായിക്കണമെങ്കിൽ ദീപിക തന്നെ വായിക്കണം. ത്രിശ്ശൂർകാരുടെ ധീരകൃത്യങ്ങൾ എത്ര പറഞ്ഞാലും തീരില്ല, മരിച്ചാലും ത്രിശ്ശൂരുകാര് വിടുകയുമില്ല - മെത്രാനായാലും കർദ്ദിനാൾ സാൻന്ദ്രിയായാലും.

ഒരച്ചൻ ഒരു നിഷ്കളങ്കനായ ബാലനെ കുർബ്ബാന സ്വീകരിക്കുന്നതിൽ നിന്നും അവന്റേതല്ലാത്ത കാരണത്താൽ വിലക്കി. എത്ര സ്നേഹസമ്പന്നമായ ഒരു കുർബ്ബാന കൈക്കൊള്ളൽപ്പാടായിരിക്കണം നടന്നത്? അച്ചന്മാർക്കിതു വല്ലോം പ്രശ്നമാണോ? ഞാൻ പറഞ്ഞു വരുന്നതതല്ല. അല്പകാലം മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്ന SMC4U പേജിൽ - 'പള്ളിച്ചിന്തകൾ' എന്ന പേരിൽ. അത് സത്യജ്വാലയിലെ ശ്രീ ജോർജ്ജ് മാസികയിലിട്ടു. അതു വായിച്ചിട്ട് കുറഞ്ഞത് ഒരു പത്തു ത്രിശ്ശൂർകാരെങ്കിലും വിളിച്ചു - എന്നെ പരിചയപ്പെടാൻ. ഇന്നലെ ഒരു ചേട്ടൻ വിളിച്ചു, ആകാവുന്ന കാലത്ത് ഒരു സർക്കാർ ഉദ്യോഗം വഹിച്ചിരുന്നയാൾ. ആദ്യം വിളി വന്നപ്പോൾ, ഞാനൊരു യാത്രക്ക് പോകാനൊരുങ്ങിയിരിക്കുകയായിരുന്നു. എങ്കിലും അഞ്ചു മിനിറ്റ് സംസാരിച്ചു - വൈകിട്ടു വിളിക്കാമെന്ന് പറഞ്ഞു. കൃത്യം സന്ധ്യയായപ്പം അദ്ദേഹം വീണ്ടും വിളിച്ചു. അഭിനന്ദിക്കാൻ മാത്രമല്ല, ചില കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു. എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകുന്നയാളെന്നു സ്വയം പരിചയപ്പെടുത്തിയിട്ട് അദ്ദേഹം പറഞ്ഞത് - വൈദിക കസർത്തുകൾ ഫുൾ സ്കെയിൽ തട്ടിപ്പാണെന്നാണ്.

ഈ ജേഷ്ഠനെ നമുക്ക്...... കായൽക്കാരൻ വാറുണ്ണിയെന്നു വിളിക്കാം. അദ്ദേഹം ഒരു കഥ പറഞ്ഞു - ഓർത്താൽ ഇപ്പോഴും ചിരി വരും. അതിതാണ്; ഒരു പാവം കല്ലുപണിക്കാരൻ മത്തായി അമ്മയുടെ ഓർമ്മക്ക് കുർബ്ബാന ചൊല്ലിക്കാൻ അച്ചന്റെയടുത്തു ചെന്നു. വെളുപ്പിന് ആറേകാലിന്റെ കുർബ്ബാനയ്ക്ക് അച്ചൻ പള്ളിയിലേക്ക് കയറുന്നതിനു മുമ്പാണ് മത്തായി അച്ചനെ ചെന്ന് കണ്ടത്. മത്തായിക്ക് രാവിലെ ഏഴു മണിക്ക് പോയാലെ പറപ്പൂരുള്ള പണിസ്ഥലത്ത് ചെല്ലാൻ പറ്റൂ. ഇയ്യാൾ പള്ളിയിൽ വരാറില്ലെന്നു കണ്ട വികാരിയച്ചൻ പൈസാ മേടിച്ചു പോക്കറ്റിലിട്ടിട്ട് ഒരു വ്യവസ്ഥ വെച്ചു - മത്തായി ഈ കുർബ്ബാന കണ്ടാലേ ഞാൻ കുർബ്ബാന ചൊല്ലൂ. മനസ്സില്ലാ മനസ്സോടെ മത്തായി മുഴുവൻ കുർബ്ബാനയും കണ്ടിട്ട് നേരെ പള്ളി മുറിയിലേക്ക് ചെന്ന് കുർബ്ബാനയ്ക്ക് കൊടുത്ത പണം തിരിച്ചു ചോദിച്ചു.

അച്ഛൻ വാ പൊളിച്ചു നിന്നൽപ്പനേരം. "എന്താ എന്തു പറ്റി?" അച്ചൻ ചോദിച്ചു.

"അതെ, ഇനിയൊരു ബലിയർപ്പിക്കാൻ വരുമോന്നറിയില്ലെന്ന് അച്ചൻ തന്നെയല്ലേ പറഞ്ഞത്?"

"ഇതൊക്കെ വെറുതെങ്ങു പറയുന്നതെന്നലാതെ വല്ല കാര്യമുണ്ടോ മത്തായി? അടുത്ത രണ്ടാഴ്ച നിറയെ പരിപാടികളാ - എനിക്ക് പോകാതിരിക്കാൻ പറ്റുമോ? ഇതു പുറത്താരൊടും പറയാൻ പറ്റുമോ മത്തായി?" അച്ചൻ.

നമ്മുടെ വാറുണ്ണി സാർ പറയുന്നത്, കുറഞ്ഞത് അയ്യായിരം രൂപയുടെ പാന്റ്സും ഷർട്ടും, പോക്കറ്റിൽ ഇരുപത്തയ്യായിരത്തിന്റെ മൊബൈലും, അതിന്റെ മുകളിൽ ഒരു പതിനയ്യായിരത്തിന്റെ കുർബ്ബാന കുപ്പായവും അനുസാരികളും (കണക്ക് വാറപ്പൻ സാറിന്റെയാണ്, എനിക്കോ എന്റെ ഏതെങ്കിലും ബന്ധുക്കൾക്കോ ഇതിൽ പങ്കില്ല), സ്വർണ്ണം തന്നെയെന്ന പോലെ തിളങ്ങുന്ന ഒരു രണ്ടുലക്ഷമെങ്കിലും വരുന്ന സർക്കാരിയും കാസ-പിലാസാകളും .... അതൊക്കെ എന്ത്? ലക്ഷങ്ങളുടെ സംഗീതോപകരണങ്ങളും ഒരു ഗാനമേളയുടെ ആൾക്കാരും, ക്ലാസ്സ് വൺ ആംപ്ലിഫയറും, ക്ലാസ്സ് റ്റൂ മൈക്കുകളും, ഹൈ ഫൈ ബോക്സുകളും - ഇതെല്ലാംകൂടി ചേർത്ത് ഒരു വല്യ ബഹളവും നടത്തി, കാൽവരിയിലെ ആ ത്യാഗബലിയാണ് അനുസ്മരിക്കുന്നതെന്ന് എങ്ങിനെ പറയാൻ കഴിയുമെന്നാണ് ഈ വാറപ്പൻ സാർ ചോദിക്കുന്നത്. ഞാനെന്തു പറയാൻ?

വാറപ്പൻ സാർ അവിടെയും നിർത്തിയില്ല. ഈ ദൈവദാസന്മാർ എന്തെല്ലാമാണ് കഴിക്കുന്നതെന്നും, എന്തെല്ലാം ആർക്കെല്ലാം കൊടുക്കുന്നെന്നുമൊക്കെ ഈ സാറു പറഞ്ഞു. എവിടെ നിന്നോ വരുന്ന ഒരു ..... (ത്രിശ്ശൂർ ഭാഷയാണ് - അച്ചടിക്കാൻ കൊള്ളില്ല) ളോഹധാരി കുറച്ചു നാളിരിക്കുകയും വാരാവുന്നിടത്തോളം വാരുകയും, ഒരു സുപ്രഭാതത്തിൽ എവിടെയോ മറയുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

മുഴുവൻ കാര്യങ്ങളും എഴുതുന്നില്ല; ഞാനീ കുറിമാനം വാറപ്പൻ സാറിനും ആദ്യം എന്നെ ആ ഭാഗത്തു നിന്നു വിളിച്ച ഒരു റിട്ടയേർഡ് അദ്ധ്യാപികക്കും സമർപ്പിക്കുന്നു. ഇപ്പോൾ കത്തോലിക്കാ സഭയുടെ ഒരു ക്രോസ്സ് സെക്ഷനെടുത്താൽ പൊതുജനം കാണുന്നതിതാണെന്നു വേണമല്ലോ മനസ്സിലാക്കാൻ!

ജോസഫ്‌ മറ്റപ്പള്ളി FB Post, Copied & Posted by andrew

vincent emmanuel 2019-09-13 12:30:51 News
There was city councilman Al Taubenberger and Controller Rebecca  on stage. If you noticed , the councilman was wearing kerala clothes, in solidarity to Onam. I guess, we need to complain about everything, but it is so sad, that is the thinking. After all this america and they need to see that we exist also.  I was on stage and I didn't notice anybody drunk. The point about the national anthem can be addressed so that it can be sung in the beginning.But you had people all the way to the end. I am glad that, people are observing and that is good. 
DASAPPAN 2019-09-13 11:34:50 News
ഇന്ത്യന്‍ ദേശീയ ഗാനം അവസാനത്തെ ആർക്കും വേണ്ടാത്ത ഐറ്റം ആയിരുന്നു . കാരണം , മലയാളിയുടെ ഓണത്തിന് സ്റ്റേജ് നിറയെ അമേരിക്കക്കാർ ആയിരുന്നു . അല്ലെങ്കിലും ഇവർ കുറെ വെളുത്തവരെ എവിടെയും കൊണ്ടുപോകും . പാവം മലയാളീസ് .....
nadukaani 2019-09-13 09:54:31 News
അടിപൊളി പരിപാടി ആയിരുന്നു. സ്റ്റേജിൽ കയറിയ പലരുടെയും നാക്ക് കുഴഞ്ഞതിനാൽ എന്താണ് പറഞ്ഞതെന്ന് ആർക്കും പിടികിട്ടിയില്ല. 
- കോരസൺ 2019-09-13 08:41:54 News
റെജിയെക്കുറിച്ചു നല്ല ചില ഓർമ്മകൾ മനസ്സിലുണ്ട്. അറ്റ്ലാന്റാക്കു വരുന്നു എന്നറിഞ്ഞു പലപ്രാവശ്യം സംസാരിക്കാനായി. അവിടെ എത്തിയ ശേഷം ലയൺസ് ക്ലബ്ബിന്റെ ഒരു യോഗം സംഘടിപ്പിക്കാനും അതിൽ സംസാരിക്കാനും അവസരം ഒരുക്കി. മനസ്സിലാക്കിയിടത്തോളം, അദ്ദേഹം മനസ്സിൽ ഒളിച്ചുവെക്കാതെ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. വളരെ പ്രതീക്ഷയോടെ ഫോമയുടെ ഉത്തരവാദിത്തം വഹിക്കാൻ തയ്യാറാവുകയായിരുന്നു. 
മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയും ലോലതയും ഇത്തരം ഓരോ സംഭവങ്ങളിൽ തെളിഞ്ഞു വരുന്നു. ചെയ്തു തീർത്താൽ മതിയാകാത്ത ഒരുപിടി ആഗ്രഹങ്ങളും അതിനുള്ള ഊർജ്ജവും ബാക്കിയാക്കി അദ്ദേഹം പോയി, കാലത്തിന്റെ കണക്കുപുസ്തകത്തിൽ അടയാളപ്പെടുത്തിയ ജീവിതം. വിട.
- കോരസൺ 
Ninan Mathulla 2019-09-13 07:18:58 News

These comments remind me of a person who once became mayor after an election campaign. He saw others becoming mayors and he also wanted to become a mayor. Once he became the mayor, he does not know what to do as a mayor as he does not know what a mayor is supposed to do. He has no vision for the people. He became mayor for his own name and prestige. 

This is a competitive society and as Board members, each must have a vision for the people of the area to make them stronger. Most of these people have no vision but some political interests. Those who write comments here anonymous if they have courage reveal themselves and stand for election next time and see if people will vote for them or support such ideas.

The political leaders here mentioned, they are leaders in our community. When there is a problem in the community we approach the leaders. These comment writers do they have the power to solve any problem our community might face such as law and order or other issues?  You think all are equal? It is easy to write such comments hiding in the dark. In your own home all are equal? As Dad or Mom if you do not get the respect you deserve, you will ignore it? All make mistake. So if it was a mistake, admit it and try not to repeat it.

Some people playing politics here, they want people from their own group on the stage and controlling things. If there is an election, they can’t manipulate things as people will only vote for qualified candidates.

ഇതിലെ കെണി ഒരു ഗോവണി 2019-09-13 07:06:59 News
 ഇ സുപ്രിംകോടതി വിദി വലിയൊരു കെണി തന്നെ. ഇത് കുറെ പേര്‍ക്ക് ആഗ്രഹ സാഫല്യത്തിന് ഒരു ഗോവണിയും. എന്ത് പറയുന്നു. ഇത്  അന്ത്യ കാലമോ? ഇങ്ങനെ പോയാല്‍ ദൈവത്തിന്‍റെ  അനുഗ്രഹം എങ്ങനെ പൂര്‍ത്തിയാകും. ' ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും .........' തുരു തുരാ കുട്ടികള്‍ ഉണ്ടാകണം എങ്കിലേ മതം നിലനില്‍ക്കുകയുള്ളൂ . ഒരു തംബെരുമായി കവല പ്രസംഗത്തിന് ഇറങ്ങണം. അലെങ്കില്‍ നമ്മുടെ ദൈവം തന്നെ അപകടത്തില്‍  അല്ലേ!
 mathew Houston. 
Biju Cherian 2019-09-13 00:36:05 News
It’s shocking news ... may Almighty God grant him eternal rest and peace in heaven. Condolences and prayers 🙏🙏
Death 2019-09-12 23:19:37 News

"OH MY GOD  I CANT BELEIVE THIS  
HOPE THIS IS IS FALSE NEWS"

Death is a truth and it cannot be false
jose george 2019-09-12 20:59:30 News
OH MY GOD  I CANT BELEIVE THIS  
HOPE THIS IS IS FALSE NEWS

Easow Sam Oommen 2019-09-12 19:12:17 News
Our heartfelt condolences to our Dear Regi Cherian.  Remembering the humanitarian task he has undertaken for the people who have affected by the natural calamities in Houston and Florida.  
Remembering his members of family and praying for their peace and consolation.  Regi was one among the leaders of the Pravasi Malayalee Community of Americas and FOMAA.   
Indian American 2019-09-12 18:42:26 News
അമേരിക്കയിൽ ജീവിച്ചു കൊണ്ട്  ഇങ്ങനെ കമന്റ് എഴുതിയതിൽ ഖേദമുണ്ട്. വിയറ്റനാം  യുദ്ധത്തെ അമേരിക്കക്കാർ തന്നെ ആണ് എതിർത്തത്. 
ഷെഹ്ല പറഞ്ഞത് സത്യമല്ലേ? എത്ര വർഷമായി ഇന്ത്യൻ സൈന്യം കാശ്മീറിൽ തമ്പടിച്ചിരിക്കുന്നു? ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം അവിടെ ജനകീയ പ്രക്ഷോഭം ശക്ത്തിപ്പെട്ടു. എത്ര കൊച്ചു കുഞ്ഞുങ്ങ ളുടെ കണ്ണ് സൈന്യത്തിന്റെ  പെല്ലറ്റ് വെടിയേറ്റു തകർന്നു?
സൈന്യം അതിർത്തിയിലാണ് നിൽക്കേണ്ടത്. ക്രമസമാധാനം പോലീസിനുള്ളതാണ്. 
സൈന്യം അവിടെ അതിക്രമം ഒന്നും കാണിക്കുന്നില്ല? അത്  പറയാൻ പാടില്ലേ?
ഇനി പണ്ഡിറ്റുകളുടെ കാര്യം. ഭീകരരെ പേടിച്ച് എല്ലാവരും ഓടി എന്ന് പറയുന്നു. പ്രശനം രാഷ്ട്രീയവൽക്കരിക്കാൻ പണ്ഡിറ്റുകൾ പോയി എന്നും പറയുന്നതിൽ ഒരു കഴമ്പുമില്ലെ?
കാശ്മീരികൾ ഒരിക്കലും ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല. ഹിന്ദുവായ രാജാവ് ഇന്ത്യയിൽ ചേർന്ന് എന്ന് മാത്രം. അതെ ന്യായം ഉപയോഗിച്ചാൽ ഹൈദരാബാദ് നൈസാം പാക്കിസ്ഥാനിൽ ചേരാനാണ് തീരുമാനിച്ചത്. സർദാർ പട്ടേൽ സൈന്യത്തെ അയച്ച് ആ മോഹം ഇല്ലാതാക്കി.
ആർട്ടിക്കിൾ  370 നീക്കി അവിടെ അധിനിവേശം നടത്തണം എന്നത് ആർ.എസ.എസിന്റെ പ്രഖ്യാപിത നയമാണ്`. കാസ്മീരികളെ അവിടെ നിന്ന് ഓടിക്കണം. അത് ശരിയോ 
ഇനി ഒരു സുപ്രഭാതത്തിൽ 370 നീക്കാനാവില്ല. അതിനു നിയമസഭയുടെ അനുമതി വേണം. ഇപ്പോൾ നിയമ സഭ ഇല്ലാത്തതു കൊണ്ട് ഗവർണർ അനുമതി കൊടുത്തു. അത് ശരിയോ?
പിന്നെ ഒരു  സംസ്ഥാനം ഇല്ലാതാക്കി കേന്ദ്ര ഭരണ പ്രദേസമാക്കാൻ ഒരു അധികാരവും കേന്ദ്ര സർക്കാരിനുമില്ല. 'സ്വതന്ത്രമായ' സുപ്രീം കോടതി അത് അംഗീകരിക്കുകയുമില്ല. 
കശ്‍മീരികൾ ഇന്ത്യാക്കാരാണെങ്കിൽ അവരെ അടിച്ചമർത്തുന്നതിനെ ഇന്ത്യാക്കാർ എതിർക്കണം