'ബാബിലോണിലെ സൂര്യപുത്രി' മേയ് 25ന് അരങ്ങിലെത്തുന്നു

'ബാബിലോണിലെ സൂര്യപുത്രി' മേയ് 25ന് അരങ്ങിലെത്തുന്നു

സമകാലീന സാമൂഹ്യവിപത്തുകളുടെ നെരിപ്പോടില്‍ പഴമയുടെ ചരിത്രത്താളുകളില്‍ ഒരു തൂവല്‍ സ്പര്‍ശമായി അവള്‍ വരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ഇരുണ്ട ചക്രവാകങ്ങളില്‍ ഒരു പ്രകാശകിരണമായി, അകൃത്യങ്ങളില്‍ അഭിരമിക്കുന്നവരുടെമേല്‍ മിന്നലുകളും ഇടിനാദങ്ങളുമുതിര്‍ത്ത് ഒരു ചോദ്യചിഹ്നമായി അവനും പെയ്തിറങ്ങുന്നു. നീതികിട്ടാത്ത സമൂഹമായി സ്ത്രീ എന്ന വെളിച്ചം മാറുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കഥകള്‍ സമൂഹത്തിനേരെ ഉതിര്‍ക്കുന്ന ചോദ്യശരങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമൂഹം സ്ത്രീയോട് കാണിക്കുന്ന ദ്വന്ദ്വാത്മകതയാണ് വെളിപ്പെടുത്തുന്നത്.

ദൈവദാസി മദര്‍ ഏലീശ്വാ ചരമശതാബ്ദി സെമിനാര്‍

ദൈവദാസി മദര്‍ ഏലീശ്വാ ചരമശതാബ്ദി സെമിനാര്‍

കേരളത്തിലെ പ്രഥമ സന്യാസിനിയും സ്ത്രീകള്‍ക്കായുള്ള നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ ദൈവദാസി മദര്‍ ഏലീശ്വായുടെ ചരമ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മേയ് 12ന് റോമിലുള്ള സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കന്‍ കോളജ് ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യാര്‍ കര്‍മ്മലീത്താ സന്യാസിനികളുടെ (സിടിസി) ആഭിമുഖ്യത്തില്‍ നടത്തിയ അന്തര്‍ദേശീയ സെമിനാര്‍ വത്തിക്കാന്‍ പൊന്തിഫിക്കന്‍ പ്രവാസകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെ സമാരംഭിച്ചു.

സാബു ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു

സാബു ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു

അയര്‍ലന്‍ഡ് പ്രവാസി കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ താലായില്‍ ഗുഡ് വില്‍ ഹാളില്‍ നടന്ന ബാബു ചാഴികാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംഗീത രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ട സാബു ജോസഫ് വാലുമണ്ണേലിനെ കേരള ഗോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രഫ. ലോപ്പസ് മാത്യു പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സംഗീത രംഗത്ത് ഇനിയും നിരവധി ജൂബിലികള്‍ പിന്നിടുവാന്‍ സാബുവിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.