Image

സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം

Published on 14 January, 2012
സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം
കല്യാണ സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം പട്ട്‌ തന്നെ. പാരമ്പര്യവും ഗുണമേന്മയും നോക്കുകയാണെങ്കില്‍ കാഞ്ചീപുരം പട്ടിന്‌ കിട നില്‍ക്കാന്‍ ഒന്നുമില്ല. ബ്രൊക്കേഡ്‌ സാരികള്‍ക്ക്‌ 5000 മുതലാണ്‌ വില വരുന്നത്‌. കാഞ്ചീപുരം സാരികളില്‍ ആന്റിക്‌ ത്രെഡ്‌ വര്‍ക്കുകള്‍ വരുന്നവയ്‌ക്ക്‌ വില 10000ല്‍ തുടങ്ങും. പട്ടിന്റെ കണ്ണഞ്ചിക്കുന്ന തിളക്കം ഇത്‌ കുറയ്‌ക്കും. കാഞ്ചീപുരം സാരികള്‍ മറൂണ്‍, വൈന്‍ റെഡ്‌, ചില്ലി റെഡ്‌, പീക്കോക്ക്‌ നീല, പീക്കോക്ക്‌ പച്ച അങ്ങനെ വിവിധ നിറങ്ങളില്‍ ഉണ്‌ട്‌. ഇതില്‍ തന്നെ ഡബിള്‍ ഷെയ്‌ഡ്‌ സാരികള്‍, മൂന്നും നാലും നിറങ്ങള്‍ വരുന്ന മള്‍ടികളര്‍ സാരികള്‍, പ്ലീറ്റിനും തുമ്പിനും രണ്‌ടു നിറത്തില്‍ വരുന്ന ഫ്യൂഷന്‍ സാരികള്‍ എന്നിവയും ഫാഷനാണ്‌.

മുമ്പിലുള്ള പ്ലീറ്റ്‌സില്‍ ഒരു നിറവും മുകളിലേക്കുള്ള പ്ലീറ്റ്‌സില്‍ മറ്റൊരു നിറവും വരുന്നതാണ്‌ ഫ്യൂഷന്‍ സാരികള്‍. ഈ ഡിസൈന്‍ സില്‍ക്കിലും ഷിഫോണിലും, കാഞ്ചീപുരത്തിലും ക്രേപ്പിലും വരുന്നുണ്‌ട്‌.

ഷിഫോണില്‍ ഷിമ്മറി ഷെയ്‌ഡുകളിലാണ്‌ ഫ്യുഷന്‍ സാരികള്‍ എത്തുന്നത്‌്‌. തുണികള്‍ ഗില്‍റ്റ്‌ വിതറിയ പോലെ സെല്‍ഫ്‌ ഡിസൈന്‍ വരുന്നവയാണ്‌ ഷിമ്മറിഷെയ്‌ഡുകള്‍. കടും നിറങ്ങളിലും ഇളം നിറങ്ങളിലും ഇവ വരുന്നുണ്‌ട്‌. ഇതിന്‌ 2500 മുതലാണ്‌ വില വരുന്നത്‌. ഇതില്‍ പല വര്‍ക്കുകള്‍ വരുന്നതിനും തുണിയുടെ ക്വാളിറ്റിക്കും അനുസരിച്ച്‌ വിലകൂടും.

നെറ്റ്‌ മെറ്റീരിയലിലും ഫ്യൂഷന്‍ സാരിവരുന്നുണ്‌ട്‌. കടും നിറങ്ങളായ മരതകപ്പച്ച- ചുമപ്പ്‌, കറുപ്പ്‌-മെറൂണ്‍, മയില്‍ പീലി നിറമായ നീല-പച്ച എന്നിങ്ങനെയാണ്‌ നിറങ്ങള്‍ വരുന്നത്‌. നെറ്റില്‍ ബീഡ്‌ വര്‍ക്കും സീക്വന്‍സ്‌ വര്‍ക്കും വന്ന്‌ നോര്‍ത്ത്‌ ഇന്ത്യന്‍ സ്റ്റെലിലാണ്‌ ഇത്തരത്തില്‍ സാരികള്‍ വരുന്നത്‌.
സാരികളില്‍ മുമ്പന്‍ കാഞ്ചീപുരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക