അപകടത്തിലെ പിഴവ് ഹേമമാലിനി അംഗീകരിക്കണം: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ
ന്യൂഡല്‍ഹി: ഒരു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ നടി ഹേമമാലിനി തനിക്കു പറ്റിയ പിഴവ് അംഗീകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ അഭിപ്രായപ്പെട്ടു.അപകടത്തില്‍പ്പെട്ട കുട്ടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട പിഴവിന് ഹേമമാലിനിക്കും പങ്കുണ്ട്. ഇത് അംഗീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.