Image

എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ ഒന്നിന്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 11 August, 2012
എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ ഒന്നിന്‌
ഫിലാഡല്‍ഫിയ: പ്രശസ്‌ത വോളിബോള്‍ താരവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ നടുപ്പറമ്പില്‍ ലൂക്കാച്ചന്റെ സ്‌മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, വോളിബോള്‍ പ്രേമികളും ചേര്‍ന്ന്‌ എല്ലാവര്‍ഷവും നടത്തിവരുന്ന എന്‍. കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ 2012 സെപ്‌റ്റംബര്‍ 1 ശനിയാഴ്‌ച്ച (ലേബര്‍ ഡേ വീക്കെന്‍ഡ്‌) ഫിലാദല്‍ഫിയായുടെ പ്രാന്തപ്രദേശമായ ഹാറ്റ്‌ബറോയില്‍ വച്ച്‌ നടത്തപ്പെടുന്നു.

ഡെലവെയര്‍വാലി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ആതിഥേയത്വം വഹിക്കുന്ന ഏഴാമത്‌ എന്‍. കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ അരങ്ങേറുന്നത്‌ ഹാറ്റ്‌ബറോയിലെ റനിഗേഡ്‌സ്‌ എന്നറിയപ്പെടുന്ന കെല്ലി ബോളിഷ്‌ ജിമ്മിലാണു. (2950 ടേണ്‍പൈക്‌ ഡ്രൈവ്‌, ഹാറ്റ്‌ബറോ പെന്‍സില്‍വേനിയ 19040). ന}യോര്‍ക്ക്‌, ന}ജേഴ്‌സി, വാഷിംഗ്‌ടണ്‍, ബഫല്ലോ, ചിക്കാഗോ, ഡീട്രോയിറ്റ്‌, നയാഗ്ര, ഫിലാദല്‍ഫിയ, ഡെലവെയര്‍ എന്നിങ്ങനെ വടക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട എല്ലാനഗരങ്ങളില്‍ നിന്നുമുള്ള വോളിബോള്‍ ടീമുകള്‍ ഈ മല്‍സരത്തില്‍ മാറ്റുരക്കും.

ടൂര്‍ണമന്റിന്റെ വിജയത്തിനായി ഡെലവെയര്‍വാലി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റും, ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ സംഘാടകനുമായ എം. സി. സേവ്യര്‍, ഫിലിസ്റ്റാര്‍സ്‌ മാനേജര്‍ ഷെറീഫ്‌ അലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മല്‍സരം കാണുന്നതിനും, കളിക്കാരെ പ്രോള്‍സാഹിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക്‌ സൗജന്യമായി പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

M. C. Xavier 215-840-3620 Sherif Aliyar 267-879-1750

Babu Varkey 267-909-0721, Sebastian Abraham 267-467-2650, Joseph Varghese 215-239-4533,

Kuriakose Kudackachira 215-828-5133, Pappan Abraham 215-837-4147, Justin Mathew 267-226-7668,

Abraham Mundackal 267-441-7957, Jose Abraham 610-909-5724, Sojan Thottakara 215-266-3277,

Satheesh Nair 215-668-2292, Abraham Mettil 267-879-8896, Shaji Mittathany 215-715-3074, Dhan

Philip 215-300-0174, Gladson Mathew 215-869-2890, Stanly Abraham 610-506-8476, Jaison

Poovathinkal 215-820-6554, Sunny Abraham 484-716-1636, Abilash Lukose 215-410-9441.
എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക