മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം

മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം

മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാം മത് ഭദ്രാസന യുവജന സഖ്യ സമ്മേളനം ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ നടക്കും. ടൊറെന്റോയിലെ സെന്റ് മാത്യൂസ് മാര്‍ത്തോമ യുവജന സഖ്യം ആതിഥ്യം അരുളുന്നു ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ ചിന്താവിഷയം 'ജീവന്റെ ആഘോഷം ക്രിസ്തുവിനോടുകൂടെ എന്നതാണ്. നയന മനോഹരവും പ്രകൃതി രമണീയവുമായ് നയാഗ്ര വെളളച്ചാട്ടത്തിനും സമീപത്തുളള ഹില്‍ട്ടന്‍ ഗ്രാന്റ് ഇന്‍ ഹോട്ടല്‍ ആണ് സമ്മേളനത്തിനു വേദിയാക്കുക. മൂന്നു ദിസം നീണ്ടു നില്‍ക്കുന്നു സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകരും യുവജനങ്ങളുമായി നാനൂറില്‍ പരം സഭാ വിശ്വാസികള്‍ പങ്കെടുക്കും.

എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു

എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക്‌: ചിങ്ങത്തിലെ ചതയം നക്ഷത്രം-ഗുരുദേവന്റെ ജന്മദിനം. ചിങ്ങത്തിലെ തിരുവോണം- മലയാളികളുടെ ദേശീയ മഹോത്സവം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂര്‍വ്വകാല സ്‌മരണകള്‍ ഉണര്‍ത്തുന്ന സുദിനങ്ങളാണിവ. മഹാനായ ഗുരു എന്ന്‌ റൊമെയില്‍ റോളണ്ട്‌ എന്ന ചിന്തകന്‍ നാരായണ ഗുരുവിനെ സംബോധന ചെയ്‌തു. മഹാന്മാരുടെ ജന്മം കൊണ്ട്‌ ഭാരതം ധന്യമായിട്ടുണ്ട്‌. ജനകോടികളുടെ ഭാഗധേയം മാറ്റിക്കുറിക്കാന്‍ കഴിവുള്ള മഹാന്മാര്‍ നൂറ്റാണ്ടുകളിലൊരിക്കലേ ജന്മമെടുക്കാറുള്ളു. പിന്നിട്ടു പോന്ന ഒരു നൂറ്റാണ്ടില്‍ ലോകം കണ്ട മഹാത്മാവാണ്‌ നാരായണ ഗുരു.