വിഷുവിനെ വരവേൽക്കാൻ അടുക്കള രുചിഗന്ധങ്ങൾ (മിനി വിശ്വനാഥൻ)
നെല്ല് കറ്റക്കെട്ടി ഒഴിയുന്ന ക്രമേണ തീയിട്ട് നെൽക്കറ്റകളുടെ അവശേഷങ്ങൾ കത്തിച്ച് പാടം കൊത്തിയൊരുക്കി വെള്ളരി നടാനുള്ള കൊച്ച് തടങ്ങൾ ഒരുക്കിത്തുടങ്ങും. പയറും, പടവലവും വെണ്ടയും ചീരയും മറ്റ് വയലുകളിലും സ്ഥലം പിടിക്കും. പാടത്തോട് ചേർന്നുള്ള പറമ്പുകളിൽ നേന്ത്രവാഴകളും, കുഞ്ഞൻ വാഴകളും, പടുവാഴകളും വേറെയും. ചേനയും, ചേമ്പും, മരക്കിഴങ്ങും ഒക്കെ മാർച്ച് മുതൽ വിളവ് തന്നു തുടങ്ങും. ചക്കയുടെയും മാങ്ങയുടെയും കാര്യം പറയാനുമില്ല. പഴുത്തതും പച്ചയുമായി അതും സുലഭം.