മൈസൂരുവില്‍ കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
തൃശൂര്‍: മൈസൂരുവില്‍ അമിതവേഗത്തില്‍ എത്തിയ കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയാണ് ശിവാനി