വിദ്യാധരൻ 2019-07-15 23:19:47 News
യോട്ട് ക്ളബ്ബുകളുടെ പിന്നിൽ ഒരു കഥയുണ്ട് . പണ്ടൊരു കപ്പല്‍ഛേതം ഉണ്ടായി അന്നൊരു മുക്കവൻ അവന്റെ തോണിയുമായി അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ പോയി അനേകരെ രക്ഷിച്ചു . ആ അഴിമുഖം സാധാരണ കപ്പലപകടം ഉണ്ടാകുന്ന ഒരു ഇടമായിരുന്നു . വീണ്ടും അവിടെ ഒരപകടം ഉണ്ടായപ്പോൾ കൂട്ടുകാരനും സുഹൃത്തിനെ സഹായിക്കാൻ അയാളുടെ തോണിയുമായി പോയി . അങ്ങനെ അവരുടെ സംഘം വളരുന്നു . പിന്നെ അതിന് ഒരു പ്രസിഡണ്ടുണ്ടായി , സെക്രട്ടറി ഉണ്ടായി അത് ഒരു തോണികളുടെ ക്ളബ്ബായി , യോട്ട് ക്ലബ്ബായി പലതായി പിരിഞ്ഞു അതാണ് ഇന്ന് നാം കാണുന്ന യോട്ടു ക്ളബ്ബുകളുടെ കഥ. 

ശ്രീനാരായണ ഗുരുവിനെ എനിക്കിഷ്ടമാണ് . ആദ്ധത്തിന്റ ജീവിതശൈലികൾ മനുഷ്യ ജാതിയെ ഒന്നിപ്പിക്കാൻ പോരുന്നവയാണ് . ഇന്ന് പല ആചാര്യന്മാരും മനുഷ്യജാതിയുടെ ഒരുമയ്ക്കായി വിഭാവനം ചെയ്തത്, വിഭജിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ സംഭവിക്കാതിരിക്കട്ടെ 

ജാതിനിർണ്ണയം

 ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?
ജോസഫ് നമ്പിമഠം 2019-07-15 22:37:16 News
'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ 1968 ൽ ആണ് ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. (പുസ്തക രൂപത്തിൽ ആക്കിയത് 1969 ൽ) അന്പതു വർഷത്തിന് ശേഷവും, ഇന്നും പകരം വെക്കാനില്ലാത്ത സർഗ്ഗസൃഷ്ട്ടിയായ ആ നോവലിന്റെ മാന്ത്രിക ഭൂമികയായ തസ്രാക്ക് (ഖസാക്ക്‌ ) എന്നുമെന്നും ഒരു മായിക പ്രപഞ്ചം സൃഷ്ട്ടിച്ചു കൊണ്ടേയിരിക്കുന്നു , 1955 ൽ ലാറ്റിനമേരിക്കൻ എഴുത്തുകാരനായ വാൻ റൂൾഫോ രചിച്ച 'പെഡ്രോ പരാമോ' എന്ന നോവലിലെ 'കൊമാല'യെപ്പോലെ,1967 ൽ മറ്റൊരു ലാറ്റിനമേരിക്കൻ എഴുത്തുകാരനും നോബൽ സമ്മാനാർഹനുമായ ഗബ്രിയൽ ഗാർസിയ മാർക്കേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന നോവലിലെ 'മക്കോണ്ടോ' പോലെ.

മാജിക്കൽ റിയലിസത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മൂന്ന് നോവലുകളും. മുൻപറഞ്ഞ ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ സൃഷ്ട്ടികളും അവയിലെ മാന്ത്രിക ഭൂമികകളും, ഒ.വി വിജയൻറെ  രചനയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതാണ് തെളിയിക്കപ്പെടേണ്ട വസ്തുത.
 
മനോഹരമായ വിവരണത്തിലൂടെ ഖസാക്കിലേക്കു കൂട്ടിക്കൊണ്ടു പോയ ലേഖകന് നന്ദി. 
രാജിലൻ എം.സി 2019-07-15 22:27:37 News
ചരിത്രത്തിലെ നിർണ്ണായകമായ  വഴിത്തിരിവാണ് US ൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമം ശാഖ
പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒഴുകി എത്തിയ ആശയങ്ങൾ കിഴക്കിന്റെ നാൾവഴികളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു . തനിക്ക് സന്യാസം നൽകിയത് സായിപ്പാണെന്ന് ഗുരു പറഞ്ഞ നർമ്മം ആ ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് . ഇന്നത്തെ ഈ ആശ്രമം ഗുരു അന്നേ ദീർഘദർശനം ചെയ്തതിനാലാകണം തന്റെ പടിഞ്ഞാറൻ ശിഷ്യന് "ടൈ" സന്യാസ വസ്ത്രമായി നൽകിയത് .
ഭൗതിക നേട്ടങ്ങളുടെ പൂർണ്ണതയിൽ എത്തുന്ന ഒരു സമൂഹത്തിന് വളർച്ചയുടെ ചക്രം പൂർത്തിയാക്കാൻ ആത്മീയത ആവശ്യമാണെന്ന് ഗുരു പഠിപ്പിച്ചിരുന്നു.
സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന്റെ അനിവാര്യ പാഠങ്ങളുമായി ഗുരുദർശനം കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഒഴുകുന്നതിന്റെ ആദ്യ ചുവടു വയ്പാണ് ഇത് . അതാണ് ഈ ആശ്രമത്തിന്റെ ചരിത്ര പ്രാധാന്യം. 
അതിന് ഈ നിയോഗിച്ചത് കർമ്മയോഗിയായ ഗുരുപ്രസാദ് സാമിയെയാണ് . പുഞ്ചിരി നിറഞ്ഞ പ്രസന്നതയും കുളിർ തെന്നൽ പോലെയുള്ള വാക്കുകൾക്കും ഉള്ളിൽ കാരിരുമ്പിന്റെ ഉറപ്പുള്ള ഒരു മനസ്സാണ് ഗുരുപ്രസാദ് സ്വാമിയുടെ മൂലധനം . US ൽ ആശ്രമം എന്ന ആശയത്തിന്റെ വിത്ത് മനസ്സിൽ മുളച്ച നിമിഷം മുതൽ അവധാനതയോടെയും സൂക്ഷമതയോടെയും കൃത്യതയോടെയും സ്വാമിജി നടപ്പാക്കിയ കർമ്മ പരിപാടിയുടെ വിജയകരമായ ഒന്നാം ഘട്ടം പൂർത്തിയാകുന്നു .
സ്വാമിജിയെ ആദരപൂർവ്വം പ്രണമിക്കുന്നു. സ്വാമിജിയുടെ കർമ്മകാണ്ഡത്തിന് കരുതലായി നിൽക്കുന്ന ശിവഗിരി മഠത്തിലെ എല്ലാ ഗുരുക്കൻമാർക്കും പ്രണാമം .
മനസ്സിൽ ഒളിപ്പിച്ച ആശ്രമ സ്വപനങ്ങളുമായി ഒരു തീർത്ഥാടന സംഘവുമായി ഗുരുപ്രസാദ് സ്വാമി US മണ്ണിൽ കാലുകുത്തിയപ്പോൾ അതിൽ ഒരാളാകാൻ മഹാഗുരു ഈ എളിയവനും അവസരം നൽകി . സമ്പത്തിനേക്കാൾ സമർപ്പണത്തിന് ഗുരു നൽകിയ സമ്മാനമായിരുന്നു ആ തീർത്ഥാടന സംഘത്തിൽ പങ്കാളിയാകാനുള്ള അവസരം. മഹാഗുരുവിനെ പ്രണമിക്കുന്നു. ഗുരുപ്രസാദ് സ്വാമിജിയോട് വാക്കുകൾക്ക് അതീതമായ നന്ദി പ്രകാശിപ്പിക്കുന്നു
ഈ മഹത്തായ ആശയത്തിനു വേണ്ടി വിയർപ്പൊഴുക്കുന്ന എന്റെ ആത്മ സഹോദരങ്ങളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നറിയില്ല . 
നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുകയല്ല ചരിത്രം നിർമ്മിക്കുകയാണ്. പാശ്ചാത്യ ലോകത്തിന്റെ ആത്മീയ വഴികളിൽ ശ്രീനാരായണഗുരുദർശനം സൂര്യതേജസ്സോടെ പ്രകാശംപരത്തി പുതിയ തലമുറകൾക്ക് വെളിച്ചമാകുമ്പോൾ അതിനായി അരണികടത്തവരായി നിങ്ങൾ മാറിയിരിക്കുന്നു .
അഭിനന്ദനങ്ങൾ ആത്മ സഹോദരങ്ങളെ
നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മഹാഗുരു വഴിതെളിക്കട്ടെ
ഗുരുപ്രസാദ് സ്വാമിജി വഴി നയിക്കട്ടെ ശിവഗിരി മഠം കരുതലായി കൂടെ നിൽക്കട്ടെ
നിങ്ങളുടെ മഹാപ്രയാണം വിജയത്തിൽ എത്തുമ്പോൾ പുതിയ ചരിത്രം പിറക്കട്ടെ
നന്ദി
രാജിലൻ എം.സി
കൊല്ലംവിദ്യാധരൻ 2019-07-15 22:07:01 News
 ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് ഗാഢമായി ചിന്തിച്ച നമ്മുടെ ആചാര്യന്മാർ മനുഷ്യ ജീവിതത്തിന്റെ പരമ ലക്‌ഷ്യം എന്തെന്നും അത് നേടാനുള്ള ഉപായം എന്തെന്നും കണ്ടുപിടിച്ചു .  'ഭൂമാ വൈ സുഖം നാല്പേ സുഖമസ്തി " പൂർണ്ണതയിലെ സുഖമുള്ളൂ .പരിമിതമായതിൽ സുഖം ഇല്ല പൂർണ്ണം അനന്തമായ നീത്യസത്യം അതിനവർ ബ്രഹ്മമെന്നു പേരിട്ടു അത് നേടാനുള്ള മാർഗ്ഗത്തിന് അവർ ധർമ്മം എന്നും പേര് നൽകി . സത്യാന്വേഷിയുടെ ജീവിതം ക്ലേശപൂർണ്ണമായിരിക്കും .  കാരണം അത് നിലനിൽക്കുന്ന അധർമ്മങ്ങളുമായി ഏറ്റുമുട്ടുന്നു . നല്ലൊരു ലേഖനത്തിന് അഭിനന്ദനം  

വാല്മീകിയുടെ ആത്മകഥ
കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേന്‍ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേര്‍ന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേന്‍ ചതിച്ചു ഞാന്‍!
എത്രവസ്തു പറിച്ചേന്‍ ദ്വിജന്മാരോടു‌‌-
മത്ര മുനീന്ദ്രവനത്തില്‍ നിന്നേകദാ.
സപ്തമുനികള്‍ വരുന്നതു കണ്ടുഞാന്‍
തത്രവേഗേന ചെന്നേന്‍ മുനിമാരുടെ
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്.
മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍
നിര്‍ദയം പ്രാപ്തന‍ാം ദുഷ്ടനാമെന്നെയും
വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാര്‍ഥം പറ‘കെന്നു
തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപ്പോള്‍
നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ-
ടിഷ്ടം മദീയം പറഞ്ഞേന്‍ നൃപാത്മജ!
‘പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാന്‍ വഴിപോക്കരോടു ഞാന്‍
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാന്‍.
ചൊന്നാന്‍ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
‘എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസംശയം.’
ഇത്ഥമാകര്‍ണ്ണ്യ ഞാന്‍ വീണ്ടുപോയ്ച്ചെന്നു മല്‍-
പുത്രദാരാദികളൊടു ചോദ്യം ചെയ്തേന്‍:
‘ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍ പാപമൊക്കെ,ഞാന്‍ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണ’മെന്നു ഞാന്‍ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാര്‍:
“നിത്യവും ചെയ്യുന്ന കര്‍മ്മഗണഫലം
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭുജിക്കുമൊ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിചീടുകെന്നേവരൂ.”
ഞാനുമതു കേട്ടു ജാത നിര്‍വേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസന്‍മാര്‍ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേന്‍
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍
ഭക്ത്യാ നമസ്കരിച്ചേന്‍ പാദസന്നിധൌ
‘ദുര്‍ഗ്ഗതി സാഗരേ മഗ്നനായ് വീഴുവാന്‍
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌-
രക്ഷണം ഭൂഷണമല്ലൊ മഹാത്മന‍ാം’.
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു:
‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാന‍ാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ-
മെന്നാല്‍ നിനക്കതിനാലേ ഗതിവരും.’
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
‘ദുര്‍വൃത്തനേറ്റം ദ്വിജധമനാമിവന്‍
ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും
രക്ഷരക്ഷേതി ശരണംഗമിച്ചവന്‍
രക്ഷണീയന്‍ പ്രയത്ന ദുഷ്ടോപി വാ.
മോക്ഷമാര്‍ഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാല്‍ പരബ്രഹ്മബോധപ്രദാനേന.’
ഇത്ഥമുക്ത്വാ രാമനാമ വര്‍ണ്ണദ്വയം
വ്യത്യസ്തവര്‍ണ്ണരൂപേണ ചൊല്ലിത്തന്നാര്‍.
‘നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍
സത്വരം ദിവ്യപഥാ ഗമിച്ചീടിനാര്‍.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടല്‍ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാര്‍,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍
നിര്‍ഗ്ഗമിച്ചീടിനേനാശു നാകൂദരാല്‍.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍:
‘വാല്‍മീകിയ‍ാം മുനി സ്രേഷ്ടന്‍ ഭവാന്‍ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’
എന്നരുള്‍ചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ‍മനാമത്തിന്‍ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ‍ കാണ്മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!

ഡോ.ജയരാജു.എം 2019-07-15 22:00:59 News
 വളരെ നന്നായി വിവരങ്ങൾ നൽകിയിട്ടുണ്ട്.

അഭിനന്ദനങ്ങൾ
ഡോ.ജയരാജു.എം
ചെയർമാൻ മീഡിയ
ജി.ഡി.പി. എസ്
Anthappan 2019-07-15 21:42:45 News
Let our senate and congress be filled with colored people to drive Mitch McConnell, Lindsey Graham, Ted Cruz, Jim Jordan, Steve King and other supporters of white Nationalists out along with Trump . We need to restore the dignity of these emigrant nation.  
It is your choice 2019-07-15 19:48:06 News
"If you don't like our country you can leave" and that was the statement Trump made this morning. There is an element of Truth in it. He is dreaming about a white America and if you don't want to stick with the rules of that America you can leave.  And, if you want to stick with the rule of White America, be ready to be a slave .  It is your choice . And, I know there are so many Malayalee and  Christians want to be lead a slave life. Because religion is the Masters of slavery.  
ജോസഫ് നമ്പിമഠം 2019-07-15 19:39:27 News
സി. രാധാകൃഷ്‍ണന്റെ "തീക്കടൽ കടഞ്ഞു തിരുമധുരം"എന്ന പുസ്തകത്തിൽ എഴുത്തച്ഛന്റെ  ജീവിതകഥ വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ചക്ക്‌ തിരിക്കുന്ന രംഗങ്ങൾ ഹൃദയ സ്പർശ്ശിയായി വിവരിക്കുന്നു. 
True Republican 2019-07-15 19:39:03 News
Yes;  Trump definitely is a White Supremacist who wants to take this country back . He is not a Republican.  Those who are supporting him is a partner in crime,  against humanity   
Bindu Tiji 2019-07-15 18:22:13 News
വായിച്ചവർക്കെല്ലാം നന്ദി . 
ചിന്ന വീട്ടില്‍ അച്ചായന്‍ 2019-07-15 14:04:52 News
ചിന്ന വീട്ടില്‍ കറങ്ങുന്ന അച്ചായന്മാര്‍ ജാഗ്രതെ!
 അവള്‍ സര്‍പ്പത്തിന്റെ  തല ചതക്കും എന്ന വേദ വാക്യം മറക്കരുത് 
ഒരു ദരിദ്രവാസി 2019-07-15 13:45:42 News
ഇത്രയും  പൊമ്പും  ഷോയും  നടത്തി  മെത്രാന്മാർക്കും  സിനിമക്കാർക്കും  പണക്കാരനായ  നിങ്ങൾ  കൊടുത്താൽ  ഈശ്വരൻ , ജീസസ്  പ്രസാദിക്കുമോ ? വല്ല പാവങ്ങൾക്കും  അവശന്മാർക്കും  കൊടുക്ക് സാറേ . കുറഞ്ഞപക്ഷം  ഈ ദരിദ്രവാസിക്കും  ഒരുനേരം  ആഹാരം താ  സാറേ . എന്നാൽ പുണ്യം  കിട്ടും .  ഈശോമിസഹാക്ക്  സ്തുതിയായരിക്കട്ടെ .
Tom Abraham 2019-07-15 12:48:36 News
A very good strategic move Sasi. Not simply barking at Hinduata pandIts  . A challenge on behalf of all - inclusive democratic brains. 
Anthappan 2019-07-15 12:32:26 News
Trump is a horrible racist. He will never be able to make America white. Malayalees, Christians and anyone (except white supremacists) who voted for this despicable must be ashamed of him. If he can ask the three+1 Americans born  congress women to go back to their country; What about our children born here?  Don't wait until it happens to our children.     Trump probably misunderstood white paint of the White House with the color of the skin.  He could not take Obama in the White House. Just imagine then one day one of our children occupying Oval office! Think , act , and vote him out of White House 
Detachment > Freedom> Happiness. 2019-07-15 12:22:32 News

Detachment from Attachments.

Even before the beginning of life as a human in the womb; the human is attached to the Heredity. The life of the human gets continuously wound & wrapped with attachments; the family, teachers, society, religion, politics, friends, ….all create new attachments like Spiderwebs.   A strong, determined, personality will be able to detach from attachments. It is a process of unwinding, venting & emptying. It is an art. The artful process of detachment needs to start with Freedom from Knowledge.-andrew