മാര്‍ ജോയി ആലപ്പാട്ടിന്റെ മെതാഭിഷേക ചടങ്ങിന്‌ എസ്‌.എം.സി.സി പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചു

മാര്‍ ജോയി ആലപ്പാട്ടിന്റെ മെതാഭിഷേക ചടങ്ങിന്‌ എസ്‌.എം.സി.സി പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചു

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങിന്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) എല്ലാവിധ സഹകരണവും പിന്തുണയും അറിയിച്ചു. ചടങ്ങുകളുടെ വിജയത്തിനായി അമേരിക്കയിലുള്ള വിവിധ സീറോ മലബാര്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറ

നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍

നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍

റാലെ, നോര്‍ത്ത്‌ കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തുന്ന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ സെന്റ്‌ പോള്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ (221 Union Street, Cary, NC) പാരീഷ്‌ ഹാളില്‍ വെച്ച്‌ തുടക്കംകുറിക്കുന്നതാണ്‌. ഈവര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇടവകയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ്‌ ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റ്റ്‌ നടത്തുന്നത്‌.