നെടുമ്പാശ്ശേരി സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു
ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു. ഇതിന്‍െറ പ്രഖ്യാപനവും 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ളാന്റിന്‍െറ ഉദ്ഘാടനവും ഈമാസം 18ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മലേഷ്യ, പെറു എന്നിവിടങ്ങളിലെ ചില വിമാനത്താവളങ്ങളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് സമ്പൂര്ണമല്ളെന്ന് വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.