ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കൂട്ടി

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കൂട്ടി

കേരളത്തില്‍ നിന്നു ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യയും വിദേശവിമാന കമ്പനികളും കുത്തനെ കൂട്ടി. ക്രിസ്മസ്, ദുബായ് ഫെസ്റ്റ്, ഉമ്ര തീര്‍ഥാടനം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇരട്ടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ, ദുബായ്, അബുദാബി, ഒമാന്‍, മസ്‌കറ്റ്, സൗദി അറേബ്യ, കുവൈറ്റ് മേഖലകളിലേക്കെല്ലാം നിലവിലെ ടിക്കറ്റിന്റെ ഇരട്ടി തുകയാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്. സൗദിയിലേക്കാണ് കനത്ത നിരക്ക് നല്‍കേണ്ടി വരുന്നത്. ഉംറ തീര്‍ഥാടനം ആരംഭിച്ചതോടെ സാധാരണ നിരക്ക് ലഭിക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്.

ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് മെലഡി മെഹഫില്‍ നവ്യാനുഭവമായി

ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് മെലഡി മെഹഫില്‍ നവ്യാനുഭവമായി

ഹിറ്റ്‌സ് ആന്‍ഡ് ബിറ്റ്‌സ് ബാനറില്‍ മന്‍സൂര്‍ എടവണ്ണ ഒരുക്കിയ ക്ലിക്കോണ്‍ മെലഡി മെഹഫില്‍ സംഗീത നിശ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. തെരഞ്ഞെടുത്ത പഴയകാല ഗാനങ്ങള്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ട പരിപാടി മജീദ് നഹ ഉല്‍ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ ജിദ്ദയിലെ ഒക്കസ്ട്ര രംഗത്ത് മുപ്പതാണ്ട് തികച്ച അനുഗ്രഹീത കീ ബോര്ടിസ്റ്റ് ശുക്കൂര്‍ തിരൂരങ്ങാടിക്ക് പൊന്നാടയണിയിച്ചു മജിദ് നഹയും മുപ്പതാണ്ട് തികക്കുന്ന മാന്ത്രിക വിരലിനുടമ പ്രശസ്ത തബലിസ്റ്റ് മഹബൂബ് കാവന്നൂരിനു ഉമ്മര്‍ അഞ്ചച്ചവടിയും പൊന്നാട അണിയിച്ചു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കല്‍ മുസ്‌ലിം ലീഗിന് ബാധ്യത: കെഎംസിസി

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കല്‍ മുസ്‌ലിം ലീഗിന് ബാധ്യത: കെഎംസിസി

വരാനിരിക്കുന്ന ലോക സഭ തെരഞ്ഞെടുപ്പ് ഒരു മുസ്‌ലിം ലീഗുകാരനെ സംബന്ധിച്ചിടത്തോളം പിറന്ന മണ്ണിനോടും സമൂഹത്തോടും നിറവേറ്റാന്‍ ഉള്ളത് ഒരു ഭാരിച്ച ഉത്തരവാദിത്തം ആണ്. ഗുജറാത്തിന്റെ മണ്ണില്‍ ആയിരക്കണക്കിന് നിരപരാധികളെ ബിസിനസുകാര്‍ക്കുവേണ്ടി മണ്ണു വിറ്റ ക്രൂരനെയാണ് ഭാരതീയ ജനത പാര്‍ട്ടിയും ആര്‍എസ്എസും കൂടി കവടി നിരത്തി ഒത്തുനോക്കി ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ഇതൊരു ഹൈന്ദവ സംസ്‌കാരത്തിന്റെ പ്രതീകമായി ഭാരതത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഹിന്ദുവിനും പറയാന്‍ സാധ്യമല്ല. വര്‍ഗീയ വാദവും തീവ്രവാദവും ഒരു മതത്തിന്റെയും ചിഹ്നങ്ങളല്ല.

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് അബാസിയായില്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ട്രാസ്‌ക് പ്രസിഡന്റ് ജോസ് ജോയല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ ഇത്തരം കയിക മത്സരങ്ങള്‍ ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടാകുന്നതിനും അംഗങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിക്കുന്നതിനും അസോസിയേഷന്റെ വളര്‍ച്ചയ്ക്കും ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു. എല്ലാമത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും എരിയകളുടെയും പങ്കാളിത്വത്തെ പ്രശംസിക്കുകയും ചെയ്തു.