എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങള്‍?
കോവിഡ് 19 ബാധിക്കുന്ന ആറില്‍ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാര്‍ക്ക് ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുര്‍ബലരായവരെയുമാണ് (ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍) രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.