സെറ്റ് സാരി ഭാരതീയ സ്ത്രീസങ്കല്‍പ്പത്തിന്റെ പ്രതീകമാണ്. മലയാളി സ്തീ എന്നു
കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ
ഒരു ശാലീന സുന്ദരിയുടെ ചിത്രമാണ്. കോളേജുകളില്‍ നടക്കുന്ന ഓണാഘോഷത്തിന്
സാരിയുടുത്ത് മുല്ലപ്പൂ ചൂടി മറ്റുള്ളവരുടെ മുന്നില്‍ താരമായി മാറാന്‍
സുന്ദരിമാര്‍ മത്സരിക്കാറുണ്ട്. ചില കോളേജുകളില്‍ മലയാളി മങ്കയെ തിരഞ്ഞെടുക്കുന്ന
മത്സരങ്ങളും നടക്കാറുണ്ട്. സെറ്റിന്റെ മെറ്റീരിയല്‍ കൊണ്ടുള്ള കുര്‍ത്ത,
സല്‍വാര്‍, ഫുള്‍സ്കര്‍ട്ട് എന്നിവയും കൗമാരക്കാരികള്‍ക്ക് പ്രിയപ്പെട്ടതു
തന്നെ. എങ്കിലും സാരിയുടെ പ്രൗഡി നല്കാന് ഇവയ്ക്കൊന്നും കഴിയില്ല എന്നതിനാല്‍
കൂടുതല്‍ പേരും സാരി തന്നെ തിരഞ്ഞെടുക്കുന്നു.
എല്ലാ ടെലിവിഷന്‍
പരിപാടികളിലും. വാര്‍ത്ത വായിക്കുന്നവര്‍ വരെ ഓണ ദിവസം സെറ്റ് സാരി അണിഞ്ഞ്
വരാന്‍ ശ്രദ്ധിക്കുന്നു. ഓണത്തിന് ടെലിവിഷനില്‍ മുഖം കാണിയ്ക്കാനെത്തുന്ന
സിനിമാതാരങ്ങളും നല്ല സ്റ്റെലന്‍ സെറ്റ് സാരി ചുറ്റിയാവും വരുന്നത്.
ചുരുക്കത്തില്‍ മലയാളി മങ്ക എന്ന പേര് സെറ്റ് സാരിയുടത്ത സ്ത്രീകളുടേതാണ്.